ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോപിക .എസ് .നായർ
ഗോപിക .എസ് .നായർ
എൻറെ നാട്
എൻറെ നാട്, പ്രാദേശിക ചരിത്രം
ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും
ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും
ലൈറ്റ് ഹൌസ്
ലൈറ്റ് ഹൌസ്
ചുമടുതാങ്ങി
ചുമടുതാങ്ങി
ആറ്റിങ്ങൽ കലാപം
ആറ്റിങ്ങൽ കലാപം
ചരിത്ര നായകൻ , വക്കം ഖാദർ
ചരിത്ര നായകൻ

ചിറയിൻ കീഴ്

കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഒന്നായ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻറെ ഭാഗമാണിത്. തിരുവനന്തപുരത്തിൻറെ വടക്ക് നിന്ന് 33 കിലോമീറ്റർ അകലെയാണ് ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങലാണ് ഈ താലൂക്കിൻറെ ആസ്ഥാനം.

ഒൻപതാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നായനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡ വർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.

ഐതീഹ്യം

സീതാപഹരണ സമയത്ത്‌ രാവണനെ പിന്തുടർന്ന ജഡായുവിൻറെ  ചിറക് രാവണൻ ചന്ദ്രഹാസം എന്ന വാള് കൊണ്ട് വെട്ടുകയും ആ ചിറക് വന്ന് വീണ പ്രദേശം പിൽ്കാലത്ത് ചിറയിൻകീഴ് എന്ന് അറിയപ്പെട്ടു എന്നാണ് ഐതീഹ്യം.

ഭൂപ്രകൃതി

കുന്നിൻപ്രദേശം , താഴ്വര, സമതലം, തീര സമതലം , ചതുപ്പ്  എന്നിങ്ങനെയാണ് ഇവിടത്തെ ഭൂപ്രകൃതി.

ചരൽ മണ്ണ്  കലർന്ന ചെമ്മണ്ണ്, മണ്ണുകളർന്ന ചെമ്മണ്ണ്, മണലുകളർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ് , പൂഴിമണ്ണ്  ജൈവാംശമുള്ള കളിമണ്ണ്, നീർവാഴ്ച  കുറവുള്ള കളിമണ്ണ്, നീർവാഴ്ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്ണിനങ്ങൾ.

ജലസ്രോതസ്സുകൾ

കഠിനംകുളം, അഞ്ചുതെങ്ങ്  കായലുകൾ, സി എസ് കനാലിൻറെ ഭാഗങ്ങൾ വാമനപുരം ആറിൻറെ ഭാഗം,  ശാർക്കര ആറിൻറെ ഭാഗം, തുറക്കൽ തോടിൻറെ ഭാഗം, നാറങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ

ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളൂം

ചിറയിൻകീഴ് താലൂക്കിലെ ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. 1696 ൽ ആറ്റിങ്ങൽ റാണി ആയിരുന്ന ഉമയമ്മ റാണി ഇംഗ്ലീഷുകാർക്ക് വ്യാപാര ആവശ്യങ്ങൾക്കായി ഇവിടെ ഒരു കോട്ട പണിയാൻ അനുവാദം നൽകി. മലബാർ തീരത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. വളരെ വലിപ്പമോ ഉള്ളിലേക്ക് കാര്യമായ മുറികളോ നിർമാണങ്ങളോ ഒന്നും ഇവിടെ ഇല്ല. മതിൽ  കെട്ടി സംരക്ഷിച്ച ഒരു മുറ്റം പോലെ എന്നാൽ ശക്തമായ കാവലിനും നിരീക്ഷണങ്ങൾക്കും സൈനികരെ വിന്യസിക്കാൻ വളരെ വലിയ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇംഗണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. കോട്ടയിലെ കാഴ്ച ഗോപുരവും തുരങ്കവും  ഇന്നും സംരക്ഷിക്കുന്നു.

