"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അനേകം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് പൂതാടി മഹാക്ഷേത്രം.നൂറ്റാണ്ടുകൾക്കുമുമ്പ് പണിതതാണെന്ന് ക്ഷേത്ര വാസ്തുവിദ്യ സൂചിപ്പിക്കുന്നു. ഒരിക്കൽ ബ്രാഹ്മണർ നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങൾ പഴശ്ശിരാജ ക്ഷത്രിയരുടെ സംരക്ഷണത്തിൽ കൊണ്ടുവന്നു, പൂതാടി അമ്മയുടെയും പിന്നീട് തെല്ലിച്ചേരിയിൽ നിന്ന് പാനൂരിലെ പനോളി കെട്ടിലമ്മയുടെയും മേൽനോട്ടത്തിൽ ഭരമേൽപ്പിച്ചു.പൂതാടിയിലെ പരദേവത ക്ഷേത്രവും താഴെ അമ്പലമെന്നറിയുന്ന ശിവക്ഷേത്രവും ആണ് പ്രധാനപ്പെട്ട ഹൈന്ദവാരാധന കേന്ദ്രങ്ങൾ. പരദേവത ക്ഷേത്രം ആദ്യം കൊല്ലിക്കൽ കുറുമ സമുദായത്തിന്റെ നായാട്ട് കോട്ടമാടമായിരുന്നു.പിന്നീട് കെട്ടിലമ്മയുടെ വരവോടുകൂടി ഇടത്തിൽ നിന്നും നേരിട്ട് ദർശനത്തിനുവേണ്ടി ക്ഷേത്രമാക്കി മാറ്റുകയും ഇത് കെട്ടിലമ്മയ്ക്ക് അധീനമായി തീരുകയും ചെയ്തു. എന്നാൽ ഇന്നും കുറുമർ അവരുടെ അരുഡക്ഷേത്രമായി കരുതി പോരുന്നു. ഇതിനുമുമ്പ് കെട്ടിലമ്മയുടെ ആരാധനാമൂർത്തി കല്ലുവെട്ടി അമ്പലത്തിൽ ആയിരുന്നു. അവിടെ നടന്നെത്തി പ്രാർത്ഥിക്കാൻ കഴിയാതെ വന്നപ്പോഴാണ് പരദേവത ക്ഷേത്രം തങ്ങളുടേതാക്കി മാറ്റിയത്. എന്നാൽ കല്ലുവെട്ടിയമ്പലത്തിലെ ശില്പ വേലകളും കല്ലുകളും ജൈനക്ഷേത്ര ചാരുത പ്രകടമാക്കുന്നതാണ്. ഇക്കാര്യം ശ്രീ എം ആർ രാഗവവാര്യരും സൂചിപ്പിച്ചിട്ടുണ്ട്. ജൈനക്ഷത്രങ്ങളായിരുന്ന ഇവ പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ആക്കി മാറ്റുകയാണ് ഉണ്ടായത് എന്ന് വേണം കരുതാൻ.പൂതാടി ശിവക്ഷേത്രം ബ്രാഹ്മണ പ്രതിഷ്ഠയും പരദേവത ക്ഷേത്രം ക്ഷൂദ്ര പ്രതിഷ്ഠയും ആണെന്ന് പഴമക്കാർ കരുതി പോരുന്നു.

