Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:




'''ജൂലൈ 2022'''
ജൂലിയസ് സീസറിൻറെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ മാസത്തിന് ആ പേര് വന്നിരിക്കുന്നത്. മനുഷ്യവംശത്തിന്റെ ശാസ്ത്രജ്ഞാനത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുുന്ന ചന്ദ്രയാത്രയുടെ ഓർമ്മകളുള്ള ചാന്ദ്രദിനവും, മലയാളികളുടെ ഹൃദയം കവർന്ന സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം തുടങ്ങിയ ദിനങ്ങൾ ജൂലൈ മാസത്തെ ഏറ്റവും ആകർഷകമാക്കുന്നു.അതോടൊപ്പം ഭാരത ക്രിസ്തീയ സഭാ ചരിത്രത്തിലെ നാഴികക്കല്ലായ തോമാശ്ലീഹായുടെ ഭാരത പ്രവേശനവും ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നു.
'''ജൂലൈ 3 – ദുക്റാന'''
രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജൂലൈ 3 നു കത്തോലിക്കാസഭയിലെ രക്ത സാക്ഷികളെ പരിചയപ്പെടുന്നതിനും അവരെക്കുറിച്ച് മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിനും ആയി യു പി , ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകമായി ചാർട്ട് അവതരണം മത്സരം നടത്തി. വളരെ മനോഹരമാഎല്ലാ ക്ലാസ്സിലെ പ്രതിനിധികളും അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
2022 ജൂലൈ മൂന്നിന് ഏറെ സവിശേഷതയുണ്ട്.തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 1950 -ാം ആണ്ട് ആചരിക്കുന്ന ഈ വേളയിൽ കൊടുങ്ങല്ലൂരിലെ തോമാശ്ലീഹാ തീർഥാടനകേന്ദ്രമായ സെൻമേരിസ് ദേവാലയത്തിൽ അന്നേ ദിനം രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ യോഗവും നടന്നു. വർണ്ണശബളമായ പരിപാടിയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളും ഭാഗഭാഗുക്കളാകുകയും ഘോഷയാത്രയിൽ അതിമനോഹരമായ ഒരു നൃത്തപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വിനു ടീച്ചറുടെയും സ്നേഹ ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീനയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീർത്ഥാടന കേന്ദ്രത്തിൽ എത്തി പരിപാടികൾ അവതരിപ്പിക്കുകയും ഏവരുടെയും പ്രശംസ നേടുകയും ചെയ്തു.
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം'''
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നോട്ടീസ് ബോർഡ് മത്സരം സംഘടിപ്പിച്ചു. യു പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ വളരെ ആവേശത്തോടെ ഇതിൽ പങ്കെടുക്കുകയും വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നരീതിയിൽ ആകർഷകവും വൈവിധ്യവുമാർന്ന നോട്ടീസ് ബോർഡുകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ശൈലിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിൻറെ കൃതികൾ, പാഠപുസ്തകത്തിൽ അവർ പഠിച്ചിട്ടുള്ള ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും എല്ലാം നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു.
അന്നേ ദിനം സ്കൂൾ അസംബ്ലിയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെക്കുറിച്ചും അദ്ദേഹത്തിൻറെ സവിശേഷതകളെക്കുറിച്ചും ശ്രീമതി ഫെമിൻ ടീച്ചർ വളരെ മനോഹരമായ അവതരിപ്പിച്ചു. കൂടാതെ പത്താം ക്ലാസ്സിലെ അംശുഭദ്ര അദ്ദേഹത്തിൻറെ ബാല്യകാല സഖീ എന്ന പുസ്തക പരിചയം നടത്തി.
'''ജൂലൈ 16 - കാർമ്മൽ ദിനം'''
സൊക്കോർസോ വിദ്യാലയത്തെ നയിക്കുന്ന സിഎംസി സന്യാസിനി സമൂഹത്തിൻറെ മധ്യ സ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 16ന് സാഘോഷം ആചരിച്ചു. തിരുനാളിന്റെ ഒരുക്കമായി മൂന്ന് ദിവസത്തെ നൊവേന ആചരണവും പ്രത്യേക നിയോഗങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
ജൂലൈ പതിനാലാം തീയതി നൊവേന ആരംഭിച്ച ദിനത്തിൽ തന്നെ കാർമൽ ബഡ്സ് സംഘടനയിലേക്ക് കുഞ്ഞുങ്ങളെ ഔദ്യോഗികമായി പ്രവേശിക്കുന്നതിനു റെവ.ഫാദർ ഫ്രാങ്കോ പറപുള്ളിയുടെ കാർമികത്വത്തിൽ പരിശുദ്ധ കുർബാന ക്രമീകരിച്ചിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഒരുക്കമായി തലേ ദിവസങ്ങളിൽ പരിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ കർമ്മല മാതാവിനെയും അമ്മ ദർശനത്തിൽ വന്ന് ഉത്തരീയം നൽകിയ വിശുദ്ധ സൈമൺ സ്റ്റോക്ക് നെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി കാർമ്മൽ ബഡ്സ് അംഗങ്ങൾ പരിശുദ്ധ കർമ്മല മാതാവിന്റെയും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെയും ചിത്രങ്ങൾ സഹിതം ഓരോ ക്ലാസ്സുളിലും ചെന്ന് കർമ്മല മാതാവിനെ കുറിച്ചും ഉത്തരീയ ഭക്തിയെ കുറിച്ചും സന്ദേശം നൽകി.