ലൈറ്റ് ഹൌസ്

കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിന് കീഴിലുള്ള ലൈറ്റ് ഹൗസുകളൊന്നാണ് അഞ്ചുതെങ്ങ് കോട്ടക്ക് സമീപത്തുള്ള ലൈറ്റ് ഹൌസ്. 1988 ഏപ്രിൽ 20 ന് ഭാരത സർക്കാരാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൻറെ പണി പൂർത്തിയാക്കുന്നത്. വൃത്താകൃതിയിലുള്ള 130 അടി ഉയരമുള്ള ലൈറ്റ് ഹൗസിൻറെ മുകളിലെത്താൻ  ഇതുനുള്ളിലൂടെയുള്ള 189 പടവുകൾ കയറണം

ചുമടുതാങ്ങി

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ട് പോകുന്നവർക്ക് ഇടക്ക് ചുമട് ഇറക്കി വെച്ച്‌  വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ  നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി അഥവാ കല്ലത്താണി. ചിറയിൻകീഴ് കോരാണി റോഡിൽ കട്ടുമുറക്കൽ കഴിഞ്ഞാണ് ചുമടുതാങ്ങി സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ സ്ഥലം ചുമടുതാങ്ങി എന്നറിയപ്പെടുന്നു.

ചരിത്ര സംഭവം

ആറ്റിങ്ങൽ കലാപം

കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെ ഉണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപമാണ് ആറ്റിങ്ങൽ കലാപം. 1721 ഏപ്രിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടുത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി കുരുമുളകിൻറെ വിലയിൽ കമ്പനി നടത്തിയ തിരിമറികൾ എന്നിവയാണ്. നാട്ടുകാരുടെ എതിർപ്പിന് പിന്നിലുണ്ടായിരുന്ന കാരണങ്ങൾ.  ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജൻറുമാർ മുഖേനയാണ് ഈ സമ്മാനം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഏജൻറുമാരെ ഒഴിവാക്കി റാണിക്ക് നേരിട്ട് സമ്മാനം കൈമാറാൻ തീരുമാനിച്ചു. 1721 ഏപ്രിൽ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ തലവനും 140 കമ്പനി പടയാളികളും റാണിക്കുള്ള സമ്മാനം നൽകുന്നതിന് വേണ്ടി പുറപ്പെട്ടു. നാട്ടുകാർ ഇതിനെതിരെ തിരിയുകയും യാത്രാമധ്യേ മുഴുവൻ ബ്രിട്ടീഷുകാരെയും വധിക്കുകയും ചെയ്തു. കൂടാതെ ആറു മാസക്കാലം അഞ്ചുതെങ്ങ് കോട്ട ഉപരോധിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണിയുടെ ഒത്താശയോടെയാണ് ഈ കലാപം നടന്നതെന്ന് പറയപ്പെടുന്നു. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്.

ചരിത്ര നായകൻ

വക്കം ഖാദർ

ചിറയിൻകീഴിലെ വക്കത്ത് 1917 മെയ് 25 ന് വാവക്കുഞ്ഞു -  ഉമ്മുസൽമ  ദമ്പതികളുടെ മകനായി അബ്ദുൽ ഖാദർ ജനിച്ചു. 1938 ൽ ഖാദറിൻറെ പിതാവിൻറെ താൽപര്യപ്രകാരം  മലേഷ്യയിലെക്കു പോയി. അന്ന് മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡൻറ് ലീഗിൽ ചേർന്നു. തുടർന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന് രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രധാന വിഭാഗത്തിൻറെ ചുമതലക്കാരനായി. ബ്രിട്ടീഷ് ഭരണം തകർക്കാൻ രഹസ്യ നീക്കത്തിന് ഐ. എൻ .എ  നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിൽ എത്തി. തുടർന്ന് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിൻറെ പിടിയിലാവുകയും 1943 സെപ്തംബർ 10 ന് ഖാദറിനെയും കൂട്ടരെയും തൂക്കിലേറ്റി. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ആ രക്തസാക്ഷിയുടെ സ്മാരകം അദ്ദേഹത്തിൻറെ ജന്മനാടായ വക്കത്ത് സ്ഥിതി ചെയ്യുന്നു.