[[പ്രമാണം:15050-poothaditemble 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:15050-poothaditemble 1.jpg|നടുവിൽ|ലഘുചിത്രം]]
= കലകൾ =
പ്രധാന ആഘോഷ പരിപാടികളിൽ എല്ലാം വട്ടക്കളി നടത്തുക പതിവാണ്, പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി വട്ടത്തിൽ ചുവട് വെച്ച് നൃത്തം ചെയ്യുന്നു. ഇന്നും വട്ടക്കളി പൂതാടി ദേശത്തുള്ള കോളനികളിൽ കാണാവുന്നതാണ്, പക്ഷേ മദ്യത്തിന്റെ മാസ്മരികതയിൽ ഇവ പലപ്പോഴും അലങ്കോലപ്പെടുന്നതും കാണാം. വട്ടക്കളി പോലെ തെയ്യവും ഒരു പ്രധാന കലയാണ്  പൂതാടികാർക്ക്. ഒരു അനുഷ്ഠാന കലയും കൂടിയാണിത്, ചുവന്ന പട്ടു കൊണ്ട് തയ്യാറാക്കുന്ന ഞൊറിയും കാലിൽ ചിലങ്കകളും കയ്യിൽ വാളുമായി വെളിച്ചപ്പാടിന്റെ വേഷത്തിൽ മൂപ്പൻ തെയ്യം  കെട്ടിയാടുന്നു. ദേവപ്രീതിക്കായി വർഷാവർഷം തെയ്യം നടത്തുന്നു.പണിയരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന മറ്റൊരു  കലയാണ് കുറുത്തിനാടകം, ഇത് ഇന്ന് അന്യം നിന്നു പോയിരിക്കുന്നു.
= ആചാരങ്ങൾ =
ആചാരങ്ങൾ അന്നും ഇന്നും മുറുകെ പിടിക്കുന്നവരാണ്  ഇവിടെയുള്ളവർ. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ 28 ദിവസം വീട്ടുകാർക്ക്  പെലെയാണ്.( ബാലായ്മ ). അതായത് പണിയെ തറവാടുകളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് പത്തൻപതോളം  ചെമ്മക്കാർ ചേർന്ന ഒരു വിഭാഗം ആയിരുന്നു,അതായത് ഒരു വലിയ വംശ പരമ്പര. ഇപ്പോൾ സൗകര്യാർത്ഥം വിവിധ  സ്ഥലങ്ങളിൽ താമസിക്കുകയാണ്  ഇവർ,, വിശേഷവസരങ്ങളിൽ ഇവർ ഒത്തുകൂടുകയും ചെയ്യും.ഇനി ആചാരങ്ങളിൽ ഒന്നായ പെലയെ കുറിച്ച് പറയാം 28 ദിവസം കുട്ടിയെ കുളിപ്പിച്ച് മുറത്തിൽ  കിടത്തും, മുറത്തിനടുത്തായി അരി,  നെയ്യ്, തേങ്ങ വെട്ടിയ രണ്ടു മുറികൾ എന്നിവ വെക്കും.മൂപ്പൻ പറയുമ്പോൾ മുറത്തിൽ കിടത്തിയ കുട്ടിയെ എടുത്ത് മേൽപ്പോട്ട് ഇടുന്നു, അസുഖം വരാതിരിക്കാൻ ആണത്രേ ഇങ്ങനെ ചെയ്യുന്നത്. ചോറു കൊടുത്താൽ അരയിൽ കറുത്ത ചരട് കെട്ടും.,മരണംവരെ ഇത് കെട്ടണം എന്നാണ് വിശ്വാസം. ഇതുപോലെ വിവാഹം, മരണം തുടങ്ങിയവയും ആയി ബന്ധപ്പെട്ട്    നിരവധി ചടങ്ങുകളും ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു.
= വിനോദം =
പണിയന്മാരുടെ പ്രധാന വിനോദം,മീൻ പിടിക്കലും, ഞണ്ട് പിടിക്കലും ആണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കോളനിയിലെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമെല്ലാം ചേർന്ന് വിനോദത്തിൽ ഏർപ്പെടുന്നു. മീൻ പിടിക്കൽ പോലെ വിറക് ശേഖരണവും ഒരു വിനോദോപാധിയാണ്. കോല്ക്കു പോഞ്ചോ  എന്നാണ് ഇതിന് പറയുന്നത്.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471130" എന്ന താളിൽനിന്ന് ശേഖരിച്ചത്