Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
 
വരി 55: വരി 55:
=== '''ഹരിതവിദ്യാലയം'''  ===
=== '''ഹരിതവിദ്യാലയം'''  ===
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം  സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി .
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം  സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി .
=== '''2023''' ===
[[പ്രമാണം:PR 2023.png|ലഘുചിത്രം]]
=== '''പ്രവേശനോത്സവത്തിൻ്റെ ശംഖൊലി 2023''' ===
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിൻ്റെ സാന്നിധ്യം പ്രവേശനോത്സവ വേദിയെ മനോഹരമാക്കി. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ മന്ത്രി ആർ ബിന്ദുവിനെ സ്വാഗതം ചെയ്തു.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഈ ദിനത്തിൻ്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട് അക്ഷര ബലൂൺ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ നല്ല രീതിയിൽ ഉത്തേജിപ്പിച്ചു കൊണ്ട് സംസാരിക്കുകയും ഈ വിദ്യാലയത്തിന് പ്ലസ് ടു അനുവദിക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ വിദ്യാലയത്തിൻ്റെ ഈ വർഷത്തെ സവിശേഷതയായ നല്ല പാഠം പദ്ധതിയുടെയും ഉദ്ഘാടന കർമവും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സി. നവീന എല്ലാവർക്കും സ്വാഗതമാശംസിച്ചു.എൽ.പി.പ്രധാന അധ്യാപിക സി.റിനറ്റ് ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിയെ ടീച്ചറുടെ കയ്യിൽ ഏൽപിക്കുന്ന ചടങ്ങും പ്രവേശനോത്സവത്തിൻ്റെ സവിശേഷതയായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ..........   അസി.മുൻസിപ്പൽ ചെയർമാൻ .... ചാർളി അവർകൾ ലോക്കൽ മാനേജർ സി. കരോളിൻ സി.എം.സി.  പി.ടി.എ പ്രസിഡൻറ് ശ്രീ. ജെയ്സൻ കരപറമ്പിൽ, വാർഡ് കൗൺസിലർ കെ.ആർ വിജയ, ശിവകുമാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ
ഹൃദ്യമായ പ്രവേശനോത്സവഗാനം സദസ്സിനെ ഹർഷപുളകിതമാക്കി.
അവധിക്കാല പരിശീലന പരിപാടികളിൽ സംബന്ധിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  എൽ പി ഹെഡ്മിസ്‌ട്രസ് സി.റിനറ്റ്  എല്ലാവർക്കും നന്ദിയർപ്പിച്ചു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് സമാപനമായി.
=== '''ജൂൺ 5 2023''' ===
[[പ്രമാണം:Environment 1- 2023.png|ലഘുചിത്രം|ENVIRONMENT DAY 2023]]
==== പരിസ്ഥിതി ദിനം ====
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയാങ്കണത്തിൽ ഹരിതാഭ ചാർത്തിക്കൊണ്ട് പരിസ്ഥിതിദിനത്തിൻ്റെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി.
കെ.കെ.ടി.എം.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ഷാജി ഇ.എം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ട്  ഉദ്ഘാടന കർമം നിർവഹിച്ചു.  വൃക്ഷത്തൈ നട്ടും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിയും സന്ദേശങ്ങൾ നൽകിയും
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചും ഈ ദിനം അർത്ഥവത്താക്കാൻ സയൻസ് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് കൈകോർത്തു. പുതിയതായി ഈ വിദ്യാലയത്തിൽ വന്ന എല്ലാവർക്കും 5-ാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. പ്രധാന അധ്യാപിക സി. നവീനയും പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയ്സൻ കരപറമ്പിലും വേദിയിൽ സന്നിതരായിരുന്നു
[[പ്രമാണം:Reading day 2023.png|ലഘുചിത്രം|READING DAY 2023]]
=== '''വായന മാസാചരണം'''   ===
ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.   ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും "അക്ഷരക്കൂട് "എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന "ഓപ്പൺ ലൈബ്രറി " ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി.
[[പ്രമാണം:PTA 2020 - 2023.png.jpg|ലഘുചിത്രം|GENERAL BODY 2023]]
=== 2023  ജൂലൈ 22 -ാം തീയതി ശനിയാഴ്ച  അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗം ===
2023-2024  അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 22/07/2023  ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് ഫാദർ. നൗജിൻ വിതയത്തിൽ   ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി      മേരിലിൻ  ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ഗ്രേസ് മരിയ  വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സി ജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു.  ലിസി ജോർജ്  ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.