അദ്ദേഹത്തിൻറെ  ചരമദിനമായ സെപ്റ്റംബർ 10 -ന് വക്കം ഖാദർ അസ്സോസിയേഷൻറെ നേതൃത്വത്തിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികൾ  "വക്കം ഖാദർ പുരസ്‌കാരം" സമ്മാനിക്കുന്നുണ്ട്. അന്നേ ദിവസം വിവിധ സംഘനകളുടെ നേതൃത്വത്തിൽ  പുഷ്പാർച്ചനയും നടത്താറുണ്ട്.

പ്രമുഖ വ്യക്തികൾ

പ്രേം നസീർ

വക്കം ഖാദർ സ്മാരകം
വക്കം ഖാദർ സ്മാരകം

ചിറയിൻകീഴിൽ ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമാബീവിയുടെയും മൂത്ത മകനായി 1926 ഡിസംബർ 26 ന് ജനിച്ചു. അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിൻറെ  യഥാർത്ഥ പേര്. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 -  ൽ  "ത്യാഗസീമ"  എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് അദ്ദേഹത്തിൻറെ പേര് "പ്രേം നസീർ"  എന്ന് പുനർ നാമകരണം ചെയ്തത്. മലയാള ചലച്ചിത്ര രംഗത്ത് "നിത്യ ഹരിത നായകൻ"  എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ.  542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചത്തിൻറെ പേരിലും 130  സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിൻറെ പേരിലും രണ്ട് ഗിന്നസ് റിക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ ഭാരത സർക്കാരിൻറെ പദ്മഭൂഷൻ, പദ്മശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചു. 1989 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. കാട്ടുമുറക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. അദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രേം നസീറിൻറെ ജന്മനാടായ ചിറയിൻകീഴിൽ സ്മാരക സാംസ്‌കാരിക സമുച്ചയവും നിർമിക്കുന്നുണ്ട്

കുമാരനാശാൻ

മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാൻ. 1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിക്കുന്നത്. ആധുനിക കവിത്രയങ്ങളിലൊരാളാണ് അദ്ദേഹം. 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിച്ചു. ആശാൻറെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തു തന്നെ ആശാൻ സ്മാരകം നിലകൊള്ളുന്നു. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ആശാൻറെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും  വെളിച്ചം വീശുന്ന മ്യൂസിയവും  ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിൻറെ  ഓർമ്മക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിൻറെ ഭാഗമാണ്.

രാജ രവി വർമ്മ

ലോക പ്രശസ്ത ചിത്രകാരനായ രാജ രവി വർമ്മ ചിറയിൻകീഴ് താലൂക്കിൻറെ ഭാഗമായിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കിളിമാനൂർ കൊട്ടാരത്തിൽ 1848 ഏപ്രിൽ 29 ന് ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിൻറെയും  ഉമാ അംബാഭായി തമ്പുരാട്ടിയുടെയും പുത്രനായി അദ്ദേഹം ജനിച്ചു. രവി വർമ്മ എണ്ണച്ചായത്തിൽ  വരച്ച ബക്കിങ് ഹാം പ്രഭുവിൻെറ ഛായാചിത്രം മദ്രാസ് ഗവൺമെൻറ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. അങ്ങനെ 28 വയസ്സ് തികയും മുൻപേ ലോക പ്രശസ്‌ത ചിത്രകാരനായി അദ്ദേഹം മാറി. ഹംസത്തോടു നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി, "മാർത്തു മറിയവും ഉണ്ണിയേശുവും " " അതാ അച്ഛൻ വരുന്നു", "ജടായു വധം ", തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ ചിത്രങ്ങളിൽ പെടുന്നു. 1906 ഒക്ടോബർ 2 ന് അദ്ദേഹം നാട് നീങ്ങി.

