"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25 (മൂലരൂപം കാണുക)
20:25, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈബോധവത്ക്കരണ ക്ലാസ്
(വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും) |
(ബോധവത്ക്കരണ ക്ലാസ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എഐ -വി ആർ ലാബിലെ കൗതുകക്കാഴ്ചകൾ ഒരുക്കി നവാഗതരെ സ്വീകരിച്ചു. ചന്ദ്രനിലേക്കുള്ള സഞ്ചാരമടക്കം ആറ് വ്യത്യസ്ത ലോകങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ചായ കൊണ്ടുക്കൊടുക്കുന്ന റോബോട്ടും, വീട് പ്രിന്റ് ചെയ്യുന്ന ത്രീഡി പ്രിന്ററും, നൃത്തം ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികളിൽ കൗതുകമുണർത്തി. എ ഐ ഗയിം സോണും പ്രത്യേകം സജ്ജീകരിച്ചു. അദ്ധ്യാപികമാർ പാകം ചെയ്ത ഉണ്ണിയപ്പം കൂടി ആയപ്പോൾ സ്കൂൾ പ്രവേശനം കുട്ടികൾക്ക് മധുരതരമായി. | 2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എഐ -വി ആർ ലാബിലെ കൗതുകക്കാഴ്ചകൾ ഒരുക്കി നവാഗതരെ സ്വീകരിച്ചു. ചന്ദ്രനിലേക്കുള്ള സഞ്ചാരമടക്കം ആറ് വ്യത്യസ്ത ലോകങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ചായ കൊണ്ടുക്കൊടുക്കുന്ന റോബോട്ടും, വീട് പ്രിന്റ് ചെയ്യുന്ന ത്രീഡി പ്രിന്ററും, നൃത്തം ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികളിൽ കൗതുകമുണർത്തി. എ ഐ ഗയിം സോണും പ്രത്യേകം സജ്ജീകരിച്ചു. അദ്ധ്യാപികമാർ പാകം ചെയ്ത ഉണ്ണിയപ്പം കൂടി ആയപ്പോൾ സ്കൂൾ പ്രവേശനം കുട്ടികൾക്ക് മധുരതരമായി. | ||
യോഗത്തിൽ പി ടി എ പ്രസിഡന്റ് ഫാ: ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ നേതാജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രീനിധി ആർ , പൂജാ ലക്ഷ്മി, ഭാവന ബിജു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ലിജ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പി.കെ അശ്വതി ,എൻ എസ് അജൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്കൂൾ അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. | യോഗത്തിൽ പി ടി എ പ്രസിഡന്റ് ഫാ: ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ നേതാജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രീനിധി ആർ , പൂജാ ലക്ഷ്മി, ഭാവന ബിജു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ലിജ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പി.കെ അശ്വതി ,എൻ എസ് അജൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്കൂൾ അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. | ||
[[പ്രമാണം:38062 പ്രവേശനോത്സവം.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:38062 പ്രവേശനോത്സവം.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:38062 pravesanolsavam 4 3-6-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | [[പ്രമാണം:38062 pravesanolsavam 4 3-6-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | ||
[[പ്രമാണം:38062 pravesanolsavam 3 3-6-2024.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:38062 pravesanolsavam 3 3-6-2024.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം]] | ||
== '''പച്ചപ്പട്ടണിഞ്ഞ് പരിസ്ഥിതി ദിനത്തിൽ''' == | |||
ജൂൺ 5. ലോക പരിസ്ഥിതി ദിനം. 51 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. | |||
