Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 204: വരി 204:
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന '''സിസ്റ്റർ ശാലീന''' വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി '''സിസ്റ്റർ ലൗലി പികെ''' ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ  പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു[[പ്രമാണം:StmarysHm1.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysHm1.png]]
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന '''സിസ്റ്റർ ശാലീന''' വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി '''സിസ്റ്റർ ലൗലി പികെ''' ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ  പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു[[പ്രമാണം:StmarysHm1.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysHm1.png]]
*'''എസ്എസ്എൽസി പരീക്ഷാ ഫലം'''
*'''എസ്എസ്എൽസി പരീക്ഷാ ഫലം'''
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''19 എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''19 എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.[[പ്രമാണം:Stmarys29.jpg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys29.jpg]]
 
 
2020 ഫെബ്രുവരിയിൽ നടന്ന LSS-USS സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിൽ '''റോസ് നിയKR ,ഉം മേഘ MM'''. ഈ കുട്ടികൾക്ക് മികച്ച വിജയം നേടാൻ സാധിച്ചു
*പരിസ്ഥിതിദിനം
'''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.[[പ്രമാണം:Stmarys5.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys5.jpeg]]
*'''ലോകവായനാദിനം'''
'''ജൂൺ 19-ാം''' തിയതി ലോക വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാവാരം സമുചിതമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കുന്ന കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പത്രവാർത്തകളെ അടിസ്ഥാനമാക്കി '''ക്വിസ് മത്സരം, വായന കുറിപ്പ് ശേഖരണം, ഉപന്യാസരചന , പോസ്റ്റർ നിർമ്മാണം''' എന്നിവ നടത്തി. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളുടെ മാഹാത്മ്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് പ്രസംഗം സംഘടിപിച്ചു. അങ്ങനെ ഈ വർഷത്തെ '''വായനാവാരം''' സമുചിതമായി നടത്തുകയുണ്ടായ
 
'''അന്താരാഷ്ട്ര യോഗ ദിനം'''
 
പകലിന് ഏറ്റവും ദൈർഘ്യമുള്ള '''ജൂൺ 21''' അന്താരാഷ്ട്ര യോഗ ദിനം ആയി സെൻമേരിസ് സ്കൂൾ സിജി എച്ച്എസ്എസിൽ ആചരിച്ചു.വിവിധ രോഗങ്ങൾ മനുഷ്യൻറെ പിന്നാലെയുള്ള ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകരായ '''ജോളി ടീച്ചറും റിൻസി  ടീച്ചറും''' ബോധവൽക്കരണം നടത്തി. യോഗ ചെയ്യുന്നതിലൂടെ രോഗ നിവാരണവും രോഗപ്രതിരോധവും സാധ്യമാക്കാം എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് ടീച്ചർ യോഗ ചെയ്യുന്നതിൻ്റെ ഡെമോ അയച്ചുകൊടുക്കുകയും എല്ലാ കുട്ടികളും വീഡിയോ കണ്ടതിനു ശേഷം അവനവൻറെ വീടുകളിൽ ഇരുന്ന് യോഗ ചെയ്യുന്നതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പ്രകടനങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്യ്തു.എല്ലാ കുട്ടികളോടും എല്ലാ ദിവസവും ഒരു അൽപസമയം എങ്കിലും യോഗ ചെയ്ത ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യ്തു.
 
.ജൂൺ 21 -)൦  തിയതി യോഗാ ദിനത്തിന്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു. [[പ്രമാണം:Stmarysyoga.png|ലഘുചിത്രം|നടുവിൽ|യോഗ ദിനം]
 