'''ജൂലൈ 21 ചാന്ദ്രദിനം'''
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി നാം ആചരിക്കുന്ന ഈ സുദിനത്തിൽ കുട്ടികളിൽ, ചന്ദ്രനെകുറിച്ചും ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആകാശ വിസ്മയം എന്ന പേരിൽ ഒരു പ്രദർശനം തയ്യാറാക്കി. വിവിധ ഗ്രഹങ്ങൾ ,ആകാശ കാഴ്ചകൾ, ഇന്ത്യൻ ബഹിരകാശ സഞ്ചാരികൾ,ബഹിരകാശ യാത്രികർ എന്നിവരെക്കുറിച്ച് ചിത്രങ്ങളും ലേഖനങ്ങളും ഒരുക്കി കുട്ടികൾക്ക് കുട്ടികൾക്ക് ഒരു വിസ്മയ കാഴ്ചയായി മാറി അതോടൊപ്പം വിജ്ഞാനം വർദ്ധിപ്പിക്കാനും സാധിച്ചു.
കൂടാതെ വിവിധ ബഹിരാകാശ വിവരങ്ങളെ അടിസ്ഥാനമാക്കി UP,HS വിഭാഗങ്ങൾക്ക് ക്വിസ് മത്സരം നടത്തി.
'''ജൂലൈ 22- ക്ലബ്ബ് ഉദ്ഘാടനം'''
സൊക്കോർസോ വിദ്യാലയത്തിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സമുചിതമായി കൊണ്ടാടി. മാള മുൻ A E O '''ജഗജീവൻ സർ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. മഹാത്മാഗാന്ധി നയിച്ച ദണ്ഡി യാത്രയുടെ ഒരു പുനരാവിഷ്കാരം സൊക്കോർസോ തിരുമുറ്റത്ത് നിരന്നു കൊണ്ടാണ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രകടന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഓരോ ക്ലബ്ബിൽ നിന്നും വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. വേദിയെ മനോഹരമാക്കിയ രാമാനുജനും, ശകുന്തളാദേവിയും, അബ്ദുൽ കലാം സാറും, ബഹിരാകാശ സഞ്ചാരിയും, വ്യാസമഹർഷിയും, ഹരിവംശറായ് ബച്ചനും, രാജ്യം കാക്കുന്ന പട്ടാളക്കാരനും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങളും ലാംഗ്വേജ് ,ആർട്സ്, സ്പോർട്സ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങളും നന്മ ക്ലബ്ബിൻറെ കാരുണ്യഹസ്തവും എല്ലാം കുട്ടികൾക്ക് ദൃശ്യവിസ്മയങ്ങൾ ആയിരുന്നു.ഓപ്പൺ അസംബ്ലിയിൽ കുട്ടികൾ ഏവരും അണി ചേർന്ന് ചെയ്ത എയ്റോബി്സ് ഒട്ടേറെ ആകർഷകമായിരുന്നു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന അധ്യക്ഷത വഹിച്ചു.സി.ജോസഫിൻ സ്വാഗതം ആശംസിക്കുകയും ശ്രീമതി ഫെമിൻ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
'''മൂല്യാധിഷ്ഠിത പ്രവ‍ർത്തനങ്ങൾ'''
ജൂലൈ മാസം പരിശീലിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നു മൂല്യം '''ഷെയറിങ്''' എന്നതായിരുന്നു ഈ മൂല്യത്തെ അടിസ്ഥാനമാക്കി ജൂലൈ ആദ്യവാരം Sr. Merly, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ,അറിവുകൾ എന്നിവ മറ്റുള്ളവരുടെ നന്മയ്ക്കായി എങ്ങനെ പങ്കുവെക്കാം എന്നതിനെ അടിസ്ഥാനമാക്കി മനോഹരമായ ഒരു സന്ദേശം നൽകി. രണ്ടാമത്തെ ആഴ്ചയിൽ ശ്രീമതി റാണി ടീച്ചർ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശം നൽകുകയും മൂല്യം എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കും എന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് വന്ന ആഴ്ചയിൽ ശ്രീമതി ഫെമിൻ ടീച്ചർ പങ്കുവയ്കലുകളുടെ അനേകം മാതൃകകൾ അവതരിപ്പിക്കുകയും ഗോപിനാഥ് മുതുകാടിന്റെ ഉദാത്ത മാതൃക എടുത്തു കാണിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ പ്രതിനിധിയായി യിൽ നിന്നും ANNA ROSE ROBIN, SHARING-പങ്കുവയ്ക്കൽ എന്ന മൂല്യത്തെ അടിസ്ഥാനമാക്കിയ സന്ദേശം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
2
2
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836630" എന്ന താളിൽനിന്ന് ശേഖരിച്ചത്