Jump to content
സഹായം

"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
= വിനോദം =
= വിനോദം =
പണിയന്മാരുടെ പ്രധാന വിനോദം,മീൻ പിടിക്കലും, ഞണ്ട് പിടിക്കലും ആണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കോളനിയിലെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം ചേർന്ന് വിനോദത്തിൽ ഏർപ്പെടുന്നു. മീൻ പിടിക്കൽ പോലെ വിറക് ശേഖരണവും ഒരു വിനോദോപാധിയാണ്. കോല്ക്കു പോഞ്ചോ  എന്നാണ് ഇതിന് പറയുന്നത്.
പണിയന്മാരുടെ പ്രധാന വിനോദം,മീൻ പിടിക്കലും, ഞണ്ട് പിടിക്കലും ആണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കോളനിയിലെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം ചേർന്ന് വിനോദത്തിൽ ഏർപ്പെടുന്നു. മീൻ പിടിക്കൽ പോലെ വിറക് ശേഖരണവും ഒരു വിനോദോപാധിയാണ്. കോല്ക്കു പോഞ്ചോ  എന്നാണ് ഇതിന് പറയുന്നത്.
= '''കാർഷിക ചരിത്രം കൃഷിയും കൃഷി രീതിയും''' =
പൂതാടി പ്രദേശത്ത് പൂനം കൃഷിക്കായിരുന്നു  പ്രാധാന്യം ഉണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്ഥലങ്ങൾ മാറി കൃഷി ചെയ്യുന്ന കൃഷി രീതിയാണിത്. ഭൂമിക്ക് അധികാരികൾ ഇല്ലാതിരുന്ന സമയത്ത് എവിടെയും ആർക്കും കൃഷി ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത് ജൈനരുടെ ആഗമനത്തോടെയാണ്. വയലുകളിൽ ചൊമല,തൊണ്ടി,ചെന്നെല്ല്,ഗന്ധകശാല ജീരകശാല തുടങ്ങിയ നെല്ലുകളും ചാമയും കൃഷി ചെയ്തിരുന്നു കരയിൽ കറുത്തൻ,പൊന്നരിമാല്യ, പൂതകാളി തുടങ്ങിയ നെല്ലുകളും മുത്താറിയും ആണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രീതിയില്ലായിരുന്നു.
മേൽപ്പറഞ്ഞ കൃഷി രീതികൾ കൂടാതെ കന്നുകാലി വളർത്തലിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു. കൃഷി മുഖ്യ തൊഴിലാക്കിയവരായിരുന്നു കുറുമസമുദായം.ഇവർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നു. കാർഷിക സംസ്കാരം  അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നവരായിരുന്നു കുറുമർ.വയലുകളിലും കരയിലും നിലമുഴുന്നതിന് കാലികളെ ഉപയോഗിച്ചിരുന്നു. ഏരുകൾ അല്ലെങ്കിൽ എരുത് എന്നാണ് നിലമുഴാൻ ഉപയോഗിച്ചിരുന്ന കാലികളെ പറയുന്നത്. ധാരാളം കന്നുകാലികൾ ഓരോ കോളനിക്കും സമ്പത്തായി ഉണ്ടായിരുന്നു.
'''കാലഘട്ടത്തിനനുസരിച്ച് വന്ന മാറ്റം'''
കുടിയേറ്റക്കാരായിരുന്നു പൂതാടി ദേശത്തെ കൃഷിക്കാർ. ജന്മിമാരിൽ നിന്നും ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി ചെയ്തിരുന്നത്. ജന്മിക്ക് ഏക്കറിന് 100 രൂപ വച്ച് കൊടുത്താൽ  കൃഷിക്ക് വേണ്ടി ഉപയോഗിക്കാം. കൂടാതെ ഏക്കറിന് 5 രൂപ വെച്ച് വർഷത്തിൽ ജന്മിക്ക് പാട്ടവും നൽകണം. പണമായിട്ടോ ഉൽപ്പന്നമായിട്ടോ ജന്മിക്ക് പാട്ടം കൊടുക്കാം.
1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ.എം.എസ് ഗവൺമെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കൃഷിക്കാരന് കൈവശമുള്ള ഭൂമിക്ക് ജന്മാവകാശം ലഭിച്ചു. പാട്ട വ്യവസ്ഥ ഇല്ലാതായി.പൂതാടി ദേശത്തെ കൃഷിക്കാരും ഈ ആനുകൂല്യം അനുഭവിക്കുന്നവരാണ്.
കാർഷികവൃത്തിയൊഴിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാത്തവർ ആയിരുന്നു കർഷകരും കർഷകകുടുംബാംഗങ്ങളും എന്നാൽ ഇന്ന് സ്ഥിതി ഏറെ വ്യത്യസ്തമാണ്. കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകളിലേക്ക് ആളുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471391" എന്ന താളിൽനിന്ന് ശേഖരിച്ചത്