"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
20:20, 17 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}എന്റെ സ്കൂളും ഞാനും | ||
സ്കൂൾ എന്നത് ഏവരുടെയും മനസ്സിൽ കളിചിരികളുടെയും സൗഹൃദത്തിന്റെയും അതിലുപരി ഓർമ്മകളുടെയും കുളിർമഴയാണ് . ആ കുളിർമഴയിൽ നനയാൻ കൊതിക്കാത്തവർ ചുരുക്കമാണ് . 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയ്യും തിരുമുറ്റത്തെത്തുവാൻ മോഹം ' പണ്ട് ആരോ പാടിയ പോലെ ജീവിതത്തിലെ സുവർണ്ണ കാലത്തിന് അരങ്ങൊരുക്കിയ വിദ്യാലയ മുറ്റത്തേക്ക് ചെന്നണയാനും കഴിഞ്ഞ കാലത്തെ തിരിച്ചുപിടിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കമാണ് . അംഗനവാടിയിലെ പഠനത്തിനുശേഷം 2011 ലാണ് ഞാൻ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുത്തത് . അംഗനവാടിയിലെ ഒരു ചെറിയ ക്ലാസ് മുറിയിൽ നിന്നും അംബരചുംബികളായ ഇരുനില കെട്ടിടങ്ങളുടെയും മൂന്നുനില കെട്ടിടങ്ങളുടെയും സ്കൂളിലേക്കുള്ള മാറ്റം എന്നെ അമ്പരപ്പിന്റെയും അതിശയത്തിന്റെയും ലോകത്തെത്തിച്ചു . എന്നാൽ അത് ഏലിയാമ്മ ടീച്ചറിന്റെ സ്നേഹ വാത്സല്യങ്ങൾക്കും പുതിയ കടന്നുവരവിനും വഴിമാറി കൊടുത്തു . മൺസൂൺ മഴയ്ക്ക് ശേഷം ഒരു പ്രവേശന ഗാനം എന്നതുപോലെ ഒന്നാം ക്ലാസ് ഒരുമാസം പോലെ കടന്നുപോയി . പിന്നെ രണ്ടാം ക്ലാസിലെ പുസ്തകങ്ങളുമായി രത്നമ്മ ടീച്ചർ കടന്നുവന്നു . പൊതുവേ അന്തർമുഖയായിരുന്ന എന്നെ ക്ലാസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വർഷങ്ങൾ പ്രവർത്തന പരിചയമുള്ള രത്നമ്മ ടീച്ചർക്ക് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നില്ല . ആ വർഷത്തിലെ കലോത്സവത്തിൽ ടീച്ചർ എൻ്റെ കടങ്കഥ പറയുവാനും കഥ പറയാനും ഉള്ള കഴിവ് കണ്ടെത്തുകയും എനിക്ക് ടീച്ചർ തന്നെ കഥ കണ്ടെത്തി തരികയും കടങ്കഥകൾ പഠിപ്പിച്ചു തരികയും തുടർന്നുണ്ടായ കലോത്സവത്തിലെ കടങ്കഥ മത്സരത്തിലും കഥപറയൽ മത്സരത്തിലും പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടിത്തന്നു. അന്നാണ് എനിക്ക് ജീവിതത്തിലെ ആദ്യത്തെ രണ്ട് സർട്ടിഫിക്കറ്റുകൾ കിട്ടിയത് .തുടർന്ന് മറ്റ് സ്കൂളിൽ എന്നെ മത്സരത്തിനായി കൊണ്ടുപോവുകയും ചെയ്തു. ആ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ആ അനുഭവം എന്നെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. അതെന്റെ മനസ്സിൽ നിന്ന് സഭാകമ്പത്തെ അകറ്റി. എൻെറ ജീവിതത്തിലേക്ക് തന്നെയുള്ള സ്കൂളിന്റെ ഏറ്റവും മഹത്തായ സംഭാവനകളിൽ ഒന്നായിരുന്നു അത്. രണ്ടാം ക്ലാസിന്റെ വർഷാവസാനം ലഭിച്ച ഒന്നാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് എൻറെ ആത്മവിശ്വാസത്തിന് നിറയൊഴിച്ച