Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/നേർക്കാഴ്ച എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==കവിത ==
=== '''അതിജീവനം''' ===
അതിജീവനത്തിന്റെ കഥപറയാം നമുക്ക-
തിജീവനത്തിന്റെ കഥ പറയാം.
പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും
പതറാതെ പൊഴിയാതെ നിന്നു നമ്മൾ.
അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ
അതിരറ്റ കരുതൽ പറിച്ചുനട്ടു.
ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും
മാറ്റിനിർത്തി നാം കരുക്കൾ നീക്കി
കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ
പതറാതെ തളരാതെ പടപൊരുതി.
കേരളനാടിന്റെ പൈങ്കിളി പാടിയ
പാട്ടിതുമാലോകരേറ്റുപാടി.
പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം
തിരക്കഥ നെയ്തു പദങ്ങളാടി
ഇമ്മഹാമാരി കവർന്നെടുത്തെത്രയോ
കഥയിലെ പാത്രത്തെ കൊണ്ടുപോയി.
മണ്ണിലേക്കുയിരറ്റു പോയൊരാ കേരള
മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ
നമ്മളീ നാടിന്റെ കാവലാളായെന്നും
അതിജീവനത്തിന്റെ പാട്ടുപാടും
നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും
ഈ മഹാമാരിയിൽ തീരുന്നതല്ലയീ
കേരള നാടിന്റെ വിജയഗാഥ!
അതിജീവനത്തിന്റെ വീരഗാഥ!
                    അഷ്ടമി എ.
              എച്ച്.എസ്. വിഭാഗം
          ഗവ. എച്ച്. എസ്. എസ്. ഇളമ്പ
==='''വേർപാട്'''===
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള-
തിൽ പാറിപ്പറന്നു  ഞാൻ പൂമ്പാറ്റയായ്.
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ
പൂക്കളുടെ മധുരം നുകർന്നു പാറി
പല വർണ്ണരാജികളായിമാറി
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി
അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ
ഇതളു കൊഴിഞ്ഞിന്നു താഴെവീണു
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ
രസമുള്ള വിദ്യാലയ    മിന്നകലെയായി.
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ
പൂമ്പാറ്റയായുള്ള ചങ്ങാതിമാർ.
വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന-
കലുന്നു കലിപൂണ്ട കാലകേളി.
വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ -
വേർപാടറിയുന്നു വേദന നാം.
അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു-
പോവതും വലിയൊരു നഷ്ടം തന്നെ.
എന്നിൽ നിറയുന്നു നൊമ്പര-           
മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു.
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന-       
റിയാതെയെന്നിൽ നിറയുന്നു ജീവഭീതി.
ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന,
വേർപാട്, അതിലൂടെ എന്നിലെ നൊമ്പര-       
മശ്രുക്കളായ്പ്പൊഴിയുന്നു.
ഇതൊരു വേർപാട് മാത്രമോ?                 
ഇതുവെറുമൊരു വേർപാട് മാത്രമോ?
                          അനിക. ബി. ജി
                            യു. പി. വിഭാഗം
            ഗവ. എച്ച്. എസ്. എസ്. ഇളമ്പ
==കഥ==
=== മടക്ക ടിക്കറ്റ് ===
