Jump to content
സഹായം

"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച്
No edit summary
വരി 84: വരി 84:


== അക്കാദമിക രംഗം==
== അക്കാദമിക രംഗം==
2023 - 24 മികവുറ്റ അക്കാദമിക രംഗം
2023 24 അക്കാദമിക വർഷം വിവിധ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ട്മികച്ച അക്കാദമി രംഗമാണ്  കാഴ്ചവച്ചത്.2023 ജൂൺ ഒന്നിന് സംസ്ഥാനപ്രവേശനോത്സവം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് ഓൺലൈനിൽ വീക്ഷിച്ചു കൊണ്ടായിരുന്നു ഈ വർഷത്തെ ചെറുകുളം ജി എൽ പി സ്കൂളിലെ പ്രവേശനോത്സവം തുടക്കം ആരംഭിച്ചത്.സ്ഥാപന മേധാവി ബിജോയ് മാത്യുസി ന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ സൽമാൻ കൊയിലാണ്ടി , PTA പ്രസിഡണ്ട് അബ്ദുറഹ്മാൻ . സി. പി .   SMC ചെയർമാൻ സിദ്ധീഖ് ദാരിമി യും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ സന്നിദ്ധരായി
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് പുറമേ സ്കൂളിലെ വിവിധ ക്ലബ്ബുകൾക്ക് രൂപം നൽകി
ക്ലബ്ബുകളുടെ തുടക്കം കുറിക്കുകയും ചെയ്തു. ഈ അധ്യായന വർഷത്തിന്റെ തുടക്കം തന്നെ ക്ലാസ് തല CPTA  കൂടുകയും ഒരു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കജമായി ആലോചിക്കുകയും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഈ വർഷം നടപ്പിലാക്കിയ സംയുക്ത ഡയറിയും സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശില്പശാല നടത്തുകയും ചെയ്തു. പരിസര ശുചീകരണം ലക്ഷ്യം വെച്ച് ആരോഗ്യ അസംബ്ലി നടത്തുകയും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വായനാദിനാഘോഷം ബിആർസി ട്രെയിനർ ശ്രീ നിഖിൽ ഉദ്ഘാടനം ചെയ്തു. വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളും ബിആർസി ട്രെയിനർ ശ്രീ നിഖിൽ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തോടനുബന്ധിച്ച് പോസ്റ്ററുകൾ നിർമ്മിക്കുകയും   പ്ലേക്കാർഡുകൾ നിർമ്മിച്ച് റാലികൾ നടത്തുകയും  ചെയ്തു.ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂലൈ മാസം തുടക്കത്തിൽ തന്നെ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടത്തുന്ന വിജയ സ്പർശം  സ്കൂൾതല ഉദ്ലാടനം വാർഡ് മെമ്പർ ശ്രീ സൽമാൻ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. വിജയ സ്പർശം പദ്ധതിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി മികച്ച രീതിയിൽ ക്ലാസുകൾ നൽകാൻ ഈ വർഷം സാധിച്ചു. പ്രീ പ്രൈമറിയുടെ കഥോത്സവം ബി.ആർ.സി മുൻ ട്രെയിനർ ശ്രീ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒരാഴ്ചകാലം പ്രീ-പ്രൈമറിയിൽ വിവിധ അധ്യാപകരും അമ്മമാരും രക്ഷിതാക്കളും കുട്ടികളുടെ മുമ്പിൽ കഥ പറഞ്ഞു കലോത്സവം ഭംഗിയാക്കി.ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽകിസ്സ് ,അഭിമുഖം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടെ ചാന്ദ്രദിനം ജൂലൈ 21ന് ആഘോഷിച്ചു. ആഗസ്ത്15ന് സ്വാതന്ത്ര്യ ദിനം ശ്രീമതി. റാബിയ ടീച്ചർ പതാക ഉയർത്തി വിവിധ പ്രവർത്തനങ്ങളോടെ ഗംഭീരമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷവേളയിൽ കഴിഞ്ഞവർഷത്തെ LSS വിജയി മുഹമ്മദ് സമ്മാസി നെ ആദരിച്ചു. വിവിധ കായിക കളികളോടെ തുടക്കം കുറിച്ച ഈ വർഷത്തെ  ഓണാഘോഷ പരിപാടികൾ പൂക്കള മത്സരങ്ങൾ നടത്തിയും വിഭവസമൃദ്ധ സദ്യയോടെ PTA ഭാരവാഹികളുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ അതിവിപുലമായി നടത്താൻ സാധിച്ചു.സെപ്റ്റംബർ മാസത്തിൽ പ്രീ പ്രൈമറി വരയുത്സവം അതിഗംഭീരമായി നടത്താൻ സാധിച്ചു.