[[പ്രമാണം:Stmarysyoga day.jpg|thumb|yoga day stmarys|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarysyoga_day.jpg]]
*'''ലോക സംഗീത ദിനം'''
'''ജൂൺ 21 -)൦'''  തിയതി ലോക സംഗീത ദിനം വളരെ ഭംഗിയായി ആഘോഷിച്ചു'സംഗീതദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കുട്ടികളുടെ സംഗീത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത ദിനാഘോഷ വീഡിയോ സംഗീത അധ്യാപികയുടെ നേതൃത്യത്തിൽ തയ്യാറാക്കുകയും ചെയ്തു.[[പ്രമാണം:Stmarysmusicday.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarysmusicday.png]]
*'''ലോകലഹരിവിരുദ്ധ ദിനം'''
'''ജൂൺ 26''' ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും '''പോസ്റ്റർ രചനാമത്സരം''' സംഘടിപ്പിക്കുകയും ചെയ്തു.
*'''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പ്'''
'''ഡാറ്റ ആൻഡ് സെക്യൂരിറ്റി റിസ്ക് ഇൻ സൈബർസ്പേസ്''' എന്ന വിഷയത്തിൽ'''ജൂലൈ 11ന്''' നടന്ന '''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പി'''ൽ എല്ലാ അധ്യാപകരും സൈബർ ക്ലബ് അംഗങ്ങളും പങ്കാളികളായി.'''കമ്മീഷണർ''' '''ഐജി''' '''വിജയ് സാക്കറെ''' '''ഐപിഎസ്''' നടത്തിയ '''വെബിനാർ'''വളരെയേറെ പ്രയോജനപ്രദമായിരുന്നു
*'''ചാന്ദ്രദിനം'''
'''ജൂലൈ 2l''' ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി '''ചാന്ദ്രദിന ക്വിസ്''' നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ '''ചൈത്ര.s''' '''നാടകപ്പുരയ്ക്ക്''' മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
*'''വെബിനാർ'''
'''നൈപുണ്യ ഇൻറർനാഷണൽ ഇന്ത്യ''' ആഭിമുഖ്യത്തിൽ നടന്ന കോവിഡ് കാലത്തെ പ്രതിസന്ധികളും സംഘർഷങ്ങളും എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിൽ നടന്ന '''വെബിനാറിൽ''' എല്ലാ അധ്യാപകരും ഹൈസ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി '''ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ രാജൻ ജോൺ''' ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്
*'''ഹിരോഷിമാ നാഗസാക്കി ദിനം'''
'''ആഗസ്ത് 6''' ന്ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ നിരവധി ചിത്ര ങ്ങളും പോസ്റ്ററുകളും തയ്യാറാക്കി.[[പ്രമാണം:StmarysHiroshima nagasaki.jpg|ലഘുചിത്രം|വലത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysHiroshima_nagasaki.jpg]]
*'''ക്വിറ്റ് ഇൻഡ്യാ ദിനം'''
'''ആഗസ്റ്റ് 8''' ന് ക്വിറ്റ് ഇൻഡ്യാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും '''വീഡിയോ'''യും സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ചു
*'''ഹിന്ദി ദിവസ്'''
രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി '''സെപ്റ്റംബർ 14''' ആം തീയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ '''ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം ,ഹിന്ദി''' '''ദേശഭക്തിഗാനം, ഹിന്ദി മോണോആക്ട് ,ഹിന്ദി കവിത രചന, ഹിന്ദി കഥാരചന, ഹിന്ദി പോസ്റ്റർ ,രചന ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ''' തുടങ്ങിയ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ കുട്ടികൾക്ക് വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യ്തു.
*'''സയൻസ് ക്വിസ്'''
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ '''സയൻസ് ക്വിസ്''' കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .ക്ലാസ്സ് തല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രഗൽഭരായ കുട്ടികളെ സ്കൂൾതല മത്സരങ്ങൾക്കായി സജ്ജമാക്കുകയും വിജയികൾ ആക്കുകയും ചെയ്തു. ശാസ്ത്രവിഷയങ്ങൾ കുട്ടികൾക്കുള്ള അറിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ക്വിസ് കാരണമായി .ഇതിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥി മുഴുവൻ മാർക്കോട് കൂടി ഒന്നാം സ്ഥാനത്തിന് അർഹയായി .എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ ബിജു രണ്ടാം സ്ഥാനത്തിനു അർഹയായി.
*'''സംസ്കൃതം നേട്ടം'''
'''2019 2020 അധ്യയനവർഷത്തിലെ സംസ്കൃത സ്കോളർഷിപ്പിന് ഐറിൻ തെരേസ വർഗ്ഗീസ്, ജൈത്ര കെ'''എന്നീ വിദ്യാർഥികൾ '''ഏഴാം റാങ്കും ഇഷാ പി യൂ''' എന്ന വിദ്യാർത്ഥി '''എട്ടാം റാങ്കും''' കരസ്ഥമാക്കി.സംസ്കൃത അധ്യാപികയായ '''സിസ്റ്റർ രഞ്ജു'''വിന് അഭിനന്ദനങ്ങൾ.
*'''സ്വാതന്ത്ര്യദിനാഘോഷം'''
'''ആഗസ്ത് 15'''ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി '''ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ, ചിത്രരചന, ഉപന്യാസം''' എന്നീ മത്സരങ്ങൾ നടത്തുകയും അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാർത്ഥനാ ഗാനത്തോടുകൂടി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ലോക്കൽ '''മാനേജർ സിസ്റ്റർ ലിയ''' പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ യും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ തയ്യാറാക്കി .സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി  ജില്ലാതലത്തിൽ നിരവധി മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി ഓൺലൈനായി നടത്തുകയുണ്ടായി '''.യുപി വിഭാഗത്തി'''ൽ നിന്നും '''ഉപന്യാസം മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരി''' യും  '''പോസ്റ്റർ മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി  '''പ്രിയാൻഷു  കുമാരിയും''' '''ചിത്രരചനാ മത്സരത്തിൽ''' അഞ്ചാം ക്ലാസ് വിദ്യാർത്ഥി '''ഷംന കെ. പി യും''' '''കൊളാഷ് മത്സരത്തിന്''' ഏഴാംക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരിയും'''വിജയികളായി.'''ഹൈസ്കൂൾ വിഭാഗത്തി'''ൽ ഉ'''പന്യാസത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''ജാനറ്റ്''' '''നവീനയും പോസ്റ്റർ വിഭാഗത്തിൽ''' ഒമ്പതാംക്ലാസ് വിദ്യാർഥി '''സ്നേഹ റോയിയും കവിതാ രചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി  '''ഐറിൻ ട്രീസ വർഗീസും ചിത്രരചനാ മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''അർപ്പിതാഹർഷനും കഥാരചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''ഐറിൻ ട്രീസ വർഗീസും കാർട്ടൂൺ വിഭാഗത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''നിയ മേരി റോസും കൊളാഷ് വിഭാഗത്തിൽ''' പത്താം ക്ലാസ് വിദ്യാർത്ഥി'''ഡിസ്റ്റീന റോഡ്രിഗസ്സും''' ജേതാക്കളായി.സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ '''ക്വിസ് കോമ്പറ്റീഷൻ റിസൾട്ട്'''. '''ഏയ്ഞ്ചൽ മേരി വർഗ്ഗീസ്, അഭിനന്ദന , ആൻമരിയ റെജി, പ്രിമതP പൈ , ആവണികൃഷ്ണ, നന്ദന വിനോദ് ,പ്രവീണ പ്രമോദ്, ആർദ്രബിനു, വസുന്ധര, ഐറിൻ ട്രീസ, ആര്യ, ജെനി, ഗായത്രി, അനുഗ്രഹ ബിജു'''എന്നിവരെ '''ഹൈസ്കൂളിൽ നിന്നും ശ്രേയസിജീഷ്, ശ്രീയ, ജിൽറ്റഫിഗരാദോ, ആൻ''' '''ടീസ, നൂസ നിസ്വിൻ''' എന്നിവരെ യുപിയിൽ നിന്നും തെരഞ്ഞെടുത്ത
*[[പ്രമാണം:Stmarys54.jpg|thumb|stmarys54|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys54.jpg]]<br />  <br />
 
