Jump to content
സഹായം

"സിഎംഎസ് എൽപിഎസ് തോട്ടക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1847 ൽ സി. എം. എസ് മിഷനറിമാരായൽ സ്ഥാപിതമായ വിദ്യാലയമാണ് തോട്ടയ്ക്കാട് സി. എം. എസ് എൽ പി സ്‌കൂൾ. 150 വർഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരുപക്ഷേ ഈ നാടിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം കൂടിയാണ്. നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ സി.എം.എസ് മിഷനറിമാർ തോട്ടയ്ക്കാട് പ്രദേശത്ത് കടന്നുവരികയും ഇവിടുത്തെ ജനങ്ങളുടെ ദുരിതം നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രം ഉയർച്ചകണ്ട മിഷനറിമാർ ആദ്യമായി പള്ളികൾ സ്ഥാപിച്ചു. പള്ളിയിൽ തന്നെ പള്ളിക്കൂടവും ആരംഭിച്ചു. അനേകരിൽനിന്നും നേരിടേണ്ടിവന്ന ഭീഷണികളെ തൃണവത്ഗണിച്ചാണ് ഈ സ്ഥാപനം പടുത്തുയർത്തിയത്. ആദ്യകാലങ്ങളിൽ പള്ളിയിലെ ആശാൻ തന്നെയായിരുന്നു അധ്യാപകൻ. പള്ളി ആരാധനയും, പള്ളിക്കൂടവും ഒരു കൂരയിൽ തന്നെ പ്രവർത്തിച്ചു പോന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പ്രത്യേകം കെട്ടിടം പണിയുകയും ഇന്നത്തെ രീതിയിൽ വിദ്യ അഭ്യസിച്ചുവരികയും ചെയ്യുന്നു. കഴിഞ്ഞ 132 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 3 അധ്യാപകരാണ് (1 ഡെയ്‌ലി വേജസ്) ഉള്ളത്. 1, 2 ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നു. കൊച്ചു കുട്ടികൾക്കായി പ്രീ പ്രൈമറി സ്‌കൂളും ഉണ്ട്. പ്രീ പ്രൈമറി സ്‌കൂൾ ഉൾപ്പെടെ 24 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. എല്ലാ ദിനാഘോഷങ്ങളും വിപുലമായ രീതിയിൽ നടത്തുന്നു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633900" എന്ന താളിൽനിന്ന് ശേഖരിച്ചത്