ഈ വർഷത്തെ സ്കൂൾ തല കായികമേളയും കലാമേളയും ശാസ്ത്രമേളയും മികച്ച രീതിയിൽ നടത്താൻ സാധിച്ചു മാത്രമല്ല കായിക മേളയിലും ശാസ്ത്ര പ്രവർത്തന പരിചയമേളയിലും വിജയിച്ചവരെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാനുംകലാമേള സ്കൂൾ തല വിജയികളെ പഞ്ചായത്ത് തല കലാമേള യിലും  തുടർന്ന് സബ്ജില്ലാ തല മേളയിലും പങ്കെടുപ്പിക്കാൻ  സാധിച്ചു.ഈ വർഷത്തെ സ്കൂൾതല കലാമേള ശാസ്ത്രമേള പ്രവർത്തന പരിചയമേള  വിജയികളെ അനുമോദിക്കാനും ആദരിക്കാനും പിടിഎയുടെ സഹായത്തോടെ സാധിച്ചു.ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിക്കാനും നാടൻ വിഭവങ്ങളുടെ മേന്മ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനും സാധിച്ചു. മൂന്നാം ക്ലാസുകാരുടെ സാലഡ് നിർമ്മാണം സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളിക്കാൻ സാധിച്ചു .കൂടാതെ ഒന്നാം ക്ലാസിലും പ്രീ പ്രൈമറിയിലും രക്ഷിതാക്കളുടെ സഹായത്തോടെ പലഹാരമേള സംഘടിപ്പിച്ചു.നാലാം ക്ലാസിൽ -ക്ലാസിലെ സദ്യ - എന്ന ശീർഷകത്തിൽ വിഭവസമൃദ്ധമായ സദ്യ സംഘടിപ്പിക്കാനും സാധിച്ചു.
നവംബർ ഒന്നിന് കേരളപ്പിറവിയും നവംബർ 14 ശിശുദിനവും വിവിധ പരിപാടികളോടെ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷമാക്കി തീർക്കാൻ സാധിച്ചു.മൂന്നാം ക്ലാസിൽ  നടത്തുന്നSEAS പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നൽകാനും സാധിച്ചു.ഭാഷോത്സവം യൂറിക്കാ വിജ്ഞാന പരീക്ഷ ഫുട്ബോൾ മേള എന്നിവയും നവംബർ മാസത്തിൽ നടത്താൻ സാധിച്ചു.ഗണിത പഠനം രസകരമാക്കാൻ ഈ വർഷവും ഉല്ലാസ ഗണിതവും, ഗണിതോത്സവവും  നടപ്പിലാക്കി.ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ഓൺലൈൻ ക്വിസ് മത്സരവും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കാലിഗ്രാഫി മത്സരവും നടത്തി.ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഓരോ ക്ലാസിലും പതിപ്പ് നിർമ്മാണ മത്സരവും നടത്തിഅറബി ഭാഷാ ദിനം വിജയികൾക്ക് സമ്മാനദാനം നടത്താൻ സാധിച്ചു രണ്ടാം പാദ വാർഷിക പരീക്ഷക്ക് ശേഷം ക്രിസ്തുമസ് ആഘോഷിച്ചു.
ക്രിസ്തുമസ്സ് പരീക്ഷക്ക് ശേഷമുള്ള CPTA യിൽ ഒന്നാം ക്ലാസിലെ സംയുക്ത ഡയറി പ്രകാശനം CPTA യിൽ വെച്ച് രക്ഷിതാക്കൾ പ്രകാശനം  നടത്തി
ജനുവരി 26 റിപ്പബ്ലിക് ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു വാർഡ് മെമ്പർ , PTA പ്രസിഡൻറ് SMC ചെയർമാൻ,  PTA അംഗങ്ങൾ, ടീച്ചേഴ്സ് , വിദ്യാർത്ഥികൾ, ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള കയ്യൊപ്പ് പതാക നിർമ്മിച്ചു..അവസാനം സ്കൂളിന്റെ എഴുപതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനും തീരുമാനിച്ചു.മാർച്ച് രണ്ടാം വാരത്തിൽ സ്കൂളിൻറെ മികവുത്സവം നടത്താനും തീരുമാനിച്ചു.
അക്കാദമിക രംഗത്തെ ഈ വർഷം മികവുറ്റ രീതിയിൽ പാഠ്യ- പാഠ്യാതര പ്രവർത്തനങ്ങൾക്ക് അധ്യാപകർ  നേതൃത്വം നൽകിയപ്പോൾ എല്ലാവിധ  സഹായ സഹകരണങ്ങൾ PTA ,SMC . രക്ഷിതാക്കൾ എന്നിവരുടെ ഭാഗത്ത് നിന്ന് ലഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് മികവുറ്റ അക്കാദമിക രംഗം നൽകാൻ സാധിച്ചു.
റീന ടി.എ. ( SRG കൺവീനർ)


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133059" എന്ന താളിൽനിന്ന് ശേഖരിച്ചത്