"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:40, 7 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
[[പ്രമാണം:Jrc 24 15366.jpg|ലഘുചിത്രം|145x145ബിന്ദു]] | [[പ്രമാണം:Jrc 24 15366.jpg|ലഘുചിത്രം|145x145ബിന്ദു]] | ||
സെന്റ് തോമസ് എ യു പി സ്കൂൾ മുള്ളൻ കൊല്ലിയിൽ JRC യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഹെഡ് മാസ്റ്റർ ജോൺസൻ കെ ജി നിർവഹിച്ചു . പത്തൊൻപത് കുട്ടികളാണ് ഈ വർഷം JRC അംഗങ്ങളായത് . അധ്യാപികമാരായ ജെറിൻ തോമസ് , സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി . | സെന്റ് തോമസ് എ യു പി സ്കൂൾ മുള്ളൻ കൊല്ലിയിൽ JRC യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഹെഡ് മാസ്റ്റർ ജോൺസൻ കെ ജി നിർവഹിച്ചു . പത്തൊൻപത് കുട്ടികളാണ് ഈ വർഷം JRC അംഗങ്ങളായത് . അധ്യാപികമാരായ ജെറിൻ തോമസ് , സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി . | ||
'''<big>ഓണാഘോഷം</big>''' | |||
[[പ്രമാണം:Onam celebration 24 15366.jpg|ലഘുചിത്രം|301x301ബിന്ദു]] | |||
2023 24 വർഷത്തെ ഓണാഘോഷം സെന്റ് തോമസ് എ യു പി സ്കൂളിൽ വളരെ സമുചിതമായി നടത്തപ്പെട്ടു. മാവേലിയെ വരവേൽക്കൽ, ഓണപ്പാട്ട് മത്സരം, ക്ലാസുകളിൽ പൂക്കള മത്സരങ്ങൾ വിവിധ ഓണക്കളികൾ, വടംവലി, ഓണസദ്യ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മാവേലിയെ എഴുന്നള്ളിച്ചുകൊണ്ട് മുള്ളൻകൊല്ലി ടൗണിൽ നടത്തിയ ഘോഷയാത്ര ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. മത്സരങ്ങളിലും സദ്യ ഒരുക്കുന്നതിലും പിടിഎയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. വിവിധ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ കെജി ജോൺസൺ,അധ്യാപകരായ സ്മിത, സിമി തുടങ്ങിയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:Nallapadam onam 24 15366.jpg|ലഘുചിത്രം|334x334ബിന്ദു]] | |||
'''സ്നേഹക്കൂട്ടിൽ ഓണമാഘോഷിച്ച് സെന്റ് തോമസ് നല്ലപാഠം വിദ്യാർഥികൾ''' | |||
മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി സ്കൂൾ, മുള്ളൻകൊല്ലി നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ മരക്കടവ് സെന്റ് കാതറിൻസ് ഹോമിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു. അമ്മമാർക്കൊപ്പം സദ്യ ഉണ്ടും, ഓണ സമ്മാനങ്ങൾ നൽകിയുമാണ് കുട്ടികൾ തങ്ങളുടെ സ്നേഹവും കരുതലും പങ്കിട്ടത്. ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സമാഹരിച്ച് നൽകിയ സമ്മാനങ്ങൾ മദർ സുപ്പീരിയർ ഏറ്റുവാങ്ങി. | |||
ആരോഗ്യപരമായ അവശതകൾ മറികടന്നും അമ്മമാർ മക്കളോടൊപ്പം തങ്ങളുടെ ഓണം ഓർമ്മകൾ പങ്കുവയ്ക്കുകയും, കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പഴയകാല ഓണസ്മരണകൾ പങ്കു വയ്ച്ച് അവർ കുട്ടികളോട് സല്ലപിച്ചു.നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ ആൻറണി എം.എം, ധന്യ സഖറിയാസ്, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. | |||
'''<big>ചിങ്ങം 1- കർഷക ദിനം</big>''' | |||
[[പ്രമാണം:Karshakothama 24 15366.jpg|ലഘുചിത്രം|380x380ബിന്ദു]] | |||
സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയി കവളക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.തന്റെ കൃഷി രീതികളിലൂടെ സംസ്ഥാനത്തെ മികച്ച കർഷകനാക്കാൻ സാധിച്ച അദ്ദേഹം തൻ്റെ കൃഷി രീതികളും, വിളകളും കുട്ടികളെ പരിചയപ്പെടുത്തി. | |||