=== '''ക്ലാസ്സ് പി.ടി.എ''' ===
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.
[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]
=== കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു ===
കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.
=== ചാന്ദ്രദിനം ആഘോഷിച്ചു ===
21/7/2023 ചാന്ദ്ര ദിനം ആഘോഷിച്ചു. ആവേശപരിതരായ വിദ്യാർത്ഥികളുടെ ഉന്മോഷത്തോടുകൂടിയുള്ള കൈയടികൊണ്ടാണ് ഈ സുന്ദരമായ ദിനത്തിന് തുടക്കം കുറിച്ചത്. പലതരം അതിസുന്ദരമായ പരിപാടികൾ വിദ്യാർത്ഥികൾ കാഴ്‍ചവച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനമായ അധ്വാനം മൂലം ചാന്ദ്രദിനം എന്ന ഈ ദിനം വളരെ ഭംഗിയായിത്തീർന്നു. വിദ്യാർത്ഥികളുടെ കലാപരമായ ഓരോ മികച്ച കഴിവുകളും വളർത്തിയെടുക്കുകയും പിന്നീട് അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് കൂടുതൽ കൈയ്യടികളോടെ അരങ്ങേറുകയായിരുന്നു ഓരോരുത്തരും 
=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
ശാസ്ത്രിയ സാഹിത്യ നൃത്തകായിക സംഗീത സാമൂഹിക അടിസ്ഥാനത്തിൽ വരുന്ന കലാരൂപങ്ങളിൽ മികവു പുലർത്തികൊണ്ട് കലയുടെ ഉള്ളിന്റെ ഉള്ളിലെ ഭാഷപ്ങ്ങളായി എൽ. എഫിലെ കൊച്ചുതാരങ്ങൾ. അസാധാരണമായ സംഗീതത്തിന്റെ സ്പന്ദനങ്ങളിലൂടെ  സഞ്ചരിച്ചുകൊണ്ട് കൊച്ചു സംഗീതജ്ഞർ. കലയുടെ നൃത്തചുവടുകളമുയി അതിലൂടെ സംഭവ ബഹുകലമായ കഥകളും  അർത്ഥവ്യെക്തായ ഭാവങ്ങൾ പങ്കുവെച്ചുകൊണ്ട് നർത്തകർ. ചിത്രരചനകൾ കായിക കലാ വേദികളിലും ഒട്ടും പിന്നില്ലലായിരുനില്ല  എൽ. എഫിലെ  വിദ്യാർത്ഥികൾ. എല്ലാ വിദ്യാർത്ഥികളും മികവുറ്റ  പ്രകടനമാണ് കാഴ്ചവെച്ചത് എല്ലാവരിലും കഴിവിന്റെ അംശം ഉണ്ടെന്നും അത് ഉച്ചിതമായ രീതിയിൽ ഉപയോഗിച്ചാൽ മികവുറ്റ വിജയം കരസ്തമാക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ യൂത്ത് ഫെസ്റ്റിവൽ. അതികംഭീരവും അസാധാരണവുമായകഴിവുകൾ തട്ടിഉണർത്തൂന്നതിൽ യൂത്ത് ഫെസ്റ്റിവൽ ഒരു വലിയ പങ്കവഹിച്ചു. കുട്ടികളിൽ അത്യാവേശകരവും  മത്സരബുദ്ധിയോടും കൂടി വളരെ വിജയകരമായി യൂത്ത് ഫെസ്റ്റിവിൽ സമാപിച്ചു.     
=== ശാസ്ത്രോത്സവം ===
ശാസ്ത്രം എന്ന വിതക്തമായ മേഘലയിൽ മികവുപുലർത്തികൊണ്ടു എൽ.എഫിലെ കൊച്ചുമിടുകികൾ . ശാസ്ത്രത്തിന്റെ അഭൗമമായ ലോകത്തേക്ക് കടന്നു ചെല്ലാൻ സഹായിച്ച ഈശൊരുനൊടു നന്ദി പറയണം.
=== 2023 വിജയോത്സവം ===
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.
സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു. 