ആരാധനാലയങ്ങൾ

ശാർക്കര ദേവി ക്ഷേത്രം

ഐതീഹ്യം  - തെക്കൻ തിരുവിതാംകൂറിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് ശാർക്കര ദേവി ക്ഷേത്രം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽ കിലോമീറ്റർ തെക്കു പടിഞ്ഞാറായിട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻറെ ഭരണ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.

ശാർക്കര ക്ഷേത്ര ഉല്പത്തിയുമായി  വില്വമംഗലം സ്വാമിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. വില്വമംഗലം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും തിരിച്ചു വടക്കോട്ട് യാത്ര ചെയ്യവേ ഒരു ബാലിക ശാർക്കര പരിസരമായ ചക്കിയമ്മത്ത് പുലയരോടൊപ്പം മണൽ വാരി കളിച്ചുകൊണ്ടിരിക്കുന്നത് സ്വാമിയുടെ ശ്രദ്ധയിൽപെട്ടു.   വില്വമംഗലം ശ്രദ്ധിക്കുന്നത് കണ്ട് തേജസ്വിനിയായ  ആ ബാലിക കളിക്കളത്തിൽ നിന്ന് അപ്രത്യക്ഷമായി.

അക്കാലത്തു് ആലങ്ങോട്ട് നിന്നും പുരവൂരിൽ നിന്നും വ്യാപാരികൾ ശാർക്കര തലച്ചുമടായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമായിരുന്നു. ശാർക്കര പരിസരത്ത് എത്തിയ വ്യാപാരികൾ വിശാലമായ മണൽ പരപ്പിൽ ഭരണി ഇറക്കി വെച്ച് ആൽ വൃക്ഷ തണലിൽ വിശ്രമിച്ചു. തുടർന്ന് യാത്ര ചെയ്യാനൊരുങ്ങവേ ഒരു ഭരണി മാത്രം പലരും ശ്രമിച്ചിട്ടും ഇളക്കാൻ സാധിച്ചില്ല. വില്വമംഗലത്തിൻറെ  ദിവ്യ സിദ്ധിയാൽ ദേവീ ചൈതന്യം ഭരണിക്കുള്ളിൽ ഉണ്ടെന്ന് തിരിച്ചറിയുകയും ഇതൊരു പുണ്യ സങ്കേതമാണെന്ന് കല്പിക്കുകയും ദേവീ പ്രതിഷ്ഠ നടത്തുകയും ചെയ്തു.

ഉറച്ചുപോയ ശാർക്കര പാത്രങ്ങളിലെ ഉള്ളുരുക്കം വന്ന ശാർക്കര ദേവി സന്നിധാനമായത് എന്നാണ് തലമുറകളായി വിശ്വസിച്ചു പോരുന്ന ക്ഷേത്രോല്പത്തിയെക്കുറിച്ചുള്ള ഐതീഹ്യം.

ഇവിടെ പ്രധനമായും മൂന്ന് ഉത്സവങ്ങളാണുള്ളത്. കുംഭമാസത്തിലെ കാളിയൂട്ട്, പൊങ്കാല , മീനമാസത്തിലെ ഭരണി.

കാളിയൂട്ട്  :-

പുരാതനവും ഭക്തിനിർഭരവുമായ കാളിയൂട്ട് മഹോത്സവം ഇവിടുത്തെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്. മാർത്താണ്ഡവർമ മഹാരാജാവ് കാളംകുളത്തേക്ക് പടനീക്കം നടത്തിയ ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണ് കാളിയൂട്ടിൻറെ ഐതീഹ്യം.