2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പച്ച ഉടുപ്പിലൂടെയും പച്ചക്കമ്മലിലൂടെയും പച്ച വളയിലൂടെയും പച്ച മാലയിലൂടെയും പ്രതീകാത്മകമായി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയായിരുന്നു പ്രമാടം നേതാജി സ്കൂളിലെ യു പി വിഭാഗം. കുട്ടികളോപ്പം യു പി വിഭാഗം അദ്ധ്യാപകരും പച്ചയണിഞ്ഞ് ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, കൊളാഷ് എന്നിവയുടെ പ്രദർശനവും പരിസ്ഥിതി ഗീതാവതരണവും നടന്നു. കുട്ടികൾപരിസ്ഥിതി പ്രതിജ്ഞ എടുത്തു. എൻ എസ് അജൻ പിള്ള , ദീപ കെ.കെ ബിജു എസ് എന്നിവർ നേതൃത്വം നൽകി. കൂടാതെ സ്കൂളിലെ സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. എൻ സി സി കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.കൈ കോർക്കാം പരിസ്ഥിതി സംരക്ഷണത്തിനായ്.... | |||
[[പ്രമാണം:38062 june5 3 5-6-2024.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:38062 june5 1 5-6-2024.jpg|നടുവിൽ|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:38062 june5 2 5-6-2024.jpg|ഇടത്ത്|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
== '''വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും''' == | |||
മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ, ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത് പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു. തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക് പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല. | |||
വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു. വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല | |||
2024 -25 അദ്ധ്യയന വർഷം നേതാജി സ്കൂളിൽ പൂർവ്വാധികം ഭംഗിയായി വായന ദിനം ആചരിച്ചു. മലയാളം ക്ലബ്ബിന്റെ യും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനറായ ശ്രീ മനോജ് സുനി നേതൃത്വം നൽകി. യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചെയർ പേഴ്സൺ അഭിഷേക് പി നായർ സ്വാഗതം പറഞ്ഞു. സാഹിത്യനിരൂപകയായ ശ്രീമതി ബിനു ജി തമ്പി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവ്വഹിക്കുകയും കുട്ടികളുമായി സാഹിത്യ സംവാദം നടത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുഞ്ഞുങ്ങൾക്ക് വായന ദിന സന്ദേശവും ആശംസയും നൽകി. അദ്ധ്യാപികയായ ശ്രീമതി ധന്യ എം ആർ ആശംസ അറിയിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വൈസ് ചെയർ പേഴ്സൺ എയ്ഞ്ചൽ തോമസ് നന്ദി അറിയിച്ചു. വായന ദിന പ്രതിജ്ഞ എടുത്തു. കവിത, കഥ, ചിത്രരചന, സംഗീതം, അഭിനയം, സാഹിത്യ വായന തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ താല്പര്യമുള്ള കുട്ടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , വായന കുറിപ്പ്, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടായിരിക്കും. കുട്ടികളിലെസർഗ്ഗ വാസന പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ലക്ഷ്യം. | |||
== ഇടമുറിയാതെ വരിതെറ്റാതെ മാരത്തൺ വായന == | |||
വായന വാരാചരണത്തോടനുബന്ധിച്ച് വായന എങ്ങനെയായിരിക്കണമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി വിദ്യാരംഗം കലാസാഹിത്യവേദിയും മലയാളം യുപി വിഭാഗവും ചേർന്ന് അഞ്ചു മണിക്കൂർ നീണ്ടു നിന്ന വായന ചങ്ങല സംഘടിപ്പിച്ചു. ആദ്യ പുസ്തകം വായിച്ച് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരായ ഫിലിപ്പ് ജോർജ് , ജി.സുമാദേവി ,ഷൈനി എബ്രഹാം, എസ്. ശ്രീജ, പി.ആർ ശശികല എന്നിവർ പുസ്തക റാക്കിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ച് വായനച്ചങ്ങല ഉദ്ഘാടനം ചെയ്തു. | |||
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വായനച്ചങ്ങല നടന്നത്. യു പി വിഭാഗത്തിലെ 15 ഡിവിഷനുകൾ 15 ബാലസാഹിത്യകൃതികളാണ് ഇടമുറിയാതെ വരികൾ തെറ്റാതെ വായിച്ചു തീർത്തത്. കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നു. മികച്ച വായനക്കാരായ 50 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയ ശേഷമാണ് മാരത്തൺ വായനയിൽ പങ്കെടുപ്പിച്ചത്. സ്കൂൾ വായനശാലയിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തതും കുട്ടികൾ തന്നെ. അരങ്ങിലും സദസിലും കുട്ടികളെ കൃത്യമായി വിന്യസിപ്പിച്ചതിനാൽ ഇടവേളകളിലും വായന മുറിഞ്ഞില്ല. | |||