കർഷക ദിനത്തിൽ വയനാട്ടിലെ കർഷകർ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം എന്ന് പുതിയ തലമുറയ്ക്ക് അറിവ് പകർന്നു നൽകി. ജൈവ വൈവിധ്യ വിളകൾ കണ്ടറിയാനും, വൈവിധ്യമാർന്ന കൃഷി രീതികൾ മനസ്സിക്കാനും കുട്ടികൾക്ക് സാധിച്ചു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകുകയും,കുട്ടികൾക്ക് ആവശ്യമായ കൃഷിപാഠങ്ങൾ പകർന്നു നൽകുകയും ചെയ്തു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്കും കർഷക ദിനത്തിൽ തുടക്കമായി. | |||
'''<big>സെപ്റ്റംബർ 5- അധ്യാപക ദിനം</big>''' | |||
[[പ്രമാണം:Teachers day 24 15366.jpg|ലഘുചിത്രം|325x325ബിന്ദു]] | |||
മുള്ളൻകൊല്ലി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അധ്യാപകരെ ആദരിച്ചു. | |||
കുടിയേറ്റ ഗ്രാമമായ മുള്ളൻകൊല്ലിയിലെ സെൻ്റ് മേരീസ് ഇഗ്ലിഷ് സ്കൂളിലും, സെൻ്റ് തോമസ് UP സ്കൂളിലും, സെൻ്റ് മേരീസ് ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജെസ്റ്റിൻ മൂന്നനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് സുൽത്താൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ജോളി മാത്യു ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. ജെറിൻ പൊയ്കയിൽ അധ്യാപക ദിന സന്ദേശം നൽകി. PTA യേയുടേയും വിദ്യാർത്ഥികളുടേയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ മഞ്ജു ഷാജി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. PTA ഭാരവാഹികളായ ജിൽസ് മണിയത്ത്, നോബി പള്ളിത്തറ ,ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി. | |||
'''മുള്ളൻകൊല്ലി ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിച്ച് സെന്റ് തോമസ് നല്ലപാഠം''' | |||
[[പ്രമാണം:Teachers day nallapadam 24 15366.jpg|ലഘുചിത്രം|396x396ബിന്ദു]] | |||
ദേശീയ അധ്യാപക ദിനത്തിൽ നാളെയുടെ പ്രതീക്ഷകളെ യാഥാർഥ്യമാക്കാൻ കുഞ്ഞുമക്കളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന, അറിവിന്റെ ഓരോ പടവുകളും കാലിടറാതെ പിടിച്ചു കയറ്റുന്ന മുള്ളൻ കൊല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ സെന്റ് തോമസ് എ.യു.പി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സന്ദർശിക്കുകയും, അവിടുത്തെ ജീവനക്കാർക്ക് അവർ നൽകുന്ന അറിവിനും പ്രോത്സാഹനത്തിനും ആദരം അർപ്പിക്കുകയും ചെയ്തു. നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റേർഴ്സ് ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ ചേർന്ന് അധ്യാപകരെ പൊന്നാട അണിയിച്ചു. ക്ലബ്ബ് അംഗമായ ഡിസ എലിസബത്ത് അധ്യാപകർക്ക് ആശംസ നേർന്നു. | |||
ഗ്രാമപഞ്ചായത്ത് പ്രതിനിധിയും മെമ്പറുമായ ശ്രീ. ഷിജോയി മാപ്ലശ്ശേരി ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം സന്തോഷം പങ്കിട്ടും, കലാപരിപാടികൾ അവതരിപ്പിച്ചും വിദ്യാർത്ഥികളേയും ജീവനക്കാരേയും ചേർത്ത് നിർത്തി അധ്യാപക ദിനാചരണം കൂടുതൽ മധുരതരമാക്കി. അധ്യാപക കോർഡിനേറ്റേഴ്സ് ആന്റണി എം.എം, ധന്യ സഖറിയാസ്, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റിയാൻ, ഏബൽ സുനിൽ,അയോണ സോജൻ, ഇവാൻ ബിനോജ്, ആദിനാഥ് കൃഷ്ണ, ദിയ മരിയ ജിജു, ആൻവിയ എലിസബത്ത്, അമ്യത അനിൽ, എന്നിവർ നേതൃത്വം നൽകി. |