Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== ശ്രദ്ധ പദ്ധതി ==
ശ്രദ്ധ എന്നത് പഠനപിന്തുണ ഉറപ്പാക്കുന്ന ഒരു പ്രവർത്തനമാണ്.കുട്ടികളിലെ പഠനവിമുഖത ഇല്ലാതാക്കാനും പഠനത്തിൽ പിന്നാക്കാവസ്ഥ മറികടക്കാനും അങ്ങനെ എല്ലാ കുട്ടികളും മികവിലേയ്ക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്താനുമാണ് ഈ പദ്ധതി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.ജനുവരി ആദ്യവാരം തന്നെ ശ്രദ്ധ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ സ്കൂളിലാരംഭിച്ചു.ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ജില്ലാപഞ്ചായത്ത് അംഗമായ ശ്രീമതി രാധികടീച്ചറാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാ കുട്ടികളും പഠനത്തിൽ മികവുള്ളവരായി മാറാൻ പ്രാപ്തരാകണമെന്നും വൈകുന്നേരം ക്ലാസ് സമയം കഴിഞ്ഞും വിദ്യാർത്ഥികൾക്കായി സമയം ചിലവഴിക്കുന്ന അധ്യാപകരെ ആദരിക്കണമെന്നും അവസരങ്ങൾ പാഴാക്കാതെ ഉപയോഗിക്കണമെന്നും ടീച്ചർ ഓർമപ്പെടുത്തി.ശ്രദ്ധയുടെ കൺവീനറായ ശ്രീമതി.നിമ ടീച്ചർ ശ്രദ്ധ പരിപാടിയെ കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിച്ചു.
തുടർവിലയിരുത്തലുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിവിധ പരീക്ഷകളിലൂടെയും പഠനപിന്തുണ ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരും വിഷയാധ്യാപകരും കണ്ടെത്തുകയും എസ്.ആർ.ജി കൂടി ലിസ്റ്റ് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.ശ്രദ്ധയുടെ മൊഡ്യൂൾ പ്രിന്റെടുത്ത് എല്ലാ അധ്യാപകർക്കും നൽകുകയും വൈകുന്നേരം  3.30 മുതൽ 4.30 വരെയുള്ള സമയം ക്ലാസിനായി ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു.
[[പ്രമാണം:44055 sradha23.jpg|ലഘുചിത്രം]]
== റിപ്പബ്ലിക് ദിനാഘോഷം 2023 ജനുവരി 26 ==
== റിപ്പബ്ലിക് ദിനാഘോഷം 2023 ജനുവരി 26 ==
[[പ്രമാണം:44055-republic1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055-republic1.jpg|വലത്ത്‌|ചട്ടരഹിതം]]
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889038" എന്ന താളിൽനിന്ന് ശേഖരിച്ചത്