സ്കൂൾ അദ്ധ്യാപകനും വായനക്കാരനുമായ ശ്രീ മനോജ് സുനി വായനാനുഭവത്തെ നാടകാനുഭവമാക്കിയപ്പോൾ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. മികച്ച വായനക്കാരായി സാരംഗിയെയും അക്ഷിത ബിജുവിനെയും തിരഞ്ഞെടുത്തു.പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത, അദ്ധ്യാപകരായ എൻ എസ് അജൻ പിള്ള , ബിജു എസ് എന്നിവർ പ്രസംഗിച്ചു. | |||
== നാഷണൽ ഗ്രീൻ ആർമി പ്രോജക്ട് ഉദ്ഘാടനം == | |||
പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത മൂലം പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പല പ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു മോചനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും June 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്ററും ഐ.എ.പി (ഇന്ത്യർ അക്കാദമി ഓഫ് പീഡിയാട്രിക്സ് ) പത്തനംതിട്ടയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഐ എ.പിയുടെ നാഷണൽ ഗ്രീൻ ആർമി പ്രോജക്ട് ഉദ്ഘാടനം നടന്നു. | |||
ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തെ ഉൾക്കൊണ്ട് ഭൂമിയെ പുനസ്ഥാപിക്കാനും, വരൾച്ച - മരുഭൂവത്ക്കരണ പ്രതിരോധത്തിനും വിദ്യാർത്ഥികൾ മുൻകൈ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതാകുമാരി എൽ അഭിപ്രായപ്പെട്ടു. പ്രോജക്ടിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത പത്ത് കുട്ടികൾക്കും അവരുടെ ക്യാപ്റ്റനായ അധ്യാപികയ്ക്കും ക്ലാസ്സുകൾ കൊടുക്കുകയും അവരിലൂടെ മറ്റു കുട്ടികളിൽ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. | |||
സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള അധ്യക്ഷനായ യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. ശ്രീകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി . ഐ എ പി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഡോ. റെനി ഗീവർഗീസ്, | |||
ജില്ലാ സെക്രട്ടറി ഡോ. വിപിൻ സാജൻ ,ഗ്രീൻ ആർമിയുടെ നാഷണൽ അഡ്വൈസറും പത്തനംതിട്ട ജനറൽ ആശുപത്രിയുടെ സീനിയർ കൺസൾട്ടൻറും ആയ ഡോ.ഡി.ബാലചന്ദർ, ഐ എ പി സൗത്ത് സോൺ കോ-ഓർഡിനേറ്റർ ഡോ. എം. ഒ. ലക്ഷ്മി രേഖ, നേതാജി ഹയർ സെക്കൻ്ററി സ്കൂൾ എസ്. ഇ. എസ് .സി. ഡയറക്ടർ ഡോ. ആർ. സുനിൽ കുമാർ, നേതാജി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ അശ്വതി പി.കെ., പ്രധാന അധ്യാപിക ശ്രീലത സി, അജി ഡാനിയൽ എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകളും നട്ടു. | |||
== തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ == | |||
"സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ" എന്ന പ്രമേയവുമായി 2024 ജൂൺ 21 പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. യോഗ, ഒരു പരിവർത്തന പരിശീലനമാണ്. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. | |||
"ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും നല്ല ആരോഗ്യം വളർത്തുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുന്ന വ്യക്തികളുടെയും ജനസംഖ്യയുടെയും പ്രാധാന്യം" പ്രമേയം കുറിക്കുന്നു | |||
2024 അദ്ധ്യയന വർഷം ജൂൺ 21 ന് നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു. സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ യോഗ പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കുട്ടികൾക്കും എൻ സി സി, സ്കൗട്ട്&ഗൈഡ്സ് , ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്കും ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി. | |||
== ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി == | |||
ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ഒരേരീതിയിൽ തന്റെ വലയിലാക്കാനായി അവൻ ചുറ്റിലും പതുങ്ങിയിരിപ്പാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്താനുമാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള, വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന സംഘടനയാണ് ദിനാചരണങ്ങളെ ഏകോപിക്കുന്നത്. ഇത്തവണ ലഹരി വിരുദ്ധ ദിന ക്യാമ്പയിൻ കൊണ്ടാടുന്നത് 'The evidence is clear: Invest in prevention' (കാര്യങ്ങൾ വ്യക്തം; പ്രതിരോധത്തിൽ ഊന്നുക) എന്ന ആശയത്തിലാണ്. | |||
ലഹരിയുടെ ഉപയോഗം മുതിർന്നവരിലും കുട്ടികളിലും ഒരേ രീതിയിൽ കണ്ടുവരുന്ന കാലമാണിത്. ഓരോ ചുവടുവെപ്പിലും ജാഗ്രതരായിരിക്കേണ്ട സാഹചര്യം. സ്‌കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരെ പിടികൂടാൻ പതുങ്ങിയിരിക്കുന്ന ലഹരികൈകളാണ് ചുറ്റും. അവരുടെ ഓരോ ചുവടിലും അത് അവരെ പിന്തുടരുന്നു. മയക്കു മരുന്നുകൾ അവരെ തുറിച്ചുനോക്കുന്നു. വ്യത്യസ്ത തരത്തിലുള്ള ലഹരിവിൽപനക്കാരാൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ലഹരിക്ക് കീഴ്പെട്ടുപോകുന്നു എന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇത് അവരുടെ പഠനത്തോടും ജീവിതത്തോടുമുള്ള താൽപര്യത്തെ പാടെ ഇല്ലാതാക്കും | |||
2024 ജൂൺ 26 ന് നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് HM ഇൻ ചാർജ് ശ്രീമതി ഗീത പി യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ ക്ലബ് കോ- ഓർഡിനേറ്റർ ശ്രീ സുധീഷ് എസ് സംസാരിച്ചു. അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയേൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ ജെ ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ആശയങ്ങൾ ക്ലാസുകൾ തോറും പ്രചരിപ്പിച്ചു. | |||
== ഫുഡ്ബോൾ കുട്ടികൾക്ക് ജേഴ്സി വിതരണം == | |||
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഫുഡ്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുഡ്ബോൾ കുട്ടികൾക്കുള്ള ജേഴ്സി വിതരണം ജൂൺ 26 ന് HM ഇൻ ചാർജ് ശ്രീമതി ഗീത പി നിർവ്വഹിച്ചു. സ്പോട്സ് അദ്ധ്യാപകൻ ശ്രീ ദേവനാരായണനും മറ്റ് അദ്ധ്യാപകരായ മനോജ് സുനി, ഫാദർ ജേക്കബ് ഡാനിയേൽ , ബിജു എസ്, അജി ഡാനിയേൽ , അജൻ പിള്ള എൻ എസ് എന്നിവരും സന്നിഹിതരായിരുന്നു. | |||
== ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം == | |||
ഒഴിവു സമയങ്ങളിലുംവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി വായന ദിനത്തിൽ ക്ലാസിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി ഒരുക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും അതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും പുസ്തകം കൊണ്ടുവന്ന് വെക്കാനുള്ള സൗകര്യവുമുണ്ട്. | |||
== ബോധവത്ക്കരണ ക്ലാസ് == | |||
കൗമാര കാലഘട്ടത്തിൽ പെൺകുട്ടികളിലുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആർത്തവം . അതിനെപ്പറ്റി കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹെൽത്ത് ക്ലബും സരോജ് ദേവി ഫൗണ്ടേഷനും (NGO)ചേർന്ന് ഒരു ബോധവത്ക്കരണ ക്ലാസ് ജൂൺ 19 ന് നടത്തി. | |||
8,9ക്ലാസ്സിലെ പെൺകുട്ടികൾ പങ്കാളികളായി.ഈ സംഘടനയിലെ ട്രെയിനറായ ശ്രീമതി ശ്രീലത മാഡം ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം ആശംസിച്ചു. കുട്ടികൾ ആർത്തവ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വം, ആഹാരരീതികൾ, ഇതിന്റെ പ്രാധാന്യം, കാലങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, ഈ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവ കുട്ടികൾ മനസ്സിലാക്കി. സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി അനിതകുമാരി റ്റി എം നന്ദി അറിയിച്ചു. | |||