Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''വായനപക്ഷാചരണം''' പൂഴിക്കാട് ഗവ.യു.പി സ്കൂളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 122: വരി 122:


<nowiki>*</nowiki> ദേശീയ പക്ഷിദിനത്തിൽ പക്ഷികൾക്കായി ആഹാരവും വെള്ളവും സ്കൂൾ പരിസരത്ത് കെട്ടിത്തൂക്കി. ഇതിന്റെ ഉദ്ഘാടനവും പക്ഷിപ്പതിപ്പിന്റെ പ്രകാശനവും വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.
<nowiki>*</nowiki> ദേശീയ പക്ഷിദിനത്തിൽ പക്ഷികൾക്കായി ആഹാരവും വെള്ളവും സ്കൂൾ പരിസരത്ത് കെട്ടിത്തൂക്കി. ഇതിന്റെ ഉദ്ഘാടനവും പക്ഷിപ്പതിപ്പിന്റെ പ്രകാശനവും വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റ്
കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന  പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു.
ഹിന്ദി ഫെസ്റ്റ്
കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ്  .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്.
സ്കൂൾ അസംബ്ലി
വേറിട്ട  അസംബ്ലിയാണ് സ്കൂളിൽ  നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ  ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ  സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ്
നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.
ഇംഗ്ലീഷ് അധിക പഠനം
ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തനം സ്കൂളിൽ നടത്തുന്നത്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം കുറയ്ക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പരിപോഷണവു൦സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേകം പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു.  ഇംഗ്ലീഷ് അധിക പഠനത്തിൽ കവിതകളും കടങ്കഥകളും പ്രശ്നോത്തരി കളും നാടകവും കഥയും എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.
എൽ എസ് എസ് യു എസ് എസ് പരിശീലനം
എൽ എസ് എസ് യു എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ    മാർക്കിൻറെ അടിസ്ഥാനത്തിൽ പരീക്ഷ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു ഓരോ പാഠത്തിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു അതുപോലെതന്നെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്യിക്കുന്നു പരീക്ഷ രീതികൾ പരിചയപ്പെടുത്തുന്നു പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നു.
ഹിന്ദി പഠനം
ഒന്നുമുതൽ ഏഴുവരെ ഹിന്ദി ഭാഷ പരിശീലനം ലഭിച്ച അധ്യാപകരാണ് ഹിന്ദി ഭാഷ പരിപോഷണം നടത്തുന്നത്.സ്കൂളിലെ എല്ലാ  ക്ലാസുകളിലും ഹിന്ദി പഠനം നടന്നു വരുന്നു .ഹിന്ദി ഭാഷ പരിപോഷണത്തിന് ആവശ്യമായ എല്ലാ പിന്തുണകളും അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്നു.
ബാലസഭ
കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്നതിന് വേണ്ടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നതാണ് ബാലസഭ എല്ലാ വെള്ളിയാഴ്ചയും അവസാന മണിക്കൂറിൽ ആണ് ഈ പ്രവർത്തനം നടത്തുന്നത്. ബാലസഭ നിയന്ത്രണം ചെയ്യുന്നത് കുട്ടികൾ തന്നെയാണ് അധ്യക്ഷ സ്വാഗതം നന്ദി എന്നിവയെല്ലാം തന്നെ കുട്ടികൾ തന്നെയാണ് ചെയ്യുന്നത് നാടകം നാടൻ പാട്ടുകൾ കഥാകഥനം കടങ്കഥ ചൊല്ല് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപരിപാടികളാണ് കുട്ടികൾ വാല് സഭയിൽ അവതരിപ്പിക്കുന്നത് ഹിന്ദി മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷകളും ഉൾപ്പെടുത്തിയാണ് ബാലസഭ അവതരിപ്പിക്കപ്പെടുന്നത്.
പ്രീ പ്രൈമറി മേള
എൽകെജി യിലെയും യുകെജി യിലും ഉള്ള കുഞ്ഞുമക്കൾ അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്ന വേദിയാണ് പ്രീപ്രൈമറി മേള. കുട്ടികളുടെ കവിത നൃത്തം കഥാകഥനം എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിനുവേണ്ടിയുള്ള പരിശീലനങ്ങളും സഹായങ്ങളും അധ്യാപകർ ചെയ്യാറുണ്ട്. പ്രീ പ്രൈമറി മെയിൽ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട്.
കമ്പ്യൂട്ടർ പരിശീലനം
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു .എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൽ പ്രാക്ടിക്കൽ ആയിട്ടുള്ള പരിശീലനം നൽകുന്നുണ്ട്. ഉബഡു വിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. കുട്ടികൾക്ക് സ്വയം ചെയ്യുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്നു.
സ്കൂൾ ലൈബ്രറി
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ് സ്കൂൾ ലൈബ്രറിക്ക് പുറമേ ക്ലാസ് തരത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു .ഇതുകൂടാതെ അമ്മ വായനയ്ക്കും സൗകര്യങ്ങൾ ഒരുക്കുന്നു. പുസ്തകം വായിക്കുവാൻ താല്പര്യമുള്ള എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു കൂടാതെ കുട്ടികളുടെ വീടിനടുത്തുള്ള ഓട്ടോ സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും എല്ലാം തന്നെ പുസ്തക വായനക്ക് സാഹചര്യങ്ങൾ ഒരുക്കുന്നു .ഇതിലൂടെ പുസ്തക വായന വളർത്തുവാൻ കുട്ടികളിലും  മുതിർന്നവരിലും ഒരുപോലെ സാഹചര്യങ്ങൾ ഒരുക്കുന്നതിനു സ്കൂൾ ലൈബ്രറിക്ക് സാധിക്കുന്നു.
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581084" എന്ന താളിൽനിന്ന് ശേഖരിച്ചത്