Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ വെള്ളംകുളങ്ങര - ഓർമ്മച്ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

വെള്ളംകുളങ്ങര... ആലപ്പുഴ ജില്ലയുടെ, കുട്ടനാടിന്റെ എല്ലാ സൗന്ദര്യവും ഒത്തുചേർന്ന വീയപുരം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം... വയലേലകളും, തോടുകളും, കുളങ്ങളും, ഇടവഴികളും, കാവുകളും എല്ലാമുള്ള പ്രകൃതിരമണീയമായ സ്ഥലം...

നെല്ലും, തെങ്ങും, പച്ചക്കറികളുമാണ് പ്രധാന കാർഷിക ഇനങ്ങൾ... ഉൾനാടൻ മത്സ്യബന്ധനവും ഇവിടെ തൊഴിലായി സ്വീകരിച്ചവർ ഉണ്ട്.. അതേപോലെ താറാവ് കൃഷിയും ഈ മേഖലയിലെ ഒരു പ്രത്യേകതയാണ്..അച്ചൻകോവിൽ ആറ്  വെള്ളംകുളങ്ങര കരയുടെ സമീപത്തു കൂടിയാണ് ഒഴുകുന്നത്.

ഹരിപ്പാട് നിന്നും ഗസ്റ്റ് ഹൗസ് റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളംകുളങ്ങരയിൽ എത്തിച്ചേരാം...

പിലാപ്പുഴയും കാരിച്ചാലും  ആണ് അതിർത്തി പങ്കിടുന്ന മറ്റു കരകൾ... വെള്ളംകുളങ്ങരയിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ അതിവിശാലമായ പുഞ്ചയാണ്. അങ്ങ് ദൂരെയായി ചെന്നിത്തല പുഞ്ചയും വഴുതാനം പള്ളിപ്പാട് ഭാഗങ്ങളും കാണാം...

വെള്ളംകുളങ്ങരെ കരയുടെ വടക്കേയറ്റം ഇളവുന്തറ തോട് കടന്ന് കിഴക്കോട്ട് പോയാൽ അച്ചൻകോവിൽ ആറിൽ

എത്തിച്ചേരാം.. പണ്ടുകാലത്ത് അനന്തപുരം കൊട്ടാരത്തിലെ കൃഷിയിടങ്ങൾ ആയിരുന്നു ഭൂരിഭാഗവും...

അതിവിശാലമായ കളപ്പുര ഒരുക്കി നെല്ല് സംഭരിച്ച് പത്തു രൂപ പതിവ് വള്ളങ്ങളിൽ കയറ്റി കൊണ്ടുപോകുന്നത് വലിയ ഒരു കാഴ്ച തന്നെയായിരുന്നു...പണ്ടുകാലങ്ങളിൽ സംഭരിക്കുന്ന നെല്ല് നെൽപ്പുരക്കടവിൽ എത്തിച്ചും, അല്ലെങ്കിൽ ഡാണാപ്പടി തോടു വഴി അനന്തപുരം കൊട്ടാരത്തിലും, പിന്നീട് തിരുവിതാംകൂർ രാജകുടുംബത്തിന് എത്തിച്ചു  കൊടുക്കുകയും ചെയ്യുമായിരുന്നു.

ആധുനിക സംവിധാനങ്ങൾ പലതും നാട്ടിൽ എത്തിയപ്പോഴും വെള്ളംകുളങ്ങരയുടെ തനത് ഗ്രാമീണഭംഗി ഒട്ടും നഷ്ടപ്പെടാതെ ഇന്നും നിലനിൽക്കുന്നു.ഹരിപ്പാട് നിന്ന് വരുന്നവർ കച്ചേരി ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ച് റെയിൽവേ ക്രോസ് കഴിഞ്ഞ് മുല്ലവത്ത് ജംഗ്ഷനിൽ നിന്നുംകിഴക്കോട്ട് സഞ്ചരിച്ച് അകവൂർ പാലം കഴിഞ്ഞാൽ വെള്ളംകുളങ്ങര ആരംഭിക്കുകയായി.കരുവാറ്റ ഭാഗത്തുനിന്ന് വരുന്നവർ കാരിച്ചാൽ ശാസ്താമുറി ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ്  മുല്ലവത്ത്  ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞും , എടത്വ വീയപുരം ഭാഗത്തുനിന്ന് വരുന്നവർ

ഹരിപ്പാട് റൂട്ടിൽ ശാസ്താം മുറി  ജംഗ്ഷന് തെക്കുള്ള മുല്ലവത്ത് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞും വെള്ളംകുളങ്ങരയ്ക്ക് പോകാവുന്നതാണ്.

