"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:49, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ലോകകൊതുകുദിനം - ജില്ലാതല പ്രവർത്തന ഉദ്ഘാടനം''' == | |||
ആഗസ്റ്റ് 20 ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21 രാവിലെ 10. 00 മണിക്ക് മടികൈ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശകുന്തള. കെ നിർവഹിച്ചു.മടികൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ്.പ്രീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) | |||
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ:സന്തോഷ് ബി സ്വാഗതവും മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പി.ടി മോഹനൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൽ റഹ്മാൻ എം, മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ,മടിക്കൈ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ എ.കെ, ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ശ്രീ പ്രശാന്ത് എൻ.പി ,മടികൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ശ്രുതി. വി, | |||
ഹയർസെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ വിനു കുമാർ എൻ | |||
.വി,പിടിഎ പ്രസിഡണ്ട് ശ്രീ പ്രസന്നൻ പി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് കൊതുകജന്യ രോഗങ്ങളും പ്രതിരോത മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ ഐഡിഎസ്പി സെൽ എപ്പിഡമോളജിസ്റ്റ് ശ്രീമതി ഫ്ലോറി ജോസഫും,വൈവിധ്യമാർന്ന കൊതുകുകളും മാറിവരുന്ന രോഗങ്ങളും എന്ന വിഷയത്തിൽ കാസറഗോഡ് ഡിവിസി യൂണിറ്റ് ഇൻസെക്ട് കളക്ടർ ശ്രീ സുനിൽകുമാർ എം എന്നിവർ സെമിനാറുകൾ നയിച്ചു. തുടർന്ന് കാസർഗോഡ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. | |||
കൊതുകുകളും മലേറിയ പകരുന്നതും തമ്മിലുള്ള ബന്ധം കണ്ടെത്തിയ സർ റൊണാൾഡ് റോസിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20-ന് ലോക കൊതുകു ദിനമായി ആചരിച്ച് വരുന്നത്. | |||
ഡെങ്കിപ്പനി,ചിക്കൻഗുനിയ,യെല്ലോ ഫീവർ, സിക, മലമ്പനി,മന്ത് എന്നിവയാണ് കൊതുകുകൾ പരത്തുന്ന പ്രധാന രോഗങ്ങൾ.ക്യൂലക്സ് കൊതുകളാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക,യെല്ലോഫീവർ എന്നിവ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ) രോഗം പരത്തുന്നത്. മാൻസോണിയ വിഭാഗത്തിൽപ്പെട്ട കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഇത്തരം രോഗങ്ങളെ സംബന്ധിച്ചും രോഗവാഹകരായ കൊതുകുകളെ സംബന്ധിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തിന് സഹായകമാകുന്നു. | |||
ഇടവിട്ട മഴ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കൊതുകു പെരുകുവാനുള്ള സാഹചര്യം വർധിപ്പിക്കുന്നു. കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ വീട്ടിലും പരിസരത്തുമുള്ള കൊതുകു മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങളും വസ്തുക്കളും ഇല്ലാതാക്കേണ്ടതും കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ് . | |||
വീട്, ഓഫീസ്, വിദ്യാലയങ്ങൾ, തോട്ടങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങൾളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ ഇടയ്ക്കിടെ ഫ്ലഷ് ചെയ്യുകയും കിണറുകളും മറ്റ് കുടിവെള്ള സംഭരണികളും കൊതുക് കടക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വീടിനുള്ളിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്രിഡ്ജിന് പുറകിലെ ഡ്രെ ഇടയ്ക്കിടെ വൃത്തിയാക്കുക.ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജി മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളർത്തുന്നത് കൊതുക് പെരുകുന്നത് തടയുന്നു.കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനായി വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കണം. പൊതുജന പങ്കാളിത്തത്തോടുകൂടി ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.<gallery> | |||
പ്രമാണം:12017 mosq 3.jpeg|alt= | |||
പ്രമാണം:12017 mosq 2.jpeg|alt= | |||
പ്രമാണം:12017 mosquttoday 1.jpeg|alt= | |||
</gallery> | |||
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു''' == | == '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു''' == | ||
16.08.2024 വെള്ളിയാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു തെരെഞ്ഞെടുപ്പ് ഉദ്യോസ്ഥരുമായി മാറിയത് നവ്യാനുഭവമായി. ബാലറ്റ് പേപ്പർ, വോട്ടെണ്ണൽ തുടങ്ങി നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തെരെഞ്ഞെടുപ്പു രക്ഷാധികാരികളുടെയും റിട്ടേണിങ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. <gallery> | 16.08.2024 വെള്ളിയാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു തെരെഞ്ഞെടുപ്പ് ഉദ്യോസ്ഥരുമായി മാറിയത് നവ്യാനുഭവമായി. ബാലറ്റ് പേപ്പർ, വോട്ടെണ്ണൽ തുടങ്ങി നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തെരെഞ്ഞെടുപ്പു രക്ഷാധികാരികളുടെയും റിട്ടേണിങ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. <gallery> | ||
പ്രമാണം:12017 elec1.jpeg|alt= | പ്രമാണം:12017 elec1.jpeg|alt= |