പടനീക്കത്തിൽ തൻ്റെ സേനയ്ക്ക് വിജയം നേടാനായാൽ വർഷം തോറും ദേവിക്ക് കാളിയൂട്ട് നടത്തിയേക്കാമെന്ന് അകലമലിയുന്ന ഒരു പ്രാർത്ഥന മഹാരാജാവ് ദേവി സന്നിധിയിൽ സമർപ്പിച്ചു. യുദ്ധ വിജയം മാർത്താണ്ഡ വർമ്മയുടേത് ആയിരുന്നു. അതിനെത്തുടർന്ന് രാജാവ് കല്പിച്ചുത്തരാവായാണ് കാളിയൂട്ട് ആരംഭിക്കുന്നത്.

ഇന്നും അത്യധികം ആർഭാട പൂർവമായാണ് ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ടിൻറെ ആചാരാനുഷ്ടാനങ്ങൾ നടക്കുന്നത്. എല്ലാ വർഷവും കുംഭമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് കാ ളിയൂട്ടിലെ പ്രധാന ചടങ്ങായ നിലത്തിൽ പോരും ദാരിക നിഗ്രഹവും അരങ്ങേറുന്നത്.

ഒൻപത് ദിവസത്തെ ചടങ്ങുകളിൽ ഒന്നാം ദിവസം രാവിലെ കുറികുറിപ്പ് ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്. തുടർന്ന് അന്നേ ദിവസം മുതൽ അത്താഴ ശീവേലിക്കു ശേഷം തുള്ളൽ പുരയിൽ വെള്ളാട്ടം കളി, കുരുത്തോലയാട്ടം , നാരദർ പുറപ്പാട്, കാവലുടയ , നായർ പുറപ്പാട്, ഐരാണിപ്പാറ , കണിയൊരു പുറപ്പാട്, പുലയർ പുറപ്പാട്, സുബ്രമണ്യ -വള്ളി പരിണയവും, എട്ടാം ദിവസം ദേവി ദാരിക സുരനെ അന്വേഷിച്ചു എട്ടു ദിക്കിലും എത്തുന്ന സങ്കല്പത്തിൽ മുടിയുഴിച്ചിലുമാണ് നടത്തുന്നത്. ഒൻപതാം ദിവസം നിലത്തിൽ പോരിൽ ദേവി കുലവാഴ വെട്ടി ദാരിക നിഗ്രഹം നടത്തുന്നു. ഒടുവിൽ ഗുരുസിക്കു ശേഷം ഉഗ്രപ്രതാപിണിയായ ദേവിയെ പരമശിവൻ അനുനയിപ്പിച്ച്‌ ശാന്ത സ്വരൂപിണിയാക്കുന്നതോടെ കാളിയൂട്ട് മഹോത്സവ ചടങ്ങുകൾക്കു വിരാമമാകുന്നു.

കാളിയൂട്ടിലെ അനുഷ്ടാന കലകളിൽ പല ചടങ്ങുകളിലും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മേൽനോട്ടം വഹിക്കുന്നത് മതമൈത്രിയുടെ മകുടോദാഹരണമാണ്.

പൊങ്കാല
പൊങ്കാല

മീന ഭരണി

മീന മാസത്തിലെ പൂരാടം നാളിൽ കോടിയേറി പത്താം ദിവസമായ ഭരണി നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്നതാണ് മീനഭരണി മഹോത്സവം. ഇവിടുത്തെ പ്രധാന വഴിപാടുകളായ ഉരുൾ നേർച്ച അശ്വതി നാളിലും ഗരുഡൻ തൂക്കം ഭരണി നാളിലുമാണ് നടത്തി വരുന്നത്. ഒന്നര മാസം നീണ്ടു നിൽക്കുന്ന കാർഷിക വ്യാപാര മേള ഇവിടുത്തെ പ്രത്യേകതയാണ്.

പൊങ്കാല

എല്ലാ വർഷവും മലയാള മാസം കുംഭം ഒന്നാം തീയതിയാണ് പ്രസിദ്ധമായ ശാർക്കര പൊങ്കാല നടക്കുന്നത് ആയിരക്കണക്കിന് സ്ത്രീ ഭക്ത ജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിക്കാറുണ്ട്.

