"ആർ.എം.എച്ച്.എസ്. മേലാറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എം.എച്ച്.എസ്. മേലാറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→സ്കൂൾ സംരംക്ഷണ യജ്ഞം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= MELLATUR = | = MELLATUR = | ||
[[പ്രമാണം:48055-RMHS.jpg|പകരം=BUILDING RMHS|ലഘുചിത്രം|BUILDING RMHS]] | |||
.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട് | |||
== '''സ്കൂൾ സംരംക്ഷണ യജ്ഞം''' == | |||
സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. | |||
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | |||
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. | |||
'''മേലാറ്റൂർ ഗ്രാമപഞ്ചായത്ത്''' | |||
പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് '''മേലാറ്റൂർ ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 17 കി.മീറ്ററും പാണ്ടിക്കാട് നിന്ന് 10 കി, മീറ്ററും മണ്ണാർക്കാട് നിന്ന് 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ് കടന്ന് പോകുന്നത്. | |||
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്. | |||
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ പൊലിസ് സ്റ്റേഷനും, ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്. സർക്കിൾ ഒാഫീസ് പാണ്ടിക്കാട് ആണ് ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളായ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7കി.മീറ്ററും തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീറ്ററും ആണ് ദൂരം.നദിയുടെ തീരത്തായുള്ള ജംക്ഷനാണ് ഉച്ചാരക്കടവ്. ആറ് (പുഴ) ന്റെമേലെ മേലാറ്റൂർ കീഴ്ഭാഗം ( താഴെ) കീഴാറ്റൂർ എന്നർത്ഥം. | |||
'''മേലാറ്റൂർ തീവണ്ടിനിലയം''' | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ മേലാറ്റൂർ പട്ടണത്തിൽ സേവനം ചെയ്യുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് '''മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ''' അഥവാ മേലാറ്റൂർ തീവണ്ടിനിലയം. സതേൺ റെയിൽവേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം എന്നിവയുമായി ബന്ധിപ്പിക്കുന്നു . | |||
====== ==ചിത്രശാല== ====== |