വരി 64: വരി 66:

ആസ്ബറ്റോസ് ഷീറ്റിട്ട, ഭിത്തിയിൽ സിമന്റ് നിറം  അടിച്ച, തെക്കോട്ട് ദർശനമായി കിഴക്ക് പടിഞ്ഞാറ് നിർമ്മിച്ചിട്ടുള്ള കെട്ടിടം..സ്കൂളിന്റെ കിഴക്കുഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും ഓരോ സർപ്പ കാവുകളുണ്ട്. കിഴക്കേ കാവിൽ അങ്ങനെ ആരും കയറാറില്ല.എന്നാൽ പടിഞ്ഞാറേ കാവിൽ കുട്ടികൾ കളിക്കാൻ കയറും. രണ്ടിലും സർപ്പ വിഗ്രഹങ്ങൾ ഉണ്ട്.

പടിഞ്ഞാറ് കാവിൽ വലിയ ഒരു പൈൻ ഉണ്ടായിരുന്നു, പിന്നെ പുന്ന, ചൂരൽ, കരിഞ്ഞൊട്ട തുടങ്ങിയവയും.സ്കൂളിന്റെ കിഴക്ക് ഭാഗത്താണ് അമ്പലക്കുളം.  തെക്കുഭാഗത്ത് അസംബ്ലി നടക്കുന്ന മുറ്റം, വടക്ക് ഭാഗത്ത് മാവുകൾ, പറങ്കാവുകൾ... നല്ല തണലും, പടിഞ്ഞാറൻ കാറ്റും ഉള്ളതിനാൽ ക്ലാസുകൾ പലപ്പോഴും മാവിൻ ചുവട്ടിൽ ആകും നടത്തുക. അക്കാലത്ത് സ്കൂളിൽ ഉപ്പുമാവിന് സൂചി ഗോതമ്പും ഡാൽഡയും പിന്നെ അമേരിക്കൻ മാവും ഉണ്ടായിരുന്നു, രാജ്യം വലിയ വറുതിയിൽ ആയിരുന്ന കാലം ആണ് ... അന്നത്തെ ഉപ്പുമാവിന്റെ  രുചിയും, മണവും അത് കഴിച്ചിട്ടുള്ള ആരും മറക്കാൻ ഇടയില്ല ...

വരി 72: വരി 75:

വലിയ കണ്ണട വെച്ച്, ക്ലീൻ ഷേവ് ചെയ്ത്, മുറുക്കി ചുവപ്പിച്ച്, ചൂരവടിയും കൈയിൽ ഏന്തി, ആകെ  ഒരു ഗാംഭീര്യം ഉള്ള രൂപം... എപ്പോഴും വെളുത്ത വൃത്തിയുള്ള വസ്ത്രം മാത്രം.. ചിലപ്പോഴൊക്കെ ക്ലാസ്സിൽ അദ്ദേഹം വന്നാൽ ബോർഡിൽ ചോക്ക് കൊണ്ട് അവിഭക്ത ഭാരതത്തിന്റെ  (ഇന്നത്തെ പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടുന്ന) ഭൂപടം വരച്ചു കാണിക്കുമായിരുന്നു. എത്ര മനോഹരമായായിരുന്നു അന്ന് അദ്ദേഹം വരച്ചിരുന്നത്. പ്രത്യേക രീതിയിൽ വിരലുകൾ ചലിപ്പിച്ചുള്ള രചന.

വലിയ കർശനക്കാരൻ ആയിരുന്നു എങ്കിലും കുട്ടികളോട് വാൽസല്യം ഉള്ള വലിയ മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം.

വരി 80: വരി 84:

പൊക്കം കുറഞ്ഞ് , മെലിഞ്ഞ്,  രസികനായ കുറുപ്പ് സാറും വെറ്റില മുറുക്കിന്റെ ആളായിരുന്നു. തമാശകൾ ഒക്കെ പറഞ്ഞ് രസമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകൾ.

വരി 87: വരി 92:

എന്റെ അമ്മ കൂടിയായ മൃണാളിനി അമ്മ ടീച്ചർ, സരസ്വതി  അമ്മ ടീച്ചർ എന്നിവർ ആയിരുന്നു പ്രധാന അധ്യാപികമാർ.

സ്വന്തം കുട്ടികളെപ്പോലെ വളരെ വാത്സല്യത്തോടും സ്നേഹത്തോടും കൂടി പഠിപ്പിച്ചിരുന്ന ഇവരെ അന്നത്തെ വിദ്യാർത്ഥികൾ ആരും മറക്കില്ല.

വരി 95: വരി 101:

നല്ല ഉയരവും കഷണ്ടിയും വശങ്ങളിൽ ചുരുണ്ട മുടിയും ഉള്ള അദ്ദേഹത്തെ എപ്പോഴും ചിരിക്കുന്ന മുഖവുമായി, സൗമ്യനായി മാത്രമേ കണ്ടിട്ടുള്ളൂ.അദ്ദേഹമായിരുന്നു ഉപ്പുമാവും മറ്റും ഉണ്ടാക്കിയിരുന്നതും, അത് സ്നേഹത്തോടെ വിളമ്പിയിരുന്നതും.

വരി 102: വരി 109:

വെള്ളംകുളങ്ങര കരയിലെ ഏക ആരാധനാലയം ആയിരുന്നു ഈ ദേവി ക്ഷേത്രം.ക്ഷേത്രത്തിനു മുന്നിൽ ഒരു വലിയ ആൽമരവും ആൽത്തറയും ഉണ്ടായിരുന്നു. ഗ്രാമഭംഗി വിളിച്ചോതുന്ന ഒരു സ്ഥലം.. ഈ ആൽത്തറയും അവിടുത്തെ കുളവും എല്ലാം ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നു.ഈ ക്ഷേത്രത്തിലെ കാർത്തിക ഉത്സവം വലിയ കേമമായി ആണ് നടത്തിവന്നിരുന്നത് .

വരി 109: വരി 117:

ഈ സ്കൂളിലെ അധ്യാപിക കൂടി ആയ എന്റെ അമ്മ എനിക്ക് നാലു വയസ്സുള്ളപ്പോൾ മുതൽ എന്റെ കുസൃതി കാരണം

വീട്ടിൽ ഇരുത്താൻ വയ്യാത്തത് കൊണ്ട് എന്നെയും സ്കൂളിൽ കൊണ്ടുപോകുമായിരുന്നു..  അങ്ങനെ ഒന്നാം ക്ലാസിലെ പുസ്തകം മുഴുവൻ ക്ലാസിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ കാണാപ്പാഠം പഠിച്ചിരുന്നു ഞാൻ... അടുത്ത സ്കൂൾ വർഷത്തിൽ ആറുമാസം പ്രായം കുറവായിട്ട് കൂടി എന്നെ ഒന്നാം ക്ലാസിൽ ചേർത്തു. അന്നുമുതൽ എന്റെ പ്രധാന കൂട്ടുകാർ ആയിരുന്നത് ഉദയകുമാർ (വെള്ളാപ്പള്ളിൽ ), ശ്രീകുമാർ (ചേങ്കരേത്ത് ), രാജ്കുമാർ (പനയ്ക്കാവിൽ)  എന്നിവരായിരുന്നു. പിന്നെ യേശുദാസ്, പീതാംബരൻ, കോമളൻ, കുമാരൻ, പുഷ്പ, പ്രകാശൻ, രാജലക്ഷ്മി, ഗീത  തുടങ്ങിയവരും...