 
*ദേശീയ കായിക ദിനം
ഓഗസ്റ്റ് 29 ആം തീയതി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ സ്പോർട്സ് ക്വിസ് മത്സരങ്ങൾ ഗൂഗിൾ ഫോം വഴി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ യുപി തിരിച്ചുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന കുമാരി ദേവികാ ദീപേഷ് കാർത്തിക് എന്നിവർ സമ്മാനാർഹരായതായി. യുപി വിഭാഗത്തിൽ അപർണ എസ് പ്രഭു, ദിയ മേനോൻ, അനൈന ഗ്രേസ്, സ്നേഹലിയാൻ ട്ര, അനുപമ എന്നിവർ സമ്മാനത്തിന് അർഹരായി.
*ഓണാഘോഷം
സെൻമേരിസ് സി ജിഎച്ച്എസ്എസ് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടുകൂടി വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം കേരള ശ്രീമാൻ മലയാളിമങ്ക ഓണപ്പാട്ട് ഉപന്യാസമത്സരം രുചി ഓൺലൈൻ പായസ പാചക മത്സരം എന്നിവ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കാനും അവരുടെ കഴിവ് തെളിയിക്കാനും വിജയികൾ ആവാനും സാധിച്ചു. സെപ്റ്റംബർ ഒന്നാം തീയതി അധ്യാപകരുടെ ഓണാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടി ഓണാഘോഷങ്ങൾ ആരംഭിച്ചു കോവിഡിനെ ഈ പ്രത്യേക സാഹചര്യത്തിലും ഓണാഘോഷത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും ലോക്കൽ മാനേജർ സിസ്റ്റർ ലിയ വളരെ സ്നേഹത്തോടുകൂടി അധ്യാപകരുമായി പങ്കുവെച്ചു. സഹ അധ്യാപികയുടെ ഓണ കവിതയും സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ നടന്ന ഓണപ്പാട്ടും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സഹഅധ്യാപികയുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു.
*സ്വപ്നക്കൂട് ഭവന പദ്ധതി.
സ്വപ്നക്കൂട് ഭവന പദ്ധതിയുടെ ഭാഗമായി ഏഴാംക്ലാസ് വിദ്യാർഥിനിയായ അരുണിമയ്ക്ക്  സ്കൂളിൽ നിന്നും വീടുവെച്ച് നൽകുകയുണ്ടായി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണർത്തുവാൻ സാധിക്കുന്നു .സെൻമേരിസ് സി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അമിതയ്ക്ക് സ്കൂളിൽ നിന്നും നിർമ്മിച്ച വീടിൻറെ തിരിതെളിയിക്കൽ കർമ്മം സെപ്റ്റംബർ 13 നടത്തുകയുണ്ടായി.
 
