Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:
===ഗാന്ധിജയന്തി===
===ഗാന്ധിജയന്തി===
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
===സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്=== 
ചിറ്റൂർ ജിവിഎൽപി സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടത്തി. മത്സരാർത്ഥികളായ കുട്ടികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ്  സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കുവാൻ അനുവാദം നൽകിയിരുന്നു. തികച്ചും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോണിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി. വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. രണ്ടു ബൂത്തുകളിലായാണ് വോട്ടിംഗ് നടത്തിയത്. ഓരോ ബൂത്തിലും കണ്ട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും രണ്ടു മൊബൈൽ ഫോണുകൾ വീതം സംഘടിപ്പിച്ചിരുന്നു. സാധാരണ രീതിയിൽ കുട്ടികൾ വോട്ടിംഗ് സ്ലിപ്പുമായി ബൂത്തുകളിൽ എത്തുകയും വിരലിൽ മഷി പുരട്ടുകയും വോട്ടർ പട്ടികയിൽ ഒപ്പുവെച്ച് രഹസ്യ ബാലറ്റിലൂടെ തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വോട്ടെണ്ണൽ നടത്തി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചു. കുട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദപ്രകടനവും നടത്തുവാനും മറന്നില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിതലമുറയെ വോട്ടിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 Bക്ലാസിലെ സനുരുദ്ധ് എസ് തെരഞ്ഞെടുക്കപ്പെട്ടു. അതേ ക്ലാസിലെ സ്മൃതി. എച്ച് തൊട്ടുപിന്നിലെത്തി രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.


===സ്കൂൾ സ്പോർട്സ് (2022-2023)===
===സ്കൂൾ സ്പോർട്സ് (2022-2023)===
വരി 171: വരി 174:
===അക്ഷരമുറ്റം===
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂൾ തല മത്സരങ്ങൾ നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക്  സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂൾ തല മത്സരങ്ങൾ നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക്  സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.
==നവംബർ ==
===പാഠ്യപദ്ധതി പരിഷ്ക്കരണം - സ്കൂൾ തല ജനകീയ ചർച്ച===
ജി.വി.എൽ. പി. എസ്  ചിറ്റൂരിലെ കേരള പാഠ്യ പദ്ധതി ചട്ടക്കൂടുകൾ സ്കൂൾ തല ജനകീയ ചർച്ച 11-11-2022 വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമതി, പി ടി എ പ്രസിഡന്റ് ബി മോഹൻദാസ് തുടങ്ങിയവരും അമ്പതിലധികം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എല്ലാവരേയും നാല് ഗ്രൂപ്പുകളായി തരംതിരിച്ചു കൊണ്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും അവസരം നൽകി. എല്ലാവരുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. ചർച്ചയിൽ എല്ലാവരിൽ നിന്നും കിട്ടിയ പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും അതിനെ ഒരു റിപ്പോർട്ടാക്കി സമർപ്പിക്കുകയും ചെയ്തു.
===ശിശുദിനം===
പ്രീ പൈമ്രറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചെത്തി. ശ്രേയ ദാസിൻ്റെ പ്രസംഗം ചാച്ചാജിൻ്റെ ഓർമ ഉണർത്തുന്നതായിരുന്നു. പ്രീ പ്രൈമറി കുരുന്നുകൾ മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾ ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ പാടി. പ്രീ പ്രൈമറി അദ്ധ്യാപിക അംബിക ചാച്ചാജിയുടെ തൊപ്പി നിർമിക്കാൻ കുട്ടികളെ പഠിപ്പിച്ചു. കുട്ടികൾ ശിശുദിന പതിപ്പുകളും പ്രദർശിപ്പിച്ചു. ജി വി ജി എച്ച് എസ് എസ് ചിറ്റൂരിലെ എൻ എസ് എസ് വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ ശിശുദിന പരിപാടികൾ അവതരിപ്പിച്ചു.
===ഹരിത വിദ്യാലയം പ്രമോ വീഡിയോ ഷൂട്ടിംഗ്===
ചിറ്റൂർ ജി വി എൽ പി സ്കൂൾ സർക്കാരിന്റെ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി CDitൽ നിന്നുള്ള 2 പേർ 22.11.2022നു സ്കൂളിലെത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച ഷൂട്ടിംഗ് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്. രാവിലത്തെ അസംബ്ലി തുടങ്ങി ഇരുപതോളം പ്രവർത്തനങ്ങൾ വളരെ വിശദമായിത്തന്നെ അവതരിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തയ്യാറായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക മികവുകളും ഷൂട്ട് ചെയ്തു. അതുപോലെതന്നെ വിവരസാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങളും നടത്തി. കോവിഡ് കാലത്ത് തനതായി നടത്തിയ ഓൺലൈൻ പ്രവർത്തനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയും അവതരിപ്പിച്ചു. മുമ്പ് നടന്ന ദിനാചരണങ്ങളുടെ ഭാഗമായുള്ള മത്സര പരിപാടികളുടെ പുനരവതരണം നടത്തി. ചരിത്രസ്മാരകം കൂടിയായ ഭാഷാപിതാവിന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻ മഠത്തിലേക്ക് നാലാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം പഠനയാത്രയും സംഘടിപ്പിച്ചു. പ്രകൃതി ഭംഗിയും കൃഷിസ്ഥലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പഠനയാത്രയും വീണ്ടും നടത്തുകയുണ്ടായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുകയും  പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു. പിടിഎ പ്രസിഡണ്ടും SMC ചെയർമാനും എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. മാസ്റ്റർ ട്രെയിനർ പ്രസാദ് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ എച്ച് എം ഇൻചാർജ് സുനിത എല്ലാവർക്കും നന്ദി അറിയിച്ചു.
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869350" എന്ന താളിൽനിന്ന് ശേഖരിച്ചത്