                                            നിലാവുള്ള രാത്രി.  ദുബായിലെ മനോഹരമായ ഒരു കൊച്ചു പട്ടണം'. പുതിയ പാലം ലോകത്തിനു സമ്മാനിച്ച ഭീകരത റോഡുകളെയും നടപ്പാതകളെയും വിജനമാക്കിയിരുന്നു. ഇരുട്ടിൽ അങ്ങകലെയായി ഒരു വെളിച്ചം. അതൊരു ഹോട്ടലായിരുന്നു. ജോലിയിൽ മുഴുകിയിരിക്കുകയായിരുന്ന മുരളിയുടെ കണ്ണുകൾ നിശബ്ദമാക്കി വച്ചിരുന്ന ഫോണിലുടക്കി. ഒരു കാൾ വരുന്നുണ്ടല്ലോ നാട്ടിൽ നിന്നാവും. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അയാളിൽ നിറഞ്ഞു.നിമിഷങ്ങൾക്കകം ആ സന്തോഷം അസ്തമിച്ചു. അയാൾ നിശബ്ദനായി. കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ വിങ്ങിപ്പൊട്ടി. "എന്താ മുരളീ... എന്തു പറ്റി... എന്തിനാ കരയുന്നെ?" മുതലാളിയുടെ ശബ്ദം. '' മകന് സുഖമില്ല മുതലാളി എൻ്റെ മകന് സുഖമില്ല. "എന്താ എന്തു പറ്റി? അവന് മൗത്ത് ക്യാൻസർ ആണ്. അടിയന്തിരമായി ഒരു ഓപ്പറേഷൻ വേണം.'' മുരളിയുടെ വാക്കുകൾ കേട്ട് സ്തബ്ധനായ മുതലാളി അല്പനേരം നിശബ്ദനായ ശേഷം അയാളെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. " മുരളീ... ഈ അവസരത്തിൽ നീ നാട്ടിലുണ്ടായിരിക്കുന്നതാണ് നല്ലത്. നീ പുറപ്പെടാൻ തയാറാകൂ... " ഞാൻ ഉടനെ നാട്ടിലേക്കു വരുന്നുണ്ട് മുരളി ഭാര്യയെ വിളിച്ചറിയിച്ചു. " നമ്മുടെ പൊന്നുമോന് നല്ല വേദനയുണ്ട്. എനിക്കിത് കണ്ടു നിൽക്കാൻ ആകുന്നില്ല."" നീ വിഷമിക്കേണ്ട എല്ലാം ശരിയാകും. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് അയാൾ അവളെ ആശ്വസിപ്പിച്ചു. "എൻ്റെ ആർ.ടി.പി.സി.ആർ. റിസൾട്ട് വന്നാലുടൻ ഞാനിവിടെ നിന്ന് തിരിക്കും ". അടുത്ത ദിവസം ഉച്ചയോടെ റിസൾട്ട് വന്നു. നെഗറ്റീവ്.സങ്കടം നിറഞ്ഞ മനസിലെവിടെയോ ഇറ്റൊരാശ്വാസം തോന്നി. ഏറെ താമസിയാതെ തന്നെ മുതലാളി കുറച്ചു പണവും മടക്ക ടിക്കറ്റും നൽകി അയാളെ യാത്രയാക്കി. മകനു വേണ്ട സമ്മാനങ്ങളൊക്കെ വാങ്ങി വൈകുന്നേരത്തെ ഫ്ലൈറ്റിൽ നാട്ടിലേക്കു തിരിച്ചു.                                    ലോകത്തെ വലച്ചു കൊണ്ടിരിക്കുന്ന ആ ഭീകരത നമ്മുടെ നാടിനെയും മുറുക്കി വരിഞ്ഞിരിക്കുന്നു.മുരളിക്ക് ഏഴുദിവസത്തെ ക്വാറൻ്റീൻ വേണ്ടിവന്നു. അടക്കാനാവാത്ത വേദനയോടെ അയാൾ ക്വാറൻ്റീൻ കേന്ദ്രത്തിലേക്കു പോയി. മകൻ്റെ ഓപ്പറേഷൻ വിജയകരമായി നടന്നു. മകൻ സുഖം പ്രാപിച്ചു വരുന്നതായി അയാൾ അറിഞ്ഞു. തൻ്റെ പൊന്നു മകനെ അടുത്തുചെന്നു കാണാൻ കഴിയാത്തതിൽ അയാൾ വിഷമിച്ചു.ക്വാറൻ്റീൻ അവസാനിക്കാറായ ദിവസം നേരിയ പനിയും, ജലദോഷവും അനുഭവപ്പെട്ടു .വീണ്ടും ടെസ്റ്റിന് വിധേയനായി. ടെസ്റ്റ് റിസൾട്ട് വന്നു.മുരളി ആകെ തകർന്നു പോയി. റിസൾട്ട് പോസിറ്റീവ്... അയാളെ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്കു മാറ്റി. ചുമയും, ശ്വാസതടസവും കടുത്തു.ആരോഗ്യനില ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നു. അയാളുടെ നില കണ്ട് ആരോഗ്യ പ്രവർത്തകർ പോലും ഭയപ്പെട്ടു. തൻ്റെ പൊന്നുമോനെയും, ഭാര്യയെയും ഒരു നോക്ക് കാണാനാവാതെ മുരളി ഈ ലോകത്തോട് വിട പറഞ്ഞു. വിധി ആ കുടുംബത്തെ അനാധമാക്കി.  ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ എന്നും ആ അമ്മയും മകനും തങ്ങളുടെ പ്രിയപ്പെട്ടവനെ 'തിരഞ്ഞുകൊണ്ടിരുന്നു. അതിൽ ഒരു നക്ഷത്രത്തിൻ്റെ തിളക്കം അവരെ അത്ഭുതപ്പെടുത്തി.
== ചിത്രശാല  ==
=== യു.പി. എച്ച്.എസ് വിഭാഗം ===
=== യു.പി. എച്ച്.എസ് വിഭാഗം ===
<gallery mode="packed">
<gallery mode="packed">
വരി 17: വരി 131:
പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി
പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി
</gallery>
</gallery>


=== ഹയർസെക്കന്ററി തലം ===
=== ഹയർസെക്കന്ററി തലം ===
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1666359...1771415" എന്ന താളിൽനിന്ന് ശേഖരിച്ചത്