 
[[പ്രമാണം:Stmarys43.jpg|thumb|stmarys43|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys43.jpg]]
*അദ്ധ്യാപക ദിനം
സെപ്റ്റംബർ അഞ്ചാം തീയതി ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന അതിനുവേണ്ടി അധ്യാപകരെ സമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് തയ്യാറാക്കുകയുണ്ടായി.
*സയൻസ് ക്വിസ്
സെപ്റ്റംബർ ആറാം തീയതി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് നടത്തുകയുണ്ടായി യുപി ഹൈസ്കൂൾ തിരിച്ചുള്ള ഈ ക്വിസ്സിൽ നിന്നും മികച്ച വിജയികളെ തെരഞ്ഞെടുത്തു.
*നേട്ടം.
2019 - 2020 അധ്യയന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച സെന്റ്.മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് വിജ്ഞാന വീഥി പദ്ധതി പ്രകാരം പ്രൊ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് ലൈബ്രറി പുസ്തകങ്ങളും ഷെൽഫുകളും നൽകി വിദ്യാലയത്തെ അനുമോദിച്. പ്രശംസാർഹമായ നേട്ടം കൈവരിച്ച അതിന് പ്രധാന അധ്യാപികയും സഹ അധ്യാപകരെയും അനുമോദിക്കുകയും ചെയ്തു.അടുത്ത വർഷങ്ങളിലെ പഠനമികവ് കൂടുതൽ മെച്ചപ്പെടുത്താൻ കുട്ടികൾക്ക് ഇത് തീർച്ചയായും പ്രചോദനമായി.കോവിഡ്19 ഭീകരതയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്കൂളിൽ നിന്നും ടിവി കൈമാറുകയുണ്ടായി .ആറാം ക്ലാസ് വിദ്യാർഥിയായ ഷിയോണിന്  പ്രധാന അധ്യാപികയായ സിസ്റ്റർ ലൗലി ടിവി കൈമാറുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിനിയായ ആർലി സജിയ്ക്ക് ടി.ജെ.വിനോദ് ടിവി കൈമാറുകയുണ്ടായി.[[പ്രമാണം:Stmarys55.jpg|thumb|stmarys55|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys55.jpg]]
*നേർകാഴ്ച്ച*
കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു. നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന  യും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു[[പ്രമാണം:StmarysCorona4.jpeg|ലഘുചിത്രം|ഇടത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona4.jpeg]][[പ്രമാണം:StmarysCorona2.png|ലഘുചിത്രം|വലത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona2.png]][[പ്രമാണം:StmarysJoicy.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysJoicy.png]]
*ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയുള്ള തൽസമയ സംപ്രേക്ഷണം സെൻമേരിസ് സി ജി എച്ച് എസ് സ്കൂളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി.പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് തന്നെ വിശിഷ്ടാതിഥികൾ എത്തിച്ചേരുകയും മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി മേഘ കെ.എ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ഗ്രേസി ടീച്ചർ, മദർ സിസ്റ്റർ ലിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ.പി.,ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കറിയ എന്നിവരെ സഹർഷം സ്വാഗതം ചെയ്തു.ഉടനെതന്നെ തൽസമയ വീഡിയോ കോൺഫറൻസ് എസ് ഐ ടി സി അധ്യാപകരായ ശ്രീമതി സപ്ജ്ഞ, ശ്രീമതി മറിയാമ്മ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കുട്ടികളുടെ.യും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു .കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി. കേരളത്തിൻറെ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതു സമൂഹവുമായി പങ്കു വെച്ചു . വേദിയിൽ സന്നിഹിതരായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.
 
