Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:

നിങ്ങളുടെ ഭക്ഷണത്തിൽ കറുത്ത വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് പൂർണ്ണമായും നിരുപദ്രവകരവും അതിശയകരമായ ഗുണങ്ങളുമുണ്ട്, എന്നിരുന്നാലും, കറുത്ത വെളുത്തുള്ളി അല്ലെങ്കിൽ അസംസ്‌കൃത വെളുത്തുള്ളി പോലും വലിയ അളവിൽ കഴിക്കുന്നതിൽ ചില ദോഷങ്ങളുണ്ട്. ചിലപ്പോൾ വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് മൂക്കിലൂടെ രക്തസ്രാവമുണ്ടാകാം അല്ലെങ്കിൽ രക്തക്കുഴലുകളിൽ ചെറിയ വിള്ളലുകൾ ഉണ്ടാകാം. പക്ഷെ അത് വളരെ അപൂർവമാണ്. അതിനാൽ, നേർത്ത രക്തമുള്ള ആളുകൾ വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കാം. കൂടാതെ, വെളുത്തുള്ളി ചില ആളുകളിൽ പ്രതികൂല അലർജിക്ക് കാരണമായേക്കാം. ഏറ്റവും പ്രധാനം കറുത്ത വെളുത്തുള്ളി കഴിക്കുന്നത് സാധാരണയായി ഗുരുതരമായ അപകടങ്ങളോ സങ്കീർണതകളോ ഉണ്ടാക്കുന്നില്ല, സാധാരണയായി പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ല, പക്ഷേ ഇത് വലിയ അളവിൽ കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു.

== ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു കഴിക്കാം.  ==
ഇതാ വരുന്നു നമ്മുടെ അഘോനി ബോറ അരി ഘട്ടക്കിലെ Central  Rice  Research Institute (CRRI)പുറത്തിറക്കിയ പുതിയ നെല്ലിനം. ഇതിന്റെ അരി വേവിക്കേണ്ടതില്ല. വെറുതേ വെള്ളത്തിൽ ഇട്ടാൽ മതി. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15മിനിറ്റ്, പച്ച വെള്ളത്തിലാണെങ്കിൽ അര മണിക്കൂർ അത്ര തന്നെ ചോറ് റെഡി. അതിൽ പശുവിൻ പാലോ, തേങ്ങാ പാലോ, തൈരോ, ശർക്കരയോ, യോഗർട്ടോ അവനവനിഷ്ടം പോലെ ചേർത്ത് ഉപയോഗിക്കാം. Cup നൂഡിൽസ് പോലെ Cup Rice ന്റെ കാലം  വരാൻ പോകുന്നു.
യഥാർഥത്തിൽ ഇത് ഒരു പുതിയ ഇനം അല്ല. ആസ്സാമിലെ ജനങ്ങൾ നൂറ്റാണ്ടുകളായി കഴിച്ചുകൊണ്ടിരിക്കുന്ന കോമൾ ബോറ എന്ന Soft Rice ആണ്. അവർ വിശേഷ ദിവസങ്ങളിൽ ഈ ഇനം അരി ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷിക്കുന്നു. ജോൾ പാൻ എന്നറിയപ്പെടുന്ന പ്രഭാത ഭക്ഷണവും അതുപയോഗിച്ചു ഉണ്ടാക്കാറുണ്ട്.
വളരെ കുറഞ്ഞ അളവിൽ  അടങ്ങിയിരിക്കുന്ന അമിലോസ് ആണ് ഈ മാജിക്കിന് കാരണം. സാധാരണ അരികളിൽ 20-25% അമിലോസ് ഉള്ളപ്പോൾ അഘോനി ബോറ പോലുള്ള ഇനങ്ങളിൽ അമിലോസ് 5%ത്തിൽ താഴെ മാത്രം. നൂറ്റി നാല്പതോളം ദിവസം മൂപ്പുള്ള ഈ ഇനം ഹെക്ടറിന് നാല് മുതൽ നാലര ടൺ വരെ നെല്ല് നൽകും. ഇന്ത്യ യിലെ കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്ര പ്രദേശിലും ഒക്കെ ഇത് വിജയകരമായി കൃഷി ചെയ്യാം എന്ന് CRRI പറയുന്നു.
ഇത് ഒരു വിപ്ലവത്തിന്റെ  വഴി മരുന്നാണ്. ഇന്ധന ഉപയോഗവും  അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഇത്തരം ഇനങ്ങൾ സഹായിക്കും. സിയാച്ചിൻ, ലഡാക് പോലെ ഉള്ള പ്രദേശങ്ങളിലും യുദ്ധരംഗത്തും ഒക്കെ ഉള്ള  ഭടന്മാർക്കും  ഇതൊരു അനുഗ്രഹമാണ്.
വാൽ കഷ്ണം :അരിയുടെ ദൃഢത കൂട്ടുന്നത് അതിൽ അടങ്ങിയിട്ടുള്ള അമിലോസ് ന്റെ അളവാണ്. Soft Rice /Magic Rice എന്നൊക്കെ അറിയപ്പെടുന്ന ഇത്തരം നെല്ല് Oryza sativa var. glutinosa എന്ന വിഭാഗത്തിൽ പെടുന്നു. ഒട്ടുന്ന ചോറാണ്  ഇവയുടെ പ്രത്യേകത. അതിൽ dextrin, maltose എന്നിവ കൂടുതൽ ആണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇവ വളരെയധികം പ്രചാരത്തിലുണ്ട്.
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593106" എന്ന താളിൽനിന്ന് ശേഖരിച്ചത്