Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 161: വരി 161:
പോഷൺ മാസാചരണത്തിന്റെ ഭാഗമായി 30.09.2022ന് ചിറ്റൂർ ജി.വി.എൽ.പി.സ്ക്കൂളിൽ പോഷൺ ഫെസ്റ്റ് സംഘടിപ്പിച്ചു. അസംബ്ലിയിൽ പോഷൺ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡണ്ട് മോഹൻദാസിന്റെ അധ്യക്ഷതയിൽ എ.ഇ.ഒ. കുഞ്ഞുലക്ഷ്മി പോഷൺ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ NMO റജിൻ മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ. പ്രസിഡണ്ടും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ സുമതി, പി.ടി.എ വൈസ് പ്രസിഡണ്ട് സുഗതൻ, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന അധ്യാപിക ബിർദൗസ് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കിയ വൈവിധ്യമാർന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു. പൊൽപ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നദീറ നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=jMZt2wmBy4w '''പോഷൺ ഫെസ്റ്റ് - 2022''']
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=jMZt2wmBy4w '''പോഷൺ ഫെസ്റ്റ് - 2022''']
==ഓക്ടോബർ==
===ഗാന്ധിജയന്തി===
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
===സ്കൂൾ സ്പോർട്സ് (2022-2023)===
സ്കൂൾതല സ്പോർട്സ് മത്സരം ഒക്ടോബർ 26,27 തീയതികളിലായി നടന്നു. മത്സരത്തിനു മുന്നോടിയായി കുട്ടികളെ നാല് ഹൗസുകളായി (red, yellow, blue, green) തിരിച്ച് പരിശീലനം നൽകിയിരുന്നു. GVHSSലെ കായിക അധ്യാപകരായ ജിജി, ജയകുമാർ, രമിത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. അദ്യാപകനായ ഹിദായത്തുള്ളയുടെ മേൽനോട്ടത്തിൽ കൃത്യം 9.00 മണിക്ക് മത്സരം ആരംഭിച്ചു. ഓരോ ഹൗസിലെയും കുട്ടികൾ അവരവരുടെ  ഹൗസിന്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച്‌ പാസ്ററ് നടത്തി. പി റ്റി എ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു. തുടർന്ന് എൽ പി മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും എൽ പി കിഡ്‌ഡിസ് വിഭാഗകാർക്ക് 100 മീറ്റർ ഓട്ടം, ലോങ്ങ്‌ ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയികളായ  കുട്ടികൾക്ക് ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ ശിവകുമാർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉപജില്ല കായികമേളയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നൽകാൻ തീരുമാനിച്ചു.
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂൾ തല മത്സരങ്ങൾ നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക്  സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866860" എന്ന താളിൽനിന്ന് ശേഖരിച്ചത്