Jump to content
സഹായം

"ജി.എൽ.പി.എസ് വടക്കുമ്പ്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വടക്കുംമ്പ്രം ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ വടക്കുംമ്പ്രം അംശം (വാർഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയിൽ ചെങ്കുണ്ടൻപടിയ്ക്കും ചേനാടൻ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ൽ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകൾ വിദ്യാലയത്തിൽ ഉണ്ട്. ആദ്യവർഷം 49 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയതായി കാണുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് നാലാം ക്ലാസ് പൂർത്തിയാക്കി തുടർപഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വർങ്ങൾ തുടർന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നൽകാതിരുന്ന ആ രക്ഷിതാക്കൾ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വർഗ്ഗം സാധാരണക്കാരൻ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവർഷം ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ചോലേക്കാളൻ ഉണ്ണീൻകുട്ടി എന്നയാളുടെ കാലിത്തൊഴുത്തിൽ വിദ്യാലയം പ്രവർത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചുപോവുകയും ചെയ്തു.  1962 ൽ വടക്കേപീടിയേക്കൽ അയമു ഹാജി തന്റെ തോൽപ്പറമ്പായ മേലെപ്പാട്ടുതൊടിയിൽ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി. ഇവിടെ ഒരു ഓല ഷെഡിൽ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1966 ൽ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിർമ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയൽ, മയിൽ, കുരങ്ങൻ പന്നി തുടങ്ങിയ ജീവികൾ ധാരാളമായുണ്ട്.
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633189" എന്ന താളിൽനിന്ന് ശേഖരിച്ചത്