[[പ്രമാണം:Stmarys56.jpg|thumb|stmarys56|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys56.jpg]]ബ്രേക്ക് ദ ചെയിൻ
 
കോ വിഡ് 19ൻ്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾകുട്ടികളെ ബ്രേക്ക് ചെയിൻ ക്യാമ്പയിൻൻ്റെ  ഭാഗമായി അംബാസിഡർമാർ ആക്കുന്നത് സംബന്ധിച്ച് തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ചേർന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളും ബോധവൽക്കരണവും നൽകി.കുട്ടികൾ വീടുകളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതു മായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം വീഡിയോ  ബോധവൽക്കരണ നിർമ് മാണം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും നിയമേരിയും  യുപിയിൽ നിന്നും ഷംന കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു .വീഡിയോ നിർമാണ വിഭാഗത്തിൽ ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും യുപി വിഭാഗത്തിൽ നിന്നും അശ്വിൻ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.
 
<nowiki>*</nowiki>സി വി രാമൻ ദിനം
 
നവംബർ ഏഴാം തീയതി ആണ് സിവി രാമൻ ദിനമായി നാം ആചരിച്ച പോരുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ അഥവാ സിവി രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930 ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി.ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യ കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ജന്മദിനമായ നവംബർ 7 ദിനമായി ശാസ്ത്രലോകം ആചരിക്കുന്നു.ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുവാൻ വേണ്ടി ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളുടെ മത്സരം നടത്തുകയും സിവി രാമൻ ജീവചരിത്രം വീഡിയോ തയ്യാറാക്കി കുട്ടികളിൽ എത്തിക്കുകയും ചെയ്തു
 
 
ശിശുദിനം
 
സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ശിശുദിനാഘോഷം ആറാം ക്ലാസിൻറെ  നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കിയും ചാച്ചാജിയുടെ വേഷം ധരിച്ചും പോസ്റ്ററുകൾ ഉണ്ടാക്കിയും അന്നേ ദിനം വർണ്ണാഭമാക്കി. ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും പാട്ടുകളും കുട്ടികൾ അവതരിപ്പിച്ചു.ശിശുദിനവുമായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ നടത്തിയ ലളിതഗാന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും ഫർഹാന എം എ ,അഭിനന്ദന ടി എ ,.മേധ ആർ ഷേണായി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.യുപി വിഭാഗത്തിൽ നിന്നും ഫാത്തിമ ഫർസാന ,നൂസ നിസ്വിൻ, ഷംന കെപി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ഡിഫ് നമെൽ കിൻ, സൂസൻ ആൻ ഡെന്നിസ് എന്നിവർക്ക് ഒന്നാം സ്ഥാനവും അശ്വിൻ കൃഷ്ണ ,ലിയാൻഡ്ര, കാവ്യ ദിനേഷ്, ദർശന, റൈസ അൻ ജൂം ,അനുപമ പ്രദീപ്, അർച്ചന ഹരീഷ്, മനോവ യൂസഫ് പുതുശ്ശേരി എന്നിവർക്ക് രണ്ടാംസ്ഥാനവും ലെന ജെൻസൺ, പ്രിയാംശുകുമാരി,നിസി കെ ജോസ്, ജോവാൻ D കുഞ്ഞ, അൽഫിയമനാഫ് എന്നിവർക്ക് മൂന്നാംസ്ഥാനവും നൽകുകയുണ്ടായി.അതിജീവനത്തിന് കേരള പാഠം എന്ന വിഷയത്തിൽ നമ്മുടെ സ്കൂളിൽ നടന്ന ശിശുദിന സ്റ്റാമ്പ് മത്സരവിജയികൾ.  യുപി വിഭാഗത്തിൽ നിന്നും ഷംനാ കെ പി,സ്റ്റെവിൻ,സാം പോളച്ചൻ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ അമൃത കുഞ്ഞച്ചൻ, ശിവാനി ബിനുകുമാർ, അന്നഹെയ്ലിൻ ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവു നൽകുകയുണ്ടായി.
 
<nowiki>*</nowiki>ഗാന്ധിജയന്തി.
 
കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നെ ഗാന്ധിജയന്തി സെൻമേരിസ് എച്ച്എസ്എസിൽ മഹനീയമായ ആഘോഷിച്ചു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് കോമ്പറ്റീഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രേയ, പൂജ, സാനിയ സിജീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നിന്നും ശ്രീഹരി എസ് ,കാതറിൻ എലിസബത്ത് ആൻറണി, നൂസ നിസ്വിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.പോസ്റ്റർ മേക്കിങ് യുപി വിഭാഗത്തിൽ ദേവികാ പി ഡി, പവിത്ര സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ സിൻറ റോസ്, നോറ പീറ്റർ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
 
വൈറ്റ് ബോർഡ്
 
സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി പാഠഭാഗങ്ങളുടെ വീഡിയോകൾ നിർമ്മിച്ച് വൈറ്റ് ബോർഡ് എസ് കെ കെ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. ട്രൈഔട്ട് അടിസ്ഥാനത്തിൽ വീഡിയോകൾ പഠന പിന്നോക്കാവസ്ഥ യുള്ള കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
 
<nowiki>*</nowiki> പി.ടി.എ.മീറ്റിംഗ്.
 
ഞങ്ങളുടെ സ് ക്ളിന്റെ PTA meeting നവംബർ മാസം 17 ന് സംയുക്തമായി നടത്തുകയുണ്ടായി. സി. ടെസ്സി ന്റെ പ്രാർത്ഥനയോടു കൂടി കൃത്യം 4 മണിക്ക് മീറ്റിംഗ് ആരംഭിച്ചു ഈ മീറ്റിംഗിൽ DEO Smt. ഓമന, Diet co-ordinator Smt. ദീപ, BPO ശ്രീ.ശ്രീകുമാർ BRC Coordinator ശ്രീ ഷുക്കൂർ, CWSN റീ സോസ് Person Smt. ഷീല ജോസഫ് എന്നീ വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. പ്രാർത്ഥനക്കു ശേഷം പ്രധാനധ്യാപിക സി. ലൗ ലി എല്ലാവർക്കും സ്വാഗതം ആശംസിയും തുടർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ ഷുക്കൂർ സാർ അവതരിപ്പിച്ചു. സെന്റ് മേരീസ് സ്കൂളിന്റെ പ്രവർത്തന മികവുകളെക്കുറിച്ച് സാർ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഓരോ വിഷയത്തിൽ നിന്നും അധ്യാപക പ്രതിനിധികൾ അവരവരുടെ വിഷയങ്ങളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. CWSN കുട്ടികളെ കൂടുതൽ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Smt. ഷീല ജോസഫ് എടുത്തു പറയുകയുണ്ടായി. ഹിന്ദി അധ്യാപികയായ Smt സംജ്ഞ ടീച്ചർ ഈ മീറ്റിംഗിൽ അവതാരികയായിരുന്നു. ചർച്ചയും റിപ്പോർട്ട് അവതരണവും ഭംഗിയായി നടത്തുകയുണ്ടായി. അതിനു ശേഷം അധ്യാപിക Smt. വിമൻ നന്ദി പ്രകാശിപ്പിച്ച 6 മണിയോടുള meeting അവസാനിച്ചു.
 
.
 
സെൻമേരിസ് ജിഎച്ച്എസ്എസിലെ ഗൈഡ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ എറണാകുളം ഗൈഡ് ഡിയോസ് ശ്രീമതി മേരി റാണി ടീച്ചറിന് ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ സജിനിയും ശ്രീമതി വിമൽ ജോയിൻ ചേർന്ന് കൈമാറി.
 
<nowiki>*</nowiki>ഹൃദയദിനം
 
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി .ഒരു നിമിഷം പോലും തൻറെ ജോലിയിൽ നിന്നും വിരമിക്കാൻ അതെ നമ്മുടെ ജീവനെ സംരക്ഷിക്കുന്ന പ്രിയപ്പെട്ട നമ്മുടെ ഹൃദയത്തിനായി ഒരു ദിവസം നീക്കി വെക്കാം എന്ന് ആഹ്വാനം വെച്ചു കൊണ്ട് 2020-ലെ ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പോസ്റ്റർ കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ നിന്നും ഷംന കെ പി ,ദേവിക P ,എന്നിവർ ഒന്നും രണ്ടും സ്റ്റാറ്റും ഹൈസ്കൂളിൽ നിന്നും അനുഗ്രഹ ബിജു കെസിയ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
 
ഗന്ധകി മുക്ത് ഭാരത്.
 
ജില്ലാ ശുചിത്വ മിഷൻ ക്യാമ്പയിൻറെ ഭാഗമായി ആറു മുതൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി എൻറെ നാട് വൃത്തിയുള്ള നാട് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും 9 മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാലിന്യമുക്ത രാജ്യം വീടുകളിൽ നിന്നും ആരംഭിക്കാം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ഇതിൽ നിന്നും ചിത്രരചനാ മത്സരത്തിൽ ഇവാനിയ മരിയയും ഉപന്യാസ മത്സരത്തിന് ജാനറ്റ് നവീനയും തെരഞ്ഞെടുക്കപ്പെട്ടു.
 
