"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം (മൂലരൂപം കാണുക)
08:03, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
ഇതോടൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണത്തിലേക്കായി ക്ലാസ് തലത്തിൽ പുതിയ കൃഷി തോട്ടങ്ങളൊരുക്കുന്ന മത്സര പദ്ധതിയും നിലവിലുണ്ട്. 'വിദ്യാർത്ഥികൾ ഇനി കുട്ടിക്കർഷകർ' എന്ന പദ്ധതിയുടെ ആദ്യഘട്ടം തോട്ടത്തിലേക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പച്ചമുളക്, പയർ, വെണ്ട, തക്കാളി, ചീര, വഴുതന തുടങ്ങിയ വിത്തുകളും തൈകളുമാണ് വിതരണം ചെയ്തത്. ഹെഡ് മാസ്റ്റർ കെ. ശശികുമാർ പദ്ധതിക്ക് ആശംസകൾ നേർന്നു. സീഡ് കോഡിനേറ്റർ ജംശീദ് വി, ഗ്രീഷ്മ പി.കെ, ഷീജ സി.ബി ജോസ്, നബീൽ എന്നിവർ നേതൃത്വം നൽകി. | ഇതോടൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണത്തിലേക്കായി ക്ലാസ് തലത്തിൽ പുതിയ കൃഷി തോട്ടങ്ങളൊരുക്കുന്ന മത്സര പദ്ധതിയും നിലവിലുണ്ട്. 'വിദ്യാർത്ഥികൾ ഇനി കുട്ടിക്കർഷകർ' എന്ന പദ്ധതിയുടെ ആദ്യഘട്ടം തോട്ടത്തിലേക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പച്ചമുളക്, പയർ, വെണ്ട, തക്കാളി, ചീര, വഴുതന തുടങ്ങിയ വിത്തുകളും തൈകളുമാണ് വിതരണം ചെയ്തത്. ഹെഡ് മാസ്റ്റർ കെ. ശശികുമാർ പദ്ധതിക്ക് ആശംസകൾ നേർന്നു. സീഡ് കോഡിനേറ്റർ ജംശീദ് വി, ഗ്രീഷ്മ പി.കെ, ഷീജ സി.ബി ജോസ്, നബീൽ എന്നിവർ നേതൃത്വം നൽകി. | ||
=== വീടുകളിൽ മധുര വനം === | |||
വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിക്കു പിന്നാലെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്കും ഇനി മധുര വനം പദ്ധതിയും നടപ്പിലാക്കാനൊരുങ്ങി ഒളകര ജി.എൽ.പി.സ്കൂൾ. പി.ടി.എ നേതൃത്വത്തിൽ സ്കൂളിൽ മുളപ്പിച്ച് പരിപാലിച്ച 600 ഓളം തൈകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്. രണ്ട് വർഷം മുമ്പ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതിയാണ് ഇപ്പോൾ ഒളകരയിലെ വീടുകളിലേക്കും വ്യാപിക്കുന്നത്. | |||
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ മധുര വനത്തിലേക്കുള്ള സപ്പോട്ട, പേര, ഈനാമ്പഴം, മാവ്, പ്ലാവ് തുടങ്ങിയ വിവിധ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച മധുരം വനം നടപ്പിലാക്കുന്ന വീട്ടുകാർക്ക് പി.ടി.എ ഉപഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്. മധുര വനത്തിലേക്കുള്ള നെയിം ബോർഡ് ഉൾപ്പടെയുള്ള വിവിധ സഹായങ്ങൾ പി.ടി.എ വിവിധ ഘട്ടങ്ങളിലായി നൽകും. | |||
സ്കൂളിൽ നിലവിൽ പരിപാലിച്ചു വരുന്ന മധുര വനം പദ്ധതിയുടെ ഭാഗമായി ആയുർജാക് പ്ലാവ്, വിവിധ ഇനം മാവുകൾ, സപ്പോട്ട, പേര ഉൾപ്പെടെ വിവിധ ഫല വൃക്ഷ തൈകൾ സ്കൂളിലുണ്ട്. വാർഡ് മെമ്പർ തസ്ലീന സലാം പുതിയ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ എന്നിവർ സംസാരിച്ചു. | |||
=== കതിർമണിക്കായി വിദ്യാർത്ഥികളുടെ നെല്ല് കൃഷി === | |||
മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ കാർഷിക സംസ്കാരം വീണ്ടെടുക്കാൻ ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികളും അധ്യാപകരും പാടത്തിറങ്ങി. സ്കൂളിലെ കാർഷിക ക്ലബ്ബിന് കീഴിൽ <nowiki>''ഒന്നിച്ച് നടാം ഒന്നായ് കൊയ്യാം''</nowiki> എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ കുട്ടിക്കർഷകർ ഞാറ്റുപാടത്തേക്ക് ഇറങ്ങിയത്. നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധ കാർഷിക മുറകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കൂടിയാണ് മുൻ റിട്ടയർഡ് അധ്യാപകനും കർഷകനുമായ കുട്ടൻ മാഷിന്റെ സ്കൂളിനടുത്തുള്ള ഒളകര വയലിൽ കുരുന്നുകളെത്തിയത്. | |||
ഞാർ നടുമ്പോൾ ഉയർന്നുവന്ന കുട്ടികളുടെ ഞാറ്റുപാട്ടുകൾ കാഴ്ച്ചക്കാരിൽ കൗതുകമുളവാക്കി. മുതിർന്ന കർഷകനായ പി.സി വാസു എന്നവരുമായി വിദ്യാർത്ഥികൾ കാർഷിക രീതികൾ, വിവിധ ഘട്ടങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ കെ. ശശികുമാർ, പിടിഎ പ്രസിഡന്റ് പി.പി അബ്ദു സമദ്, വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ അംഗങ്ങളായ മൻസൂർ, പ്രമോദ്, നൗഫൽ, എം.ടി.എ ഭാരവാഹികളായ ജിജി, സൗമ്യ, ഖമറുന്നീസ കർഷകരായ പുത്തുക്കാട്ട് കൃഷ്ണനുണ്ണി, പി.സി ചിന്നൻ , എറമ്പൻ അബു എന്നിവർ നേതൃത്വം നൽകി. | |||
==2020-2022== | ==2020-2022== |