ദിനങ്ങൾ ആയിരുന്നു . പിന്നീട് മൂന്നാം ക്ലാസിൽ തനൂജ ടീച്ചറും മിനി ടീച്ചറും എന്നെ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗത്തിനായി സ്റ്റേജിൽ കയറ്റി. ആ ദിവസം എന്നിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല . അവിടെയെത്തിയ സ്വാതന്ത്ര്യ ദിനത്തിലെ വിശിഷ്ടാതിഥിയുടെ പ്രസംഗത്തിൽ എന്നെ പരാമർശിച്ചത് എന്നിൽ ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കടലിരമ്പിച്ചു . പിന്നീട് സ്കൂളിൽ നടന്ന എക്സിബിഷനുകളിലും കലോത്സവവേദികളിലും സജീവ സാന്നിധ്യം ആക്കി . പിന്നീട് നാലാം ക്ലാസിലെ ബേബി ടീച്ചറിന്റെയും പ്രഭ ടീച്ചറിന്റെയും നേതൃത്വത്തിൽ വീണ്ടും ഞാൻ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി സ്റ്റേജിൽ കയറിയും ആ ദിവസം ഞങ്ങളുടെ ഹെഡ് മാസ്റ്റർ സുരേഷ് സാർ എന്നെ അസംബ്ലിയിൽ എടുത്ത് ഉയർത്തുകയും പിന്നീട് ക്വിസ് മത്സരങ്ങളിൽ പരിശീലിപ്പിച്ച് സമ്മാനം നേടിത്തരികയും എൽഎസ്എസ് സ്കോളർഷിപ്പിന് വേണ്ടി പ്രത്യേക പരിശീലനം തരികയും കലോത്സവത്തിലെ പ്രസംഗം മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു. | |||
ഇവയെല്ലാം ഒരു സാധാരണ കുട്ടിയായിരുന്ന എന്നിൽ ഉണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല . അഞ്ചാം ക്ലാസിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് വഴി എന്നെ ക്ലാസ്സ് ലീഡർ ആക്കിയതും തുടർന്നുള്ള ക്ലാസ്സ് ലീഡേഴ്സിന്റെ ട്രെയിനിങ്ങും ജീവിതത്തിലെ വേറിട്ട അനുഭവങ്ങളാണ്. സ്വാതന്ത്ര്യ ദിനത്തിൽ വീണ്ടും ലേഖടീച്ചറും അജിത ടീച്ചറും സ്മിത ടീച്ചറും എന്നെ മൂന്നാം തവണയും സ്റ്റേജിൽ കയറ്റി .ആ സ്വാതന്ത്ര്യ ദിനത്തിൽ യുദ്ധത്തിൽ മരിച്ച മേജർ അനൂപ് സാറിന്റെ വീട് സന്ദർശിക്കാൻ പോയത് എന്നിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ പാകി. കൊറോണ കാലത്തെ മാറ്റി നിർത്തിയാൽ എന്റെ ജീവിതത്തിലെ എല്ലാ ഓണത്തിനും നിറം കൂടിയത് സ്കൂളിലെ ഓണപരിപാടിയുടെ വർണ്ണങ്ങളാൽ ആണ് . ഓണസദ്യയും അത്തപ്പൂക്കളും തിരുവാതിരയും ഓണപ്പാട്ടുകളും കൊറോണ കാലത്ത് നഷ്ടപ്പെട്ടതിന്റെ വേദന ചെറുതൊന്നുമല്ല. അഞ്ചാം ക്ലാസിൽ തന്നെ ഞാൻ കഴിയും വിധം എല്ലാ ക്ലബ്ബുകളിലും അംഗമായി. എല്ലാ ക്ലബ്ബിന്റെയും പരിപാടികൾക്ക് ഞാൻ പങ്കെടുത്തു. സീഡ് ക്ലബ്ബ് , നല്ല പാഠം ക്ലബ് , സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി അങ്ങനെ സ്കൂളിലെ ക്ലബ്ബുകൾക്ക് എണ്ണമില്ല . എക്സിബിഷൻ എല്ലാം പതിവുപോലെ പിറവികളുടെ ഇടമാണ് . നല്ല പാഠം ക്ലബ്ബിന്റെ ഭാഗമായി വൃദ്ധസദനത്തിൽ പോയതും പിന്നീട് ഞങ്ങൾ എല്ലാവരും കണ്ണീർ വാർത്ത് തിരികെ വന്നതും സമൂഹത്തിന്റെ പല കാഴ്ചകൾക്കും ഉൾക്കാഴ്ചയേകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയും എല്ലാം ഓർമ്മകളിലെ ഹരിതാഭയാണ്. സ്കൂളിന്റെ എന്നത്തെയും പ്രത്യേകതയാണ് നെൽകൃഷി . നെൽപ്പാടത്തിലെ കള പറിച്ചതും നെല്ല് മെതിച്ചതും എല്ലാം ജീവിതത്തിലെ അനുഭവങ്ങളാണ്.