Jump to content
സഹായം

"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 247: വരി 247:




'''ഇന്നലെയുടെ നക്ഷത്രത്തിളക്കം            ഡോ.ജോയ് ഇളമൺ'''


വീട്ടുമുറ്റത്തായിരുന്നു സ്ക്കൂൾ . മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും മുൻപിലൂടെ നടന്നു പോകുമ്പോൾ ഓടിയിറങ്ങിയാൽ മതി. ഒന്നാം ബെല്ലടി ശബ്ദം കേട്ടതിനു ശേഷമായാലും താമസിക്കില്ല. സ്ക്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളും സ്കൂൾ പരിസരത്തും അമ്പല മുറ്റത്തുമായി കഴിഞ്ഞ നാളുകൾ. ഇതൊന്നുമല്ലെങ്കിൽ കൂട്ടുകാർ വീട്ടിൽ . അവധിക്കാലവും വ്യത്യസ്തമല്ല. പൂമ്പാറ്റ സ്‌റ്റഡി സർക്കിളെന്ന കുട്ടികളുടെ കൂട്ടവും വീട്ടിലും സ്കൂളിലുമായി പരിപാടികൾ തന്നെ.  ഒട്ടേറെ ഓർമ്മകൾ . ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ് വരെയുള്ള നാലു വർഷങ്ങൾ ! ഒന്നാം ക്ലാസ്സിൽ പദ്മാവതിയമ്മ ടീച്ചർ പകർന്നു തന്നു തുടങ്ങിയ വിജ്ഞാനം ഏലിയാമ്മ ടീച്ചറിലൂടെയും പൊന്നമ്മ ടീച്ചറിലൂടെയും സരോജിനിയമ്മ ടീച്ചറിലൂടെയും വളർന്നുകൊണ്ടേയിരുന്നു. കർക്കശക്കാരനായിരുന്ന കെജി ബാലകൃഷ്ണപിള്ള സാറും പിന്നീട് കരുണാകരൻ നായർ സാറും സാരഥികളായിരുന്ന കാലത്തായിരുന്നു ഞാനെന്റെ കൊച്ചു പെരിങ്ങര സ്കൂളിൽ പഠിച്ചിരുന്നത്. എവിടെയും, എന്റെ സ്കൂൾ വിദ്യാഭ്യാസം ഗേൾസ് ഹൈസ്കൂളിലായിരുന്നു തുടങ്ങിയത് എന്നു പറയുമ്പോൾ മറ്റുള്ളവർ ചോദ്യമെറിയും അതെങ്ങിനെ ? അതിനെ തുടർന്ന് മറുപടിയായി സ്കൂളിനെ കുറിച്ച് പറയാൻ എനിക്കവസരം കിട്ടാറുണ്ട്. അത് പാഴാക്കാതെ എന്റെ സ്കൂളിനെക്കുറിച്ച് വാചാലനാകാറുമുണ്ട്. അയൽപക്ക സ്കൂളിന്റെ(Neighbourhood school) പ്രസക്തിയെക്കുറിച്ച് പറയുമ്പോൾ സ്വന്തം അനുഭവത്തിലൂടെ കാര്യങ്ങൾ പറയാനുമായി .
ഒട്ടേറെ കൂട്ടുകാർ, ബെൻസിയും രാജശേഖരനും ഞാനും ചേർന്ന ഒരു ത്രിമൂർത്തി സംഘം സ്കൂളിൽ നിന്ന് വീട്ടിലേക്കുമെത്തിയിരുന്നു. താരതമേന്യ അയൽപക്കക്കാരായ ഐപ്പ് വർക്കിയും ഈശോയും ശിവനും പുരുഷനും രാധാകൃഷ്ണനും പിൽക്കാലത്ത് കൂടെ കൂടിയ ഗോവിന്ദ ദാസും വാസുദേവനും മറ്റനവധി പേരും ചേർന്നുള്ള കൂട്ടായ്മ മറ്റെങ്ങുമുണ്ടായിട്ടില്ല. പേരുകൾ ഇനി ഒരുപാടുണ്ട്. അന്നൊക്കെ ഞങ്ങളെല്ലാവരും' വെറും കുട്ടി'കളായിരുന്നു. സ്കൂളിൽ ചേച്ചിമാർക്കായിരുന്നു ഗമ! ഒരുപാടു പേർ! അദ്ഭുതത്തോടെയും അഭിമാനത്തോടെയും അവരുടെ പ്രസംഗങ്ങളും പാട്ടും കേട്ടിരുന്നത് ഇന്നും ഓർമ്മയുണ്ട്. അതിലൊരു ചേച്ചി പിന്നീട് എന്റെ 'അനിയത്തിയായി' മെഡിക്കൽ കോളേജിൽ പഠിക്കാനെത്തിയതും ചരിത്രം - ഡോ.സുധാ ദേവി.     
