Jump to content
സഹായം

Login (English) float Help

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 234: വരി 234:


വിദ്യാർത്ഥികളുടെ പ്രതിനിധിയായി യിൽ നിന്നും ANNA ROSE ROBIN, SHARING-പങ്കുവയ്ക്കൽ എന്ന മൂല്യത്തെ അടിസ്ഥാനമാക്കിയ സന്ദേശം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ പ്രതിനിധിയായി യിൽ നിന്നും ANNA ROSE ROBIN, SHARING-പങ്കുവയ്ക്കൽ എന്ന മൂല്യത്തെ അടിസ്ഥാനമാക്കിയ സന്ദേശം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
'''സ്വാതന്ത്ര്യദിനാഘോഷ റിപ്പോർട്ട്'''
“ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും, എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം”.
മഹാത്മാഗാന്ധിയുടെ വാക്കുകൾ ഈ അവസരത്തിൽ നമുക്ക് അനുസ്മരിക്കാം. അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടിയെത്തി. നമുക്ക് മുൻപേ നടന്നവരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തൽ ആണ് ഇന്ത്യ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
എത്രയോ ധീരരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ മഹത്തായ രാഷ്ട്രത്തിൻറെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ സാധിക്കട്ടെ.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യമെങ്ങും അതിൻറെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുകയാണ്. സ്വതന്ത്ര ഭാരതത്തിൻറെ മഹിമയെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്നിൻറെ തലമുറയോട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സന്ദേശം നൽകുകയുണ്ടായി.
'''DAY 1 10-8-2022'''
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് സ്കൂൾ തല ആഘോഷങ്ങൾക്ക് ഒന്നാം ദിവസം തുടക്കം കുറിച്ചു തുടർന്ന് സ്കൂൾ പ്രതിനിധികൾ ഓരോരുത്തരും തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയുണ്ടായി .സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഈ മഹനീയ കർമ്മത്തിൽ പങ്കാളികളായി. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.
പ്രസംഗം മത്സരം
സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
യുപി വിഭാഗം പ്രസംഗം മത്സരത്തിൽ അന്ന ജോസ് (VII D),സ്റ്റാർലെറ്റ് ഡിമെട്രി(VII B) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം പ്രസംഗം മത്സരത്തിൽ എയ്ഞ്ചലീന ക്ലീറ്റസ് (VIII D) ഡെറിൻ പോൾ ആളുക്കാരൻ(X A) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.
ദേശഭക്തിഗാനം മത്സരം
ദേശത്തോടുള്ള ആദരവും ബഹുമാനവും ഉൾക്കൊള്ളുന്ന ദേശഭക്തിഗാനം മത്സരത്തിൽ കുട്ടികൾ വളരെയധികം ആവേശത്തോടെ പങ്കെടുത്തു.
യുപി വിഭാഗം മത്സരത്തിൽ ക്ലാസ്സ് VI, ക്ലാസ് V യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ക്ലാസ് X, ക്ലാസ് VIII വിജയികളായി.
'''DAY 2 11-8-2022'''
ഗാന്ധി മരം നടൽ
ഗാന്ധി മരം നടൽ ചടങ്ങിൽ ഒരു ഫല വൃക്ഷത്തൈ സ്കൂൾ കോമ്പൗണ്ടിൽ നടുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാഗതം ആശംസിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എ എ അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ ഷാനവാസ് പി എ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ റോട്ടറി ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ശ്രീമതി റൈനി ടീച്ചർ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.
'''DAY 3 12-8-2022''' സൈക്കിൾ റാലി
ഫുട്ബോൾ ടീം ക്യാപ്റ്റൻ കുമാരി കെസിയയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികളുടെ മനോഹരമായ സൈക്കിൾ റാലി നടത്തുകയുണ്ടായി. സ്കൂൾ അസംബ്ലിയിൽ ലീഡർ കുമാരി ഡെറിൻ പോൾ ആളുക്കാരൻ ഭരണഘടനയുടെ ആമുഖ വായന നടത്തുകയുണ്ടായി. അധ്യാപകരും കുട്ടികളും വളരെയധികം ആദരവോടെ പ്രതിജ്ഞ ചെയ്തു.
'''DAY 4 13-8-2022'''
സ്വാതന്ത്ര്യത്തിന്റെ 75-)o വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള “ഹർ ഘർ തിരംഗ” ക്യാമ്പയിനിൽ കുട്ടികൾ വളരെ അധികം ആദരവോടും വ്യക്തതയോടും കൂടെയാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.
'''DAY 5 15-8-2022'''
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം രാജ്യമെങ്ങും ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അഞ്ചാം ദിനം, സമുന്നതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീമതി നമിത ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രർ സിസ്റ്റർ ജീന ദേശീയ പതാക ഉയർത്തി. ഈ അവസരത്തിൽ ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ഷാനവാസ് പി എ, എൽ പി പി ടി എ പ്രസിഡൻറ് ശ്രീ പ്രിൻസൺ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹത്തിൻറെ വീര്യം സിരകളിലേക്ക് പടരുന്ന ദേശഭക്തിഗാനം എൽ പി വിദ്യാർത്ഥി അക്ഷര കെ എസ് ആലപിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിക്കുവാനും അവരോടുള്ള കടപ്പാടും നമ്മുടെ രാജ്യസ്നേഹവും ഉണർത്തുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം അവതരിപ്പിച്ചത് മാസ്റ്റർ സ്റ്ററിൻ സ്റ്റീഫൻ, കുമാരി അന്ന ജോസ്, കുമാരി ഡറിൻ പോൾ ആളുക്കാരൻ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ ഡാൻസ് സ്കൂൾ അങ്കണത്തിൽ അരങ്ങേറി. സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമതി അനു ടീച്ചർ നന്ദി അർപ്പിച്ചു.
വെള്ളക്കാരന്റെ അടിമത്തത്തിൽ നിന്ന് മോചനമേകി സ്വതന്ത്രമായ ഒരു ലോകം നമുക്കായി തുറന്നിട്ടു തന്ന എല്ലാ ധീര ദേശാഭിമാനികളെയും സ്മരിച്ചു ഈ സ്വാതന്ത്ര്യ മധുരം നമുക്ക് നുകരാം. സ്വാതന്ത്ര്യം പരമപ്രധാനമാണ്. അത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം..
'''*****'''
2
2
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837755" എന്ന താളിൽനിന്ന് ശേഖരിച്ചത്