എന്റെ ഉള്ളിലെ പരിസ്ഥിതി പ്രവർത്തക ആകാനുള്ള മോഹമുദിച്ചത് സ്കൂളിലെ ശലഭോദ്യാനത്തിന്റെ നിർമ്മാണ വേളയിലും പരിസ്ഥിതി ദിനത്തിലെ മരം നടലിലും പരിസ്ഥിതി ദിന റാലിയിൽ ഞാൻ വിളിച്ച മുദ്രാവാക്യങ്ങളിലും ആണ് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അതായത് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ നടത്തിയ ഒരു ചടങ്ങിൽ ആദിലാ കബീർ എന്ന എഴുത്തുകാരി വന്നെത്തിയതും ഓട്ടോഗ്രാഫ് തന്നതും എഴുത്തിന്റെ കലയെ കുറിച്ച് ക്ലാസ് എടുത്തതും അത് പുസ്തക വായനിലേക്ക് നയിച്ചതും എന്റെ കണ്ണുകളിൽ മാത്രം നല്ലതായിരുന്ന കവിതകൾ എഴുതാൻ പ്രേരിപ്പിച്ചതും ആ സുവർണ്ണ ദിനങ്ങളിൽ എന്നതിൽ സംശയമില്ല. പിന്നീട് ആറാം ക്ലാസിൽ വച്ച് ക്ലാസ് ടീച്ചർ ആയ ലൈജു സാറിന്റെ നേതൃത്വത്തിൽ എന്നെപ്പോലുള്ള 16 കുട്ടികൾക്ക് ആടിനെ തന്നത് വീട്ടമ്മയായ എന്റെ അമ്മയ്ക്ക് ഒരു ചെറിയ വരുമാനം നേടാനായതും എന്റെ അമ്മയുടെ നിത്യ സംസാരത്തിൽ ഒന്നാണ് . ബേപ്പൂർ സുൽത്താൻ ആനവാരിയും പൊൻകുരിശും എല്ലാം ഞാൻ വായിച്ചത് 3.30 മുതൽ 4 മണി വരെയുള്ള ഞങ്ങളുടെ സ്കൂളിലെ വായന പിരീഡിൽ ആണ് . എന്നെ സംബന്ധിച്ചിടത്തോളം വായനയുടെ ലോകം കണ്ടു തുടങ്ങിയത് അവിടെ നിന്നാണ് .ഏഴാം ക്ലാസിലെ സുനിതമ്മ ടീച്ചറിന്റെയും സിനി ടീച്ചറിന്റെയും കൈകളിൽ എല്ലാ കുട്ടികളുടെയും കലാവാസനകൾ സുരക്ഷിതമായിരുന്നു . സംഘഗാനത്തിലും സംഘനൃത്തത്തിലും അറബി പദ്യംചൊല്ലലിലും എല്ലാം കുട്ടികളെ സ്റ്റേജിൽ കയറ്റിവിട്ട് ടീച്ചർമാരുടെ കൈകൾക്ക് തളർച്ചയുണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. | |||
ഏഴാം ക്ലാസിൽ വച്ചാണ് എൻറെ ജീവിതത്തിലെ അവസ്മരണീയമായ ദിനം എത്തിയത് . കേന്ദ്രസർക്കാറിന്റെ RMS A യുടെ നേതൃത്വത്തിൽ നടത്തിയ ടൂറിൽ ഊട്ടി , കൊടൈക്കനാൽ പോകാൻ അവസരം കിട്ടി. എന്റെ ജീവിതത്തിലെ ആദ്യ ടൂർ ആയിരുന്നു അത് .ആ അവസരം കിട്ടിയത് ജയലാൽ സാറിന്റെയും എച്ച് എം ആയിരുന്ന വസന്ത ടീച്ചറിന്റെയും പ്രവർത്തനഫലമായാണ് . ആ ടൂർ സ്കൂളും ഞാനും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിച്ചു . ആ ഓർമ്മകൾ സ്കൂളിലെ ക്രിസ്മസ് കേക്കുകൾക്ക് സമാനമായ മധുരമുള്ളതാണ്. സ്കൂളിന്റെ മികവുത്സവത്തിൽ അടുത്തുള്ള ജംഗ്ഷനിൽ ഞാൻ പ്രസംഗിച്ചത് എനിക്ക് സ്കൂൾ തന്ന വേറിട്ട ഓർമ്മകളിൽ ഒന്നാണ്. പൊലൂഷൻ കൺട്രോൾ ബോർഡ് അവാർഡ് വാങ്ങാൻ സീഡ് അംഗങ്ങളുമായി തിരുവനന്തപുരത്ത് പോയതും തുടർന്ന് പത്രത്തിൽ ഫോട്ടോ വന്നതും 'എന്റെ സ്കൂൾ ' എന്ന വാക്കിനെ ദൃഢമാക്കുന്നു . സ്കൂളിലെ മത്സ്യ ടാങ്കിലെ മീനുകൾക്ക് തീറ്റ കൊടുക്കുന്നത് എനിക്ക് പുത്തൻ അനുഭവമായിരുന്നു .സീഡ് ക്ലബ്ബിന്റെ നാട്ടു മാഞ്ചോട്ടിൽ പ്രോഗ്രാമിൽ എനിക്ക് സമ്മാനം കിട്ടിയതും സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രോത്സാഹനം കൊണ്ട് മാത്രം . ഞാൻ എട്ടാം ക്ലാസിലായ സമയത്ത് സ്കൂൾ ഹൈടെക് ആവുകയും പുതിയ കെട്ടിടങ്ങൾ വരികയും ചെയ്തു .സ്കൂളിന്റെ പുതിയ ഉയിർപ്പിൽ ഞങ്ങളുടെ ആഹ്ലാദം വാക്കുകൾക്കപ്പുറത്താണ് . പ്രളയകാലത്ത് നോട്ടുബുക്കുകൾ കൊടുത്തതും ദുരിതാശ്വാസക്യാമ്പിൽ പൊതിച്ചോറ് കൊടുത്തപ്പോൾ അഭയാർത്ഥികളുടെ കണ്ണിലെ പ്രകാശത്തിനായിരം അർത്ഥങ്ങൾ ഉണ്ടെന്ന് മനസ്സിലായി. പിന്നീടുള്ള ഒമ്പതാം ക്ലാസ് , കൊറോണ കവർന്നെടുക്കാത്ത, ഒരു വർഷം ! നിറങ്ങൾ നിറഞ്ഞ ഓണാഘോഷവും പരിസ്ഥിതി ദിനാഘോഷവും ആ വർഷം മികവുത്സവത്തിന്റെ ഭാഗമായി മികവുത്സവത്തെ കുറിച്ചുള്ള അനൗൺസ്മെന്റും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു . എന്റെ ക്ലാസ് ടീച്ചർ ആയ ഷെർളി ടീച്ചറിന്റെയും മലയാളം ടീച്ചർമാരായ സന്ധ്യ ടീച്ചറിന്റെയും നിഷ ടീച്ചറിന്റെയും ഷീല ടീച്ചറിന്റെയും സഹായത്താലാണ് എനിക്ക് ഇങ്ങനെയൊരു വ്യത്യസ്തമായ കാര്യം ചെയ്യാനായത് . അന്നേ ദിവസം മികവുത്സവത്തിന്റെ ഭാഗമായി ഞങ്ങൾ ഇംഗ്ലീഷ് ഡ്രാമയും മറ്റ് കലാപരിപാടികളും നടത്തിയത് ഞങ്ങളിലും നാട്ടുകാരിലും ഒരുപോലെ ആവേശം ഉയർത്തി . സോഷ്യൽ സയൻസ് മേളയ്ക്ക് ഷാജി സാറിന്റെയും ദിവ്യ ടീച്ചറിന്റെയും നേതൃത്വത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിന് പുറത്തുള്ള സ്കൂളിൽ പങ്കെടുക്കാൻ ആയത് പുതിയ അനുഭവമായിരുന്നു . സ്കൂളിലെ ആദരിക്കലിനെ തുടർന്ന് പരിസ്ഥിതി സ്നേഹിയായ ശ്രീ പി കെ ദയാൽ സാറിന്റെ വീട്ടിൽ കാട് സന്ദർശിക്കാൻ പോയതുമെല്ലാം എൻെറ സ്കൂൾ എനിക്ക് സമ്മാനിച്ച സുവർണ്ണ നിമിഷങ്ങളാണ് . പിന്നീടുള്ള സ്കൂൾ ജീവിതത്തിൻെറ അവസാനകാലങ്ങൾ കൊറോണ കൊണ്ടുപോയെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നേരത്തെ തന്നെ ഡിവിഎച്ച്എസ് എനിക്ക് തന്നിരുന്നു . ആ കാലത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയാണ് പ്ലസ്ടുവിൽ ഞാൻ ഡിവിഎച്ച്എസ് എസ് ൽ അഡ്മിഷൻ എടുത്തത് .ഓർമ്മകൾ വീഞ്ഞുപോലെ പഴകും തോറും വീര്യം കൂടി വരുന്നു .എന്നെ ഞാനാക്കിയത് എൻെറ സ്കൂൾ ആണ് . ഡി വി എച്ച് എസ് എസ് ഗേറ്റി നപ്പുറം നോക്കുന്നത് ആനന്ദവും ആവേശവും അതിലുപരി അഭിമാനവും ആണ് .ഒരുതരത്തിൽ ഡി വി എച്ച് എസ് എസ് ൽ പഠിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് എന്ന് തന്നെ പറയാം. |