ഫ്യൂഡൽ വ്യവസ്ഥിതി മാറിത്തുടങ്ങിയിരുന്നെങ്കിലും നിഴലുകൾ പൂർണ്ണമായി മാഞ്ഞിരുന്നില്ല. അക്കാലത്ത് ചില്ലറ നേട്ടങ്ങൾ നേടിയവരിലൊരാളാണ് ഞാനെന്ന് പലയിടത്തും ഞാൻ പറയാറുണ്ട്. പല അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ചില സഹപാഠികൾക്കും പോലും  | ജോയ് മോനാ'യത് അങ്ങനെയാണ്(നാട്ടുകാരുടെ കാര്യം പറയേണ്ടതില്ല!) പല മത്സരങ്ങളിലും എനിക്ക് പരിഗണന കൂടുതൽ ലഭിച്ചോ എന്ന് ചിന്തിക്കാറുണ്ട്. എന്തായാലും പാട്ടു മത്സരത്തിൽ ശിവന് തന്നെയാണ് സമ്മാനം ലഭിക്കേണ്ടിയിരുന്നതെന്ന് മനസ്സ് പറയാറുണ്ട് ശിവൻ ക്ഷമിക്കുമല്ലോ. അതൊരു കാലഘട്ടത്തിന്റെ പ്രതിബിംബമായിരുന്നു. ഒരു പക്ഷേ, അതിനൊരു പ്രായശ്ചിത്തമെന്ന നിലയിലായിരുന്ന പൂമ്പാറ്റ സ്‌റ്റഡി സർക്കിളിലൂടെ എന്റെ അമ്മ നാട്ടിലെ എല്ലാ കുട്ടികൾക്കും വേദിയൊരുക്കിയത്.
അതുകൊണ്ടു തന്നെ എന്നെ ഞാനാക്കിയതിൽ പ്രധാന പങ്കു വഹിച്ച സ്കൂൾ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്. കൂടെയുണ്ടായിരുന്ന പലരും എന്നെപ്പോലെ സമർത്ഥരായിരുന്നു. ചുറ്റുപാടുകളുടെയും അവസരങ്ങളുടെയും അടിസ്ഥാനത്തിൽ പലരും പല വഴിക്കു പിരിഞ്ഞു. കാലം മാറി. തുല്യ അവസരങ്ങളുടെ സാദ്ധ്യതയേറിയിരിക്കുന്നു. അതിനിടയിലും ചുറ്റുപാടുകൾ പുറകോട്ടുവലിക്കുന്ന ഒട്ടേറെ കുട്ടികൾ നമ്മുടെ ഇടയിലുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സംരക്ഷിച്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മറ്റെന്നേക്കാളും അത്യന്താപേക്ഷിതമാക്ക കാലമാണിത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഗുണമേൻമയേറിയ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എന്നെ ഞാനാക്കിയ സ്കൂൾ, നമ്മെ നമ്മളാക്കിയ സ്കൂൾ ആ നിലവാരത്തിലേക്കുയരാൻ പ്രയത്നിക്കേണ്ട സമയമാണ്. എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്.                           
'''ഡോ.ജോയ് ഇളമൺ  ( പൂർവ്വ വിദ്യാർത്ഥി, ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)'''


==പി.ടി.എ പ്രസിഡന്റുുമാർ==
==പി.ടി.എ പ്രസിഡന്റുുമാർ==
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781205" എന്ന താളിൽനിന്ന് ശേഖരിച്ചത്