Jump to content
സഹായം

"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
=== '''ചുമടുതാങ്ങി''' ===
=== '''ചുമടുതാങ്ങി''' ===
വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ട് പോകുന്നവർക്ക് ഇടക്ക് ചുമട് ഇറക്കി വെച്ച്‌  വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ  നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി അഥവാ കല്ലത്താണി. ചിറയിൻകീഴ് കോരാണി റോഡിൽ കട്ടുമുറക്കൽ കഴിഞ്ഞാണ് ചുമടുതാങ്ങി സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ സ്ഥലം ചുമടുതാങ്ങി എന്നറിയപ്പെടുന്നു.

=== '''ആറ്റിങ്ങൽ കലാപം''' ===
കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെ ഉണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപമാണ് ആറ്റിങ്ങൽ കലാപം. 1721 ഏപ്രിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടുത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി കുരുമുളകിൻറെ വിലയിൽ കമ്പനി നടത്തിയ തിരിമറികൾ എന്നിവയാണ്. നാട്ടുകാരുടെ എതിർപ്പിന് പിന്നിലുണ്ടായിരുന്ന കാരണങ്ങൾ.  ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജൻറുമാർ മുഖേനയാണ് ഈ സമ്മാനം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഏജൻറുമാരെ ഒഴിവാക്കി റാണിക്ക് നേരിട്ട് സമ്മാനം കൈമാറാൻ തീരുമാനിച്ചു. 1721 ഏപ്രിൽ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ തലവനും 140 കമ്പനി പടയാളികളും റാണിക്കുള്ള സമ്മാനം നൽകുന്നതിന് വേണ്ടി പുറപ്പെട്ടു. നാട്ടുകാർ ഇതിനെതിരെ തിരിയുകയും യാത്രാമധ്യേ മുഴുവൻ ബ്രിട്ടീഷുകാരെയും വധിക്കുകയും ചെയ്തു. കൂടാതെ ആറു മാസക്കാലം അഞ്ചുതെങ്ങ് കോട്ട ഉപരോധിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണിയുടെ ഒത്താശയോടെയാണ് ഈ കലാപം നടന്നതെന്ന് പറയപ്പെടുന്നു. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674077" എന്ന താളിൽനിന്ന് ശേഖരിച്ചത്