വരി 117: വരി 126:

പേരു കേൾക്കുമ്പോൾ തോന്നുന്ന പോലെ ഈ യേശുദാസ് ഒരു പാട്ടുകാരൻ ആയിരുന്നു.. സ്കൂൾ കലോത്സവത്തിന് യേശുദാസ് പാടിയ ഒരു പാട്ടുണ്ട്.. മുത്തുകൊണ്ട് എന്റെ മുറം നിറഞ്ഞു പവിഴം കൊണ്ട് എന്റെ പറ നിറഞ്ഞു.. നിറഞ്ഞിട്ടും നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം... മനസ്സു മാത്രം എന്റെ മനസ്സു മാത്രം... ഇന്നും അവൻ അന്ന് പാടിയ ഈ വരികൾ ചെവിയിൽ ഇപ്പോൾ എന്നപോലെ മുഴങ്ങുന്നു...ഈ കൂട്ടുകെട്ടിന്റെ ബലത്തിലും ടീച്ചറുടെ മകനെന്ന നിലയിലും നാലാം ക്ലാസ് ആകുമ്പോഴേക്കും അല്പം അഹന്തയൊക്കെ എനിക്ക് ഉണ്ടായിരുന്നു. വെറ്റ മഷിയുടെയും അമ്പലക്കുളത്തിലെ പായലിന്റെയും തണ്ട്  കൊടുത്ത് പകരമായി സ്ലേറ്റിന്റെ പെൻസിൽ വാങ്ങുക ഞങ്ങൾക്ക് പതിവായിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾ ഒഴികെ ആരെയും അമ്പലക്കുളത്തിൽ ഇറങ്ങാൻഞങ്ങൾ അനുവദിച്ചിരുന്നില്ല.അക്കാലത്ത് ഒരു സുഹൃത്ത് കുടുംബത്തോടൊപ്പം കന്യാകുമാരിയിൽ പോയി തിരികെ വന്നപ്പോൾ ഞങ്ങൾക്കെല്ലാവർക്ക‍ും കടലിൽ നിന്നും ലഭിക്കുന്ന കന്യാകുമാരി പെൻസിൽ കൊണ്ടുവന്നു തന്നു.

ഒരിക്കൽ ഞങ്ങൾ ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കുഭാഗത്ത് നിന്നും ഒരു നിലവിളി കേട്ടു. റോഡിലൂടെ വന്ന ആരോ പറഞ്ഞു ഒരാൾ തൂങ്ങി മരിച്ചതെന്ന്.. ഇത് കേട്ട പാതി ക്ലാസിൽ നിന്ന് ഞങ്ങൾ ഇറങ്ങി ഓടി. അന്ന് കണ്ട ആ ഭീകര ദൃശ്യം ഇപ്പോഴും മനസ്സിൽ ഉണ്ട്. തിരികെ ക്ലാസ്സിൽ  വന്നപ്പോൾ സാറിന്റെ കയ്യിൽ നിന്നും അടിയും കിട്ടി.ഇതുപോലെ മറ്റു ചില അവസരങ്ങളിലും അറിയാതെ ക്ലാസിൽ ഇറങ്ങി ഓടിയിട്ടുണ്ട്. കുമാരസംഭവം,  ദേവി കന്യാകുമാരി തുടങ്ങിയ

സിനിമകളുടെ പരസ്യ വാഹനം വരുമ്പോൾ... ഹരിപ്പാട് കൽപ്പന തിയേറ്ററിൽ നിന്നും വന്ന പരസ്യ വാഹനത്തിൽ മുരുകനായി ഒരു കുട്ടി ഒരുങ്ങിയിരുന്നു... അത് കാണാനും നോട്ടീസ് വാങ്ങാനും ആണ് ഇറങ്ങി ഓടിയത്. അന്നും കിട്ടി വേണ്ടവിധം ചൂരൽ കഷായം ...എന്റെ ഓർമ്മയിൽ രണ്ടുപേർ മരിച്ചപ്പോൾ ആണ് സ്കൂളിൽ നിന്നും ഞങ്ങളെ വരി വരിയായി ആ വീടുകളിൽ കൊണ്ടുപോയിട്ടുണ്ട്. ആദ്യത്തേത് പൊയ്കയിൽ വീട്ടിലെ അപ്പൂപ്പൻ മരിച്ചപ്പോൾ... രണ്ടാമത്തേത് സഹപാഠിയായിരുന്ന ഒരു കുട്ടി തുള്ളപ്പനി വന്ന് മരിച്ചപ്പോൾ...

