"ജി യു പി എസ് മേത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മേത്തല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:30, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→മേത്തല/എന്റെ ഗ്രാമം
വരി 1: | വരി 1: | ||
== ജി യു പി എസ് മേത്തല/എന്റെ ഗ്രാമം == | == ജി യു പി എസ് മേത്തല/എന്റെ ഗ്രാമം == | ||
== മേത്തല | == മേത്തല എന്റെ ഗ്രാമം == | ||
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നൊരു ഗ്രാമപഞ്ചായത്താണ് മേത്തല. തളി എന്ന പുരാതന നാമത്തിൽ നിന്നാണ് മേത്തല എന്ന പേരുണ്ടായത്. മേത്തല കേരളത്തിലെ വിവിധഭാഗങ്ങളുമായി നന്നായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എൻ.എച്ച്. 17 ഇതിൽ കൂടി കടന്നു പോകുന്നു. കൊടുങ്ങല്ലൂർ-ചാലക്കുടി റോടും കൊടുങ്ങലൂർ- തുരുത്തിപ്പുറം റോഡും കടന്നു പോകുന്നുണ്ട്. കേരള ജലപാത -3 മേത്തലയിലാണ് അവസാനിക്കുന്നത്. ഈ പാതയുമായി ബന്ധപ്പെട്ട് കാർഗ്ഗോ ടെർമിനൽ മേത്തലക്കടുത്ത് കോട്ടപ്പുറത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂന്ന് മൂന്നര മീറ്റർ ഉയരമുള്ള സമതലപ്രദേശമായ മേത്തല പഞ്ചായത്ത് 11.66 ച.കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. | |||
'''സ്ഥലനാമോല്പത്തി''' | |||
ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, ചിങ്ങപുരത്ത് തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. | |||
'''ചരിത്രം''' | |||
മേത്തല പഞ്ചായത്തിന്റെ ചരിത്രവും സംസ്കാരവും കൊടുങ്ങല്ലൂരിന്റേതിൽ നിന്ന് ഇഴ പിരിക്കാനാവില്ല. വളരെയധികം പഴക്കമുള്ള ഒരു നഗരമായിട്ടാണ് കൊടുങ്ങല്ലൂർ അറിയപ്പെടുന്നത്. പഴന്തമിഴ് പാട്ടുകളുടെ കാലം മുതൽക്കേ മുചിരി എന്ന പേരിലറിയപ്പെട്ട കൽത്തുറയാണ് മദ്ധ്യയുഗങ്ങളിൽ മുയിരിക്കോട്ടും, കൊടുംങ്കോളൂരും, മഹോദയപുരവുമായി രൂപവും ഭാവവും മാറിവന്നത്. | |||
ഇടത്തരം കർഷകരെ സംഘടിപ്പിച്ചുകൊണ്ട് കെ.എം.ഇബ്രാഹം സാഹിബ്, കെ.എം.കുഞ്ഞുമൊയ്തീൻ സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിച്ചു. ജാതി സമ്പ്രദായത്തിനെതിരെ 1930 കളിലും 40 കളിലും ശക്തമായ സമരങ്ങൾ നടന്നിട്ടുണ്ട്. | |||
1962ലാണ് മേത്തല പഞ്ചായത്ത് നിലവിൽ വന്നത്. അതിനുമുമ്പ് കൊടുങ്ങല്ലൂർ പഞ്ചായത്തിലായിരുന്നു ഈ പ്രദേശം |