ശാർക്കര പൊങ്കാല
ശാർക്കര പൊങ്കാല
ക്ഷേത്രങ്ങൾ
ക്ഷേത്രങ്ങൾ
പള്ളികൾ
പള്ളികൾ
പള്ളികൾ

മറ്റു ആരാധനാലയങ്ങൾ

ശിവകൃഷ്ണപുരം ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, തെങ്ങുംവിള ഭഗവതി ക്ഷേത്രം , ആൽത്തറമൂട് കേളേശ്വരം മഹാദേവൻ ക്ഷേത്രം, പൂരപ്പയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് മഹാദേവർ ക്ഷേത്രം , മുക്കാലുവട്ടം ക്ഷേത്രം , വലിയകട പുതുവിളാകം ക്ഷേത്രം. കാട്ടുമുറാക്കൽ  ജുമാ മസ്ജിദ് , പണ്ടകശാല ജുമാ മസ്ജിദ്, പെരുമാതുറ വലിയപള്ളി. സെൻറ് റോക്കിസ് ദേവാലയം പൂത്തുറ , ഹോളി സ്പിരിറ്റ് ദേവാലയം മാമ്പള്ളി സെൻറ് പീറ്റേഴ്‌സ് ഫെറോന ദേവാലയം , സെൻറ് ജെയിംസ് ദേവാലയം  താഴംപ്പള്ളി .

ഗതാഗതം

തിരുവനന്തപുരം -കൊല്ലം റെയിൽവേ പാതയിലെ പ്രധാന റയിൽവെ സ്റ്റേഷനാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ . ആറ്റിങ്ങൽ , വെഞ്ഞാറമൂട് , വാമനപുരം, കിളിമാനൂർ, കല്ലറ ,കാരേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ തീവണ്ടിയാത്രക്കാർ ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കെ.എസ് .ആർ .ടി  .സിയും സ്വകാര്യ ബസുകളും ആവശ്യാനുസരണം സർവീസ് നടത്തുന്നുണ്ട്.

കൃഷി

വലിയേല , ഈഞ്ചക്കൽ, വലിയ ചിറ , പഴഞ്ചിറ , തെങ്ങുംവിള  എന്നിവ ചിറയിൻകീഴിലെ പ്രധാന പാടശേഖരങ്ങളാണ്.കൂടാതെ റബ്ബർ , തെങ്ങ് , പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു.

ചിറയിൻകീഴ് കൃഷി ഭവനോട് ചേർന്ന് ഒരു വിത്തുല്പാദന കേന്ദ്രവും പ്രവർത്തിക്കുന്നു.

കയർ

പരമ്പരാഗത വ്യവസായ മേഖലകളിൽ ചിറയിൻകീഴിലെ പ്രധാന കയർ വ്യവസായ കേന്ദ്രങ്ങളാണ് അഞ്ചുതെങ്ങ് , അഴൂർ, പെരുങ്ങുഴി , ആനത്തലവട്ടം

മത്സ്യ ബന്ധനം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യബന്ധന തുറമുഖങ്ങളിലൊന്നായ മുതലപ്പൊഴി ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നു. അഞ്ചു തെങ്ങ് താഴംപള്ളിക്കും പെരുമാതുറയ്ക്കും ഇടയിലെ പൊഴിമുഖത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ട മുതൽ പുതുക്കുറിച്ചി വരെയുള്ള തീരദേശമാണ് പ്രധാന മത്സ്യ ബന്ധന മേഖല.