<nowiki>*</nowiki>ലോക ഓസോൺ ദിനം.
 
ഓസോൺ സംരക്ഷണ ത്തിൻറെ ആവശ്കത സംബന്ധിച്ച അവബോധം ജനിപ്പിക്കാനും ഓസോൺ ശോഷണത്തിന് കാരണമായേക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ആയി എല്ലാവർഷവും സെപ്റ്റംബർ 16 ആം തീയതി ഓസോൺ ദിനമായി ആചരിച്ചു പോരുന്നു. മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ കാരണം പുറന്തള്ളപ്പെടുന്ന ചില കൃത്രിമ രാസവസ്തുക്കളാണ് ഓസോൺ പാളിയെ നശിപ്പിക്കുന്ന എന്ന  പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഇത്തരം ദിനങ്ങൾ നാം ആഘോഷിക്കുന്നു.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടുകൂടി ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
എയ്ഡ്സ് ദിനം.
 
എയ്ഡ്സിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നുചേർന്നു ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനമായി ആചരിക്കുന്നു.ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ പകർച്ചവ്യാധികളിൽ ഒന്നാണ് എയ്ഡ്സ്.എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള അവബോധം വളർത്തുക അതിൻറെ പ്രതിരോധത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിവ് നൽകുക എന്നീ ലക്ഷ്യത്തോടെ സെൻമേരിസ് ജിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
<nowiki>*</nowiki>സ്കൂൾ ഡേ.
 
2019 2020 വർഷത്തെ സ്കൂളിലെ ഡിസംബർ എട്ടിന് വളരെ മഹനീയ മായി ആഘോഷിക്കാൻ സാധിച്ചു.കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരിസ് ജിഎച്ച്എസ്എസ് ഈ വർഷത്തെ സ്കൂളിലെ അകലങ്ങളിൽ ഇരുന്നു തന്നെ അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് മഹനീയ ആഘോഷമാക്കി മാറ്റി.അധ്യാപകരുടെയും കുട്ടികളുടെയും പ്രസംഗങ്ങളും കലാപ്രകടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഇതിൽ എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ ജോസ്, ലോക്കൽ മാനേജർ സിസ്റ്റർ ലിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി എന്നിവർ ആശംസ അർപ്പിച്ചുകയും ചെയ്തു.ഡിസംബർ എട്ടാം തീയതി ഗൂഗിൾ മീറ്റ് നടത്തുകയും സിസ്റ്റർ സജനയുടെ പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി സ്വാഗത പ്രസംഗം നടത്തുകയും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ  ജോസ് എന്നിവർ ആശംസ അർപ്പിച്ചു കയും ചെയ്തു.പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ, സ്കൂൾ ലീഡർ അമൃത രാജീവ് എന്നിവരും ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ തരം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. മറിയാമ്മ ടീച്ചർൻറെ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു.
 
<nowiki>*</nowiki>ക്രിസ്തുമസ് ആഘോഷം.
 
കോവിഡ് ൻറെ പശ്ചാത്തലത്തിൽ നടത്താൻ സാധിക്കാതിരുന്ന സ്റ്റാഫ് മീറ്റിംഗ് ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി .സിസ്റ്റർ നവ്യയുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു.. അധ്യാപിക ശ്രീമതി വിമൽ റിപ്പോർട്ട് വായിക്കുകയുണ്ടായി .തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസയർപ്പിച്ചു .കോവിഡ് ൻറെ ഭീകര പശ്ചാത്തലത്തിലും അധ്യാപകർ കുട്ടികൾക്കായി നൽകിവരുന്ന മാനസികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രവർത്തനങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് ചെയ്യേണ്ടുന്ന എല്ലാ പഠന മികവുകളെയും  കുറിച്ച് വ്യക്തമായ പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി ചർച്ചകളും തീരുമാനങ്ങളും എടുക്കുകയുണ്ടായി. തുടർന്ന് അധ്യാപകർക്കായി ആത്മീയവും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ഫാ.ബിജു പെരു മായൻ നടത്തുകയുണ്ടായി. ഇത് അധ്യാപകർക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു .തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി .ബഹുമാനപ്പെട്ട മാനേജർ സി.ലിയയുടെ ആശംസ പ്രസംഗം സ്കൂൾ അന്തരീക്ഷത്തെ ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റി. തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും കരോൾഗാനം ആലപിക്കുകയും ചെയ്തു. എല്ലാവർക്കും ക്രിസ്മസ് സമ്മാനംങ്ങൾ വിതരണം ചെയ്തു.സ്നേഹവിരുന്നോടെ കൂടി ക്രിസ്മസ്ആഘോഷങ്ങൾക്ക് വിരാമമായി.
 
