"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം (മൂലരൂപം കാണുക)
19:50, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം. | |||
ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം നിലംപൊത്തിയപ്പോൾ ചെറുകുളത്തെ മദ്രസ കെട്ടിടത്തിലേക്ക് പഠനം മാറ്റി. 1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ എം ഗോവിന്ദൻ മാസ്റ്ററുടേയും പിടിഎ ഭാരവാഹികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ശ്രീ നൂറേങ്ങൽ മൂസക്കുട്ടിയുടെ പക്കൽ നിന്നും വാങ്ങിയ ഒരേക്കർ സ്ഥലം സർക്കാറിന് കൈമാറുകയും അഞ്ച് ക്ലാസ് മുറികളോടുകൂടി ഓടുമേഞ്ഞ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. 1971 കോഴിക്കോട് ജില്ലാ അഗ്രികൾച്ചർ ഓഫീസർ ആയിരുന്ന ശ്രീ. കോയാമു സാഹിബ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ പൂർവ്വകാല ചരിത്രം സ്മരിക്കുമ്പോൾ കണ്ണേങ്ങൽ കമ്മുണി മുസ്ലിയാർ, കൊയിലാണ്ടി കുഞ്ഞലവി , റാഫേൽ മാസ്റ്റർ, കാവുങ്ങൽ നമ്പൂതിരി, ഗോവിന്ദൻ മാസ്റ്റർ . കൊയിലാണ്ടി ഉണ്ണാപ്പഹാജി, സിപി മൊയ്തീൻകുട്ടി ഹാജി, മൂസക്കുട്ടി, കുന്നംതൊടിക മുഹമ്മദ്, കോയിലാണ്ടി ഉണ്ണീൻ, കുഞ്ഞലവി കുരിക്കൾ (പയ്യനാട് അധികാരി) സി പി അബ്ദുല്ല ഫൈസി,കൊയിലാണ്ടി അബ്ദുൽ മജീദ്, മുഹമ്മദാലി, തയ്യിൽ മുഹമ്മദ് തുടങ്ങിയ നീണ്ട പ്രയത്നശാലികളുടെ നിര നമുക്ക് അഭിമാന പൂർവം ഓർക്കേണ്ടിവരും. ഓടിട്ട കെട്ടിടത്തിൽ ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നങ്കിലും പിന്നീട് നാലാം ക്ലാസ് വരെയായി ചുരുങ്ങി. | |||
കുട്ടികളുടെ ബാഹുല്യം കാരണം പി.ടി.എ.യും നാട്ടുകാരും മുൻകൈയെടുത്ത് ഓല ഷെഡ്ഡ് നിർമ്മിക്കുകയും 3 ക്ലാസുകൾ അതിൽ നടത്തുകയും ചെയ്തുവന്നു. 1997 ഡി പി ഇ.പി മുഖേന ലഭിച്ച രണ്ട് ക്ലാസ് മുറികളോടുകൂടി കോൺക്രീറ്റ് കെട്ടിടം അന്നത്തെ പിടിഎ പ്രസിഡണ്ട് ആയ ശ്രീ സി. കെ. മുഹമ്മദ് (കുഞ്ഞിപ്പ )യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു.തുടർന്ന് 2000 -ൽ കൊരമ്പയിൽ അഹമ്മദാജി എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടു മുറികളുള്ള കെട്ടിടം നിർമ്മിച്ചു..2005ൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിച്ചു. 2004 ൽവണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്‌ലെറ്റുകൾ പണികഴിപ്പിച്ചു. 2006 ൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 94000 രൂപ ചെലവഴിച്ച് സ്കൂളിന് ചുറ്റുമതിലുകൾ മൂന്ന് ഭാഗത്ത് സ്ഥാപിക്കാൻ സാധിച്ചു 2007 ൽ - തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് തന്നെ ബാക്കി ഭാഗവും പൂർത്തീകരിച്ചു..2008-2009 കാലങ്ങളിൽ സ്കൂളിന് കുഴൽ കിണർ സാധ്യമായി. | |||
2010 - 2011 .വർഷത്തിൽ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ തുടങ്ങി..2011- 12 അധ്യായന വർഷത്തിൽ ഇടിമിന്നലേറ്റ് സ്കൂളിന്റെ ഇലക്ട്രിക് സംവിധാനം മുഴുവനും താറുമാറായി കൂടാതെ ചെറിയതോതിൽ സംഭവിച്ച പരിക്കുകളും ഇന്നും ഓർമ്മയിൽ പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്. | |||