സർക്കാർ സ്ഥാപനങ്ങൾ

  • താലൂക്ക് ആശുപത്രി
  • ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • ഗ്രാമ പഞ്ചായത്ത് കാര്യാലയം
  • വില്ലേജ് ഓഫീസ്
  • എക്‌സൈസ് ഓഫീസ്
  • സബ് രജിസ്‌ട്രാർ ഓഫീസ്
  • കൃഷി ഭവൻ
  • അസിസ്റ്റൻറ് ലേബർ ഓഫീസ്
  • ഫിഷറീസ് ഓഫീസ്
  • മൃഗാശുപത്രി
  • ഇലക്ട്രിസിറ്റി ഓഫീസ്
  • ഐ .സി .ടി .എസ്
  • ഹോമിയോ ആശുപത്രി
  • ആയുർവേദ ആശുപത്രി

സ്കൂളുകൾ

ഗവ. യു.പി.എസ്. പാലവിള

ഗവ. യു.പി.എസ്. ശാർക്കര

ഗവ. യു.പി.എസ്.പടനിലം

ഗവ. യു.പി.എസ്.ആനത്തലവട്ടം

ഗവ. യു.പി.എസ്.പിള്ളയാർക്കുളം

ആര്യവിലാസം പുതുക്കരി

ഗവ. യു.പി.എസ്.മുടപുരം

ഗവ. യു.പി.എസ്.കിഴുവിലം

പി.എൻ. എം.ആർ.എച്ച് .എസ് .എസ് . കൂന്തള്ളൂർ

ഗവ. എച്ച് .എസ് .എസ്. അഴൂർ

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് , ശാർക്കര

ഗോകുലം പബ്ലിക് സ്കൂൾ

എസ്.എസ്.എം .എച്ച് . എസ് .എസ്.കൊച്ചാലുമൂട്

ശ്രീ.ചിത്ര പബ്ലിക് സ്കൂൾ

സരസ്വതി വിദ്യാലയം

ഗവ. യു.പി.എസ്. പാലവിള

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്കൂളുകളിൽ ഒന്നാണ് ചിറയിൻകീഴ് പഞ്ചായത്തിലെ ഗവ.യു.പി.എസ് . പാലവിള . ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പ്രൈമറി സ്കൂളായി തുടക്കം കുറിച്ച ഈ സ്കൂൾ 1980 ആയപ്പോൾ യു.പി  സ്കൂളായി ഉയർന്നു. ഇപ്പോൾ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠി ക്കുന്നുണ്ട്.

കായികം

കായലുകളും നദികളും
കായലുകളും നദികളും

ഏകദേശം 1965 മുതലാണ് ശാർക്കര മൈതാനത്തിൽ ഫുട്ബോൾ കളിയുടെ ആവേശം തുടങ്ങുന്നത് അന്നത്തെ കളിക്കാർ കളിയുടെ ആവേശത്തിന് മാറ്റ് കൂട്ടാൻ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി. രതീഷ് മെമ്മോറിയൽ ടൂർണമെൻറ് ആണ് ആദ്യം തുടങ്ങിയത്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രമുഖ ടീമുകൾ അന്ന് ശാർക്കര മൈതാനത്തിൽ എത്തിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഈ മൈതാനത്തിൽ കളിച്ചവരാണ്. ഇപ്പോൾ ടൂർണമെൻറ് നടക്കുന്നില്ലെങ്കിലും ദിവസവും ഫുഡ് ബോൾ നടക്കുന്നുണ്ട്.

















കൃഷി
കൃഷി

































വിനോദ സഞ്ചാര കേന്ദ്രങ്ങൾ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ


ചിറയിൻകീഴിലെ ജലോത്സവം
ചിറയിൻകീഴിലെ ജലോത്സവം



സർക്കാർ സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ






കയർ
കയർ
ഗതാഗതം
ഗതാഗതം
മത്സ്യബന്ധനം
മത്സ്യബന്ധനം














































യു.പി.എസ് .പാലവിള
യു.പി.എസ് .പാലവിള



സ്കൂളുകൾ
സ്കൂളുകൾ
സ്ഥാപനങ്ങൾ
സ്ഥാപനങ്ങൾ



















ചലച്ചിത്ര ഗാനം
ചലച്ചിത്ര ഗാനം