Jump to content
സഹായം

"എസ് എൻ കെ യു പി എസ് പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൃഷി
  എസ്.എൻ.കെ. യു.പി സ്കൂളിലെ  പച്ചക്കറി കൃഷി  നല്ല രീതിയിൽ നടന്നു വരുന്നു. ചീര, തക്കാളി, വഴുതന, വെണ്ട, പടവലം പീച്ചിങ്ങ സോയാബീൻ ചതുരപയർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും ശീതകാല പച്ചക്കറികളായ കാബേജ്,കോളിഫ്ലവർ തുടങ്ങിയവയും വർഷങ്ങളായി കൃഷിചെയ്തുവരുന്നു. ജൈവ രീതിയിൽ കൃഷി ചെയ്തു വരുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. കൂടാതെ നല്ല രീതിയിലുള്ള ഒരു വേപ്പില തോട്ടവും സ്കൂളിൽ ഉണ്ട്. കാർഷിക ദിനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് നടത്തിവരുന്ന ക്വിസ് മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കാറുണ്ട്. പച്ചക്കറി ത്തോടൊപ്പം   ശലഭോധ്യയാനവും, ഔഷധത്തോട്ടവും സ്കൂളിൽ ഉണ്ടാക്കിയിട്ടുണ്ട്.
സ്പോർട്സ്
  എസ് എൻ കെ യു പി സ്കൂളിൽ കായിക മത്സരങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിവരുന്നു. സ്കൂൾതല കായിക മത്സരങ്ങൾ നടത്തി  അതിലെ വിജയികളെ പരിശീലനം നൽകിയ ശേഷം ഉപജില്ല ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു . ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും നമ്മുടെ കുട്ടികൾക്ക് നേടാൻ സാധിച്ചിട്ടുണ്ട്. 2018  ൽ തനതു പ്രവർത്തനം എന്ന രീതിയിൽ കായിക ഇനമായ സ്കിപ്പിംഗ് പരിശീലനം നടത്തുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സ്കിപ്പിംഗ് ചെയ്യാൻ പഠിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയായ  രജിൻ P. R സ്കൂളിന് ഒരു ഷട്ടിൽ കോർട്ട് നിർമ്മിച്ചു തന്നു. കുട്ടികൾ നല്ല രീതിയിൽ ഷട്ടിൽ പരിശീലിച്ചു വരുന്നു.
കലോത്സവം
   എസ് എൻ കെ യു പി സ്കൂളിൽ കലാ മത്സരങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിവരുന്നു. സ്കൂൾ തല കലോത്സവം നടത്തി അതിലെ വിജയികളെ കണ്ടെത്തി പരിശീലനം നൽകിയശേഷം ഉപജില്ല ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു പോരുന്നു. ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നമ്മുടെ കുട്ടികൾ നേടിയിട്ടുണ്ട്. സംസ്കൃതം,അറബി കലോത്സവങ്ങളിൽ ഉപജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
മേളകൾ
  എസ് എൻ കെ യു പി സ്കൂളിൽ ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള, IT മേള ഇവയ്ക്കെല്ലാം വർഷങ്ങളായി വളരെയധികം പ്രാധാന്യം നൽകി വരുന്നു. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒട്ടേറെ സമ്മാനങ്ങൾ ലഭിക്കാറുണ്ട്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587186" എന്ന താളിൽനിന്ന് ശേഖരിച്ചത്