=== മണിപൂരിനുവേണ്ടി കൈകോർക്കാം ===
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്നു. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ ഇന്നത്തെ യുവാക്കൾ ഈ മഹാത്തായ ഹൃദയങ്ങളെ മറക്കുകയായിരുന്നു എന്നിരുന്നാലും ചില മാനവരിൽ ഇന്നും അവർ  വിളങ്ങിജീവിക്കുന്നു.
=== അന്തരാഷ്ട്ര കണ്ടൽ ദിനം ===
കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരണമാണ് ഇത് തടയാനായാണ് ഈ പ്രത്യേക  ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. വംശനാശത്തിിന്റെ വക്കിലെത്തിനിൽക്കുന്ന ഈ കണ്ടൽ കാടുകളുടെ സംരക്ഷത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം.
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
27/11/2023 തിങ്കളാഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.
=== സ്വാതന്ത്ര സമര ചരിത്ര ക്വിസ് ===
ഇരിഞ്ഞാലക്കുടയിൽ പി ആർ സിയും ലൈബ്രറി കൗൺസിലറും ചേർന്ന് സ്വാതന്ത്ര സമര ചരിത്ര ക്വിസ് നടത്തി. ഇരിഞ്ഞാലക്കുടയിലെ എല്ലാ വിദ്യാലയത്തിൽ നിന്നു വിദ്യാർത്ഥികൾ പങ്കെടുത്തു. ലിറ്റിൽ ഫ്‍ളവർ വിദ്യാലയത്തിലെ പ്രഭാവതി ഉണ്ണി ഒന്നാം സ്ഥാനവും ആയിഷ നവാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ ഒരു സുവർണ്ണ അവസരത്തിൽ വിജയ കൊടി ചാർത്തിയ ഈ കൊച്ചുമിടുകർക്കായി എൽ. എഫ്.ന്റെ പേരിൽ അഭിനന്ദനങ്ങൾ നേരുന്നു.   
=== പൂക്കളുടെ പുണ്യക്കാലം ===
ഇരിഞ്ഞാലക്കുടയിലെ സെന്റ് ജോസ്‍ഫ് കോളേജിലെ മലയാള അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂക്കളുടെ പുണ്യക്കാലം എന്ന പരിപാടി വിജയകരമായി പൂർത്തിയാക്കി. സമ്മാനഹർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽക്കി. 
=== സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 ===
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ സജീവ സ്മരണക്കായി ആഗസ്റ്റ് 14 തിയതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയും ഈ ദിനം ആഘോഷിച്ചു. മധുരം നൽക്കി സന്തോഷം പങ്കെവെച്ചു. ഈ ദിനത്തിന്റെ ഓർമ്മക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ആണിഞ്ഞ വിദ്യാർത്ഥികളോടു സംസാരിച്ചു. വിദ്യാലയത്തിൽ നിന്നു  എല്ലാ വിദ്യാർത്ഥികളും റാലി നടത്തി. സ്വാതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായാണ് ഈ റാലി നടത്തിയത്.  എൽ. എഫിലെ വിദ്യാർത്ഥികൾ കൃതജ്ഞത പറഞ്ഞുകൊണ്ടു ഈ സുദിനം വിജയകരമായി സമാപിച്ചു.
=== വർക്ക് എക്സ്‍പീരിയൻസ്  ദിനം ===
27/7 വർക്ക് എക്സ്‍പീരിയൻസ്  ദിനം ആചരിച്ച വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വസ്‍തുകൾ ഉപയോഗിച്ച് പാവകളും പലപല കൗതുകവസ്‍തുകളും നിർമ്മിച്ചു.  വിദ്യാലയത്തിൽ വർക്ക് എക്സ്‍പീരിയൻസുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ കഴിവുകൾ മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുവാനായാണ് ഇത് നടത്തിയത്. 
=== ഓണം ===
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം കൈമാറി.
=== അധ്യാപക ദിനം ===
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സെപ്റ്റംബർ അഞ്ചാതിയ്യതിയാണ് ആഘോഷിച്ചത്. എല്ലാ അധ്യാപകരെയും ആദരിക്കുകയും സമ്മാനങ്ങൾ നൽക്കി ആധ്യാപകദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ നടത്തി. എല്ലാ അധ്യാപകരും തങ്ങളുടെ നന്ദി അറിച്ചു. വിദ്യാർത്ഥികൾ ആധ്യാപകർക്കായി ആശംസഗാനം ആലപ്പിച്ചു. സി. നവീനയുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546461" എന്ന താളിൽനിന്ന് ശേഖരിച്ചത്