റിപ്പബ്ലിക് ദിനാഘോഷം.
 
രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോവിഡ്  മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ നടത്തുകയുണ്ടായി.പ്രാർത്ഥനാ ഗാനത്തോടുകൂടി യോഗം തുടങ്ങുകയുണ്ടായി. അവതാരിക റിൻസി ടീച്ചറിൻ്റെ ആമുഖപ്രസംഗം വേദിയ്ക്ക് ഒരു പുത്തനുണർവ് സമ്മാനിച്ചു.സ്കൂൾ വിദ്യാർത്ഥിനി പ്രതിജ്ഞ ചൊല്ലുകയും റിപ്പബ്ലിക് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലൗലി റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി.സംഗീത അധ്യാപിക മേഘ ടീച്ചർ സ്വാഗത പ്രസംഗം നടത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.ലോക്കൽ മാനേജർ സി.ലിയ, പ്ലസ് റ്റു വിഭാഗം പ്രിൻസിപ്പൽ സി.പാവന, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് സി.അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയ മാക്കി. എല്ലാവരും ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നടത്തുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർഥി മനോവ ദേശീയഗാനം കീബോർഡിൽ വായിക്കുകയുണ്ടായി. അധ്യാപിക വിമൽ ടീച്ചറിൻ്റെ നന്ദി പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.
 
<nowiki>*</nowiki>വാർഷികാഘോഷം.
 
'''പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരീസ് സി ജി എച്ച് എസ് എസ് ൻറെ ഈ വർഷത്തെ വാർഷികാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ഫെബ്രുവരി 27 ആം തീയതി നടത്തിയ ഈ വാർഷികാഘോഷചടങ്ങുകളുടെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് റെവറൽ ഫാദർ ജോർജ് കിഴക്കേ മുറിയുടെ കാർമികത്വത്തിലുള്ള കുർബാന റിട്ടയർ  ടീച്ചർമാരെ എല്ലാം സമർപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി. പ്ലസ് ടു വിഭാഗത്തിൽ നിന്നും സി .പാവന ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രീമതി എൽസി മാമ്പിള്ളി ടീച്ചർ യുപി വിഭാഗത്തിൽ നിന്ന് സി. ടെസ്റ്റിൻ എൽ പി വിഭാഗത്തിൽ നിന്നും ശ്രീമതി ലീന ടീച്ചർ എന്നിവർ റിട്ടയർ ചെയ്യുകയുണ്ടായി. വൈകിട്ട് മൂന്നരയോടെ പൊതു ചടങ്ങുകൾ ആരംഭിച്ചു .സ്കൂളിൻറെ ലോക്കൽ മാനേജർ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിഎംസി പ്രൊഫഷനൽ പ്രീമിയർ ഏരിയ എറണാകുളം എംഎൽഎ ശ്രീ ടി.ജെ.വിനോദ് കൊച്ചിൻ കോപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് എറണാകുളം ശ്രീ അൻസലാം സ്റ്റാഫ് പ്രതിനിധി പൂർവ വിദ്യാർത്ഥിയും കോളേജ് അധ്യാപികയുമായ ശ്രീ മതി ഗ്രേസ് ,പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ എന്നിവർ പ്രസംഗിക്കുകയുണ്ടായിറിട്ടയർ ചെയ്യുന്ന അധ്യാപകരോടുള്ള ആദരസൂചകമായി സമ്മാനങ്ങൾ സമർപ്പിക്കുകയുണ്ടായിറിട്ടയേർഡ് അധ്യാപകർ അവരുടെ ദീർഘകാല അധ്യാപിക ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിലെ കുട്ടികൾ സമ്മാനം വിതരണം ചെയ്തു തുടർന്ന് സ്റ്റാഫ് പ്രതിനിധി ശ്രീമതി  മറിയാമമ ടീച്ചർ നന്ദിപ്രസംഗം പറയുകയുണ്ടായിതുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയെ വർണ്ണ ശഭളം ആക്കി .ദേശീയ ഗാനത്തോടുകൂടി വാർഷികാഘോഷ പരിപാടികൾ ക്ക് വിരാമമായി.'''
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727519" എന്ന താളിൽനിന്ന് ശേഖരിച്ചത്