2017 ൽ കുട്ടികളുടെ ആധിക്യം കാരണം സ്കൂളിൽ സൗകര്യമില്ലാത്തതിനാൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 490,000 രൂപ ചെലവഴിച്ച് സ്കൂളിന്റെ ഓഫീസിന്റെ മുകൾഭാഗം ഷീറ്റിട്ട് രണ്ട് ക്ലാസ് റൂമുകൾ സജ്ജമാക്കി.. 2018 ൽ സ്കൂളിൻറെ പ്രവർത്തന സമയം ജനറൽ കലണ്ടറിലേക്ക് മാറ്റുകയും ആവർഷത്തിലെ പ്രീ പ്രൈമറിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും PTA യുടെ വകയായി സൗജന്യമായി യൂണിഫോം നൽകാനും സാധിച്ചു. 2017 ഡിസംബർ 12 ന്, മഞ്ചേരി നിയോജകമണ്ഡലം എംഎൽഎ ആയിരുന്ന അഡ്വ: എം. ഉമ്മർ സാഹിബിന്റെ അസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നില കെട്ടിടത്തിന് തറക്കലിട്ടു.ഈ കാലയളവിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഓടിട്ട കെട്ടിടത്തിന്റെ മുഴുവൻ പട്ടികകൾ മാറ്റി ഇരുമ്പിന്റെ പട്ടികകളാക്കി കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കിപ്പണിതു. | |||
2018 - 19 അധ്യയനവർഷത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ അടുക്കള നവീകരിക്കുകയും ചിൽഡ്രൻസ് പാർക്ക് പണി പൂർത്തീകരിച്ചു ഉദ്ഘാടനം നടത്തുകയും ചെയ്തു.. 2019 ൽ പുതിയ കെട്ടിടം ഉദ്ഘാടനം നടത്തുകയും വിപുലമായ തോതിൽ സ്കൂളിൻറെ 65 വാർഷികം ആഘോഷിക്കുകയും ചെയ്തു. | |||
തുടർന്ന് കൊറോണ കാലഘട്ടത്തിനുശേഷം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിടങ്ങൾ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും7 ക്ലാസ് റൂമുകൾ ടൈൽസ് പാകി നൽകുകയും ചെയ്തു.കോറോണക്ക് ശേഷം | |||
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ചെറുകുളം സ്കൂളിന്റെ ഭൗതിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ സ്കൂളിൻറെ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായി. അഞ്ച് ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും സ്കൂളിന് പഞ്ചായത്ത് നൽകി. | |||
പാചകപുരയിലേക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ ബക്കറ്റ്, പാത്രങ്ങൾ, സ്‌റ്റൗ എന്നിവ നൽകുകയും ചെയ്തു. 2021 - 22 കാലഘട്ടങ്ങളിൽ ക്ലാസ് റൂമിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡസ്കുകളും നൽകി. | |||
ചെറുകുളം ജി.എൽ പി സ്കൂളിന്റെ അക്കാദമിക ഭൗതിക രംഗത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ സ്കൂളിനുണ്ട് എന്നുള്ളത് ഈ രണ്ടുമൂന്നു വർഷത്തെ കാലയളവിൽ ബോധ്യപ്പെട്ടതാണ് ക്ലാസ് റൂമിന്റെ സെപ്പറേഷനായുള്ള ഷട്ടർ, മുകളിലെ റൂഫിന്റെ സീലിംഗ്, ഇടച്ചുമരകളിലെ ഗ്രില്ലിംഗ്, സ്കൂൾ മുറ്റം ബ്രിക്സ് പതിക്കൽ , സ്കൂൾ ഗേറ്റ് വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തുടർ വർഷങ്ങളിൽ പഞ്ചായത്ത് ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം എളങ്കൂർ സർവീസ് സഹകരണ ബാങ്ക് ഒരു ക്ലാസ് റൂം ടൈൽ പാകി നൽകി. മറ്റൊരു ക്ലാസ് റൂം ടൈൽ പാകിയതും, സ്റ്റേജിന്റെ മുകളിൽ ടൈൽസ് വിരിച്ച്, ചുമരിന് പകരം ചുറ്റും ടിൻ ഷീറ്റ് വിരിച്ച് ക്ലാസ് റൂം ഉപയോഗത്തിന് യോഗ്യമാക്കിയതും, അഞ്ചു ക്ലാസ് റൂമുകൾ പരിപൂർണ്ണമായി വൈദ്യുതീകരിക്കാൻ വേണ്ട വയറിങ് നടത്തുകയും ചെയ്ത ശ്രീ. മാലിക്കിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചെറുകുളം ജി എൽ പി സ്കൂളിന് എസ്.എസ് എ യുടേയും, ഡിപ്പാർട്ട്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. വരും കാലങ്ങളിലും എല്ലാവരുടെയും കൂട്ടായ്മ ഈ സ്ഥാപനത്തിന് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 129: | വരി 144: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }} | {{#multimaps: 11.04848, 76.071535 | width=800px | zoom=16 }} | ||
11.1291° N, 76. | 11.1291° N, 76.1769� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |