Jump to content
സഹായം

"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


'''സ്ഥലനാമ ചരിത്രം'''
പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കെണിച്ചിറയിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗ്രാമമാണ് പൂതാടി. ഗ്രാമത്തിൻറെ തിലകമായി പൂതാടി മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചരിത്രപുസ്തകങ്ങളിലും ഐതിഹ്യ കഥകളിലും പൂതാടിയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഭൂതം ആടിയ സ്ഥലമാണ് പൂതാടി ആയിത്തീർന്നത്. ഇതിൻറെ പിന്നിൽ അർജുനനും പരമശിവനും ശിവഭൂതഗണങ്ങളും ചേർന്ന ഐതിഹ്യമാണ് . പരമശിവനിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്നതിനുവേണ്ടി അർജുനൻ കഠിന തപസ് അനുഷ്ഠിച്ചിട്ടും ശിവൻ പ്രത്യക്ഷപ്പെട്ടതേ ഇല്ല. ഒടുവിൽ പാർവതിയുടെ അപേക്ഷ മാനിച്ച് കൈലാസവാസനായ ശിവൻ അർജുനനെ പരീക്ഷിക്കുന്നതിനായി പൂതാടിയിൽ എത്തി എന്നാണ് വിശ്വാസം. ഭൂതഗണങ്ങളിൽ കുറച്ചുപേരെ ആദിവാസി രൂപത്തിലുള്ള വേടന്മാരും കുറച്ചു പേരെ പന്നികളും ആക്കി. വേടന്മാർ പന്നികളുടെ രൂപത്തിലുള്ളവരെ ശിവൻറെ നിർദ്ദേശപ്രകാരം വേട്ടയാടാൻ തുടങ്ങി. വേട്ടയ്ക്കിടയിൽ ഒരു പന്നി അമ്പേറ്റ് അർജുനൻ തപസ്സ് ചെയ്യുന്നിടത്ത് വന്നു വീണു. പന്നിയെ എടുക്കാൻ ഓടി കൂടിയ വേടന്മാരെ അർജുനൻ തടഞ്ഞു .ഇരു കൂട്ടരും തമ്മിൽ സംഘട്ടനം ആരംഭിച്ചു. ഇതിനിടയിൽ അപ്രതീക്ഷിതമായി അർജുനൻ ശിവൻറെ ശിരസ് കാണാനിടയായി. ശിവൻ തന്നെ പരീക്ഷിക്കാൻ വന്നതാണെന്ന് അർജുനനും മനസ്സിലായി. അർജുനൻ ശിവ പാദങ്ങളിൽ വീണ് മാപ്പപേക്ഷിക്കുകയും , കൂടാതെ തന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞു. തെറ്റ് സമ്മതിച്ച അർജുനനെ ശിവൻ അനുഗ്രഹിച്ചു. ശിവപാർവ്വതിമാർ കൈലാസത്തിലേക്ക് തിരിച്ചു പോയിട്ടും ഭൂതഗണങ്ങൾ പൂതാടിയിൽ തന്നെ തങ്ങി അങ്ങനെ ഭൂതമാടിയ സ്ഥലമാണ് പിന്നീട് പൂതാടിയായത് എന്ന് പറയപ്പെടുന്നു.


== '''<u>പൂതാടി അമ്പലം</u>''' ==
== '''<u>പൂതാടി അമ്പലം</u>''' ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471509" എന്ന താളിൽനിന്ന് ശേഖരിച്ചത്