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ചിത്രരചന മത്സരത്തിൽ പങ്കെടുത്തു സ്കൂളിൽ ഒന്നാമതെത്തി. അവിടെനിന്നും  സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനായി മുതുകുളം സ്കൂളിൽ പോയി. അവിടെ രണ്ടാം സ്ഥാനം നേടി.. അതേപോലെ സ്കോളർഷിപ്പ് പരീക്ഷ എഴുതുവാൻ ഹരിപ്പാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ പോയി...മറ്റൊരു മറക്കാനാവാത്ത സംഭവം അക്കാലത്ത് ഉണ്ടായ കൊടുങ്കാറ്റ് ആണ്. ചെറിയ മഴയുണ്ടായിരുന്നതിനാൽ കുടയും നിവർത്തിപ്പിടിച്ച് ഞാനും കൂട്ടുകാരും ഭക്ഷണം കഴിക്കാൻ ഉച്ചയ്ക്ക് വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് പൊടുന്നനെ കൊടുങ്കാറ്റ് അടിച്ചത്. അതിന്റെ ശക്തിയിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുട പറന്നു അവൂർ പാലത്തിന് വടക്കുഭാഗത്തേക്ക് പോയി..ഞങ്ങൾ അമ്പരന്നു നിന്നപ്പോൾ കൂട്ടുകാരനായ വേണു ധൈര്യം സംഭരിച്ച് വരമ്പിലൂടെ ഓടി ദൂരെ നിന്നും കൂട  എടുത്ത് തിരികെ തന്നു. വീട്ടിലെത്തിയപ്പോൾ വീടിന് തെക്കുഭാഗത്തുള്ള വലിയ മാവിന്റെ ശിഖരങ്ങൾ അതാ ഒടിഞ്ഞു കിടക്കുന്നു. പറമ്പ് മുഴുവൻ മാങ്ങ തെറിച്ചു കിടക്കുന്നു. വാഴകളും മറ്റ് ചെടികളും ഒക്കെ ആ കാറ്റിൽ അന്ന് നിലം പതിച്ചിരുന്നു.

മറ്റൊരു മറക്കാനാവാത്ത സംഭവം ഇതേപോലെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരികയായിരുന്നു ഞാനും രാജ് കുമാറും.

ഇടയ്ക്ക് വെച്ച് ഞങ്ങൾ ഒരു ഓട്ട മത്സരം നടത്തി. ഒന്നാമനായി ഓടിയിരുന്ന ഞാൻ എന്റെ വീട് അടുത്തപ്പോഴേക്കും ആരോ വാരി നിലത്തടിച്ച പോലെ വീണു. പെട്ടെന്ന് ഞങ്ങളുടെ വടക്കേ വീട്ടിലെ ദിവാകരൻ നായർ ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യ രാജമ്മച്ചേയും പരിസരത്തുള്ളവരും ഓടിവന്നു. എന്റെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. രാജമ്മച്ചേയിഎടുത്തുകൊടുത്ത ഒരു തോർത്ത് കൊണ്ട് എന്റെ തല കെട്ടി ദിവാകരൻ നായർ ചേട്ടൻ അദ്ദേഹത്തിന്റെ സൈക്കിളിന് മുന്നിലിരുത്തി എന്നെ കേശവപ്പിള്ള ഡോക്ടറുടെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴി തോർത്തിനിടയിലൂടെ ഞാൻ കണ്ടു അമ്മ വീട്ടിലേക്ക് വരുന്നത്. ഞാൻ തോർത്ത് പൊക്കി നോക്കിയതും അമ്മ എന്നെ കണ്ടു. എന്തുകൊണ്ടോ തല പൊട്ടി ചോര ഒലിച്ചിട്ടും ഞാൻ കരഞ്ഞില്ല. എന്നാൽ ചോര ഒലിക്കുന്ന എന്റെ മുഖം കണ്ട് അമ്മ കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. ഡോക്ടർ എന്റെ നെറ്റിയിൽ നിന്ന് രണ്ട് ചെറിയ കല്ലുകൾ നീക്കം ചെയ്തു. അന്ന് റോഡ് ടാർ ചെയ്തിരുന്നില്ല, ഗ്രാവൽ ആയിരുന്നു. വീഴാനുള്ള കാരണം പിന്നീടാണ് മറ്റുള്ളവർ പറഞ്ഞ്  അറിഞ്ഞത്.

അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരു സംരംഭകനായിരുന്നു ദിവാകരൻ നായർ ചേട്ടൻ. പൂര മേയാൻ  ഉള്ള ഓലകൾ അന്ന് അവിടെ മെടഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു. നിരവധി ലോറികളിൽ എത്തിക്കുന്ന ഓല,കെട്ടുകൾ ആക്കി അവൂർ പാലത്തിന്റെ അടുത്തായുള്ള തോട്ടിലും സമീപത്തുള്ള കുളങ്ങളിലും ഇടുമായിരുന്നു. ഓല മെടയുന്നതിനായി 30 ഓളം സ്ത്രീകൾ നാടിന്റെ പല ഭാഗത്തുനിന്നും ഇവിടെ എത്തുമായിരുന്നു. ഈ ഓല കെട്ടുന്ന വഴുക വള്ളി വഴിയിൽ കിടപ്പുണ്ടായിരുന്നു. അതിൽ കാലു കുലുങ്ങിയാണ് ഞാൻ അന്ന് നിലം പതിച്ചത്. എന്റെ സർട്ടിഫിക്കറ്റ് ബുക്കിൽ ഇന്നും തിരിച്ചറിയാനുള്ള അടയാളമായി അന്നത്തെ ആ പാട് എന്റെ നെറ്റിയിൽ  നിലനിൽക്കുന്നു.

അന്ന് എന്നോടൊപ്പം ഓട്ടത്തിൽ ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരൻ രാജകുമാർ ഇന്ന് ഇല്ല. നാലാം ക്ലാസ് ജയിച്ച് അഞ്ചാം ക്ലാസിലേക്ക് പോകുവാനായി എല്ലാം ഒരുക്കങ്ങളും നടത്തി... പുതിയ പുസ്തകങ്ങൾ, ബാഗ്, യൂണിഫോം, ചെരുപ്പ് എല്ലാം വാങ്ങി... പുതിയ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്ന രാജകുമാറിന്  പെട്ടെന്ന് ഒരു പനി വരികയും മരണപ്പെടുകയും ഉണ്ടായി. നാട്ടുകാർ ഒന്നടങ്കം വിങ്ങിപ്പൊട്ടിയ ഒരു മരണാനന്തര ചടങ്ങ് ആയിരുന്നു അത്. അവനോടൊപ്പം അവനു വാങ്ങിയ യൂണിഫോമും പുസ്തകങ്ങളും ബാഗും എല്ലാം ആ കുഴിയിൽ തന്നെ ഇട്ടു മൂടി. ഇന്നും അവനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു വിങ്ങലായി അവശേഷിക്കുന്നു..

വെള്ളംകുളങ്ങരയെ കുറിച്ചുള്ള ഓർമ്മകൾ എത്ര എഴുതിയാലും തീരില്ല...

വ്യക്തികൾ..  സംഭവങ്ങൾ.. ഇനിയും ഏറെയുണ്ട്... സമയവും സാഹചര്യവും ലഭിക്കുന്ന മുറയ്ക്ക് അവയെല്ലാം കുറിച്ചുവെക്കാനും പങ്കുവെയ്ക്കാനും  ശ്രമിക്കാം...

[[പ്രമാണം:35436-23-62.jpg|125x125ബിന്ദു]]

ഗോപക‍ുമാർ സി.വി.

ആർട് ഡയറക‍്ടർ (അഡ്വർടൈസിങ്ങ്)

പ‍ൂർവ്വ വിദ്യാർത്‍ഥി

1973-77 ബാച്ച്
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896613" എന്ന താളിൽനിന്ന് ശേഖരിച്ചത്