"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
വരി 89: | വരി 89: | ||
=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | === പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | ||
അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ് പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത് ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകുജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാതികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്. | |||
=== ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === | === ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === |