Jump to content
സഹായം

"ഗവ. എൽ. പി. സ്കൂൾ പാടിവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adding History of school
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(Adding History of school)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}                                                                      
 
'''<big>സ്കൂൾ രൂപീകരണ ചരിത്രം</big>'''
 
       
 
           ഒരു പ്രദേശത്തെ ജനങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്തിയ  ഈ വിദ്യാലയത്തിന് പറയുവാൻ ഏകദേശം 75 വർഷത്തെ ചരിത്രമുണ്ട്. പാലാരിവട്ടം പ്രദേശത്തിന്റെ കിഴക്കു ഭാഗം തിരുവിതാംകൂർ ഭരണത്തിന്റെ കീഴിലും പടിഞ്ഞാറു ഭാഗം കൊച്ചി രാജഭരണത്തിൻറെ കീഴിലുമായിരുന്നു.  സ്കൂൾ ഉൾപ്പെടുന്ന പാടിവട്ടം പ്രദേശത്തിന്റെ ഭരണാധികാരം തിരുവിതാംകൂർ രാജാവ് ഇടപ്പള്ളി സ്വരൂപത്തിനെയാണ് ഏല്പിച്ചിരുന്നത്.
 
           തിരുവിതാംകൂർ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ഭരണത്തിന്റെ കീഴിലായിരുന്ന സമയത്ത് വിദ്യാഭ്യാസത്തിന്റെ വേണ്ടി പല നവീനമായ ആശയങ്ങളും നടപ്പിലാക്കിയിരുന്നു.  എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നല്കാൻ ലക്ഷ്യമിട്ട ട്രാവൻകൂർ എഡ്യൂക്കേഷൻ ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പല വിദ്യാലയങ്ങളും തിരുവിതാംകൂർ രാജാവ് ഏറ്റെടുക്കുകയുണ്ടായി.  സ്ഥലം വിട്ടുനൽകിയാൽ പാടിവട്ടം പ്രദേശത്തും ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കാം എന്ന ധാരണയിൽ പ്രദേശത്തെ കുറൂർമനയിലെ നാരായണ ഭട്ടത്തിരിപ്പാട്  മനയുടെ സ്ഥലം വിദ്യാലയം സ്ഥാപിക്കുന്നതിനായി വിട്ടു നൽകി തുടർന്ന് നാട്ടിൽ ഒരു ആലോചനയോഗം ചേരുകയും നാട്ടുകാർ  ശേഖരിച്ച ഓല, കുറ്റികൾ എന്നിവ ഉപയോഗിച്ച് ഒരു ഓലഷെഡ് പണിയുകയും ചെയ്തു. അങ്ങനെ 1946 ൽ ഈ വിദ്യാലയം ആരംഭിച്ചു.
 
         വിദ്യാലയം നിലവിൽ വന്നതോടെ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾ സ്കൂളിൽ എത്തിച്ചേരാൻ തുടങ്ങി.  1  മുതൽ 4 വരെ ക്ലാസ്സിൽ ആയിരുന്നു അധ്യയനം.  ആദ്യകാലത്ത് വെറും നിലത്തിരുന്നായിരുന്നു  അധ്യയനം.  പിന്നീട് തടുക്ക്, പായ എന്നിവ ലഭ്യമാക്കി.  പ്രധാന അധ്യാപകനായിരുന്ന കുഞ്ഞുണ്ണി പിള്ള, അധ്യാപകരായിരുന്ന കിഴക്കേടത്തു നാരായൺകുട്ടി, മുഹമ്മദുണ്ണി  തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരായി അറിയപ്പെടുന്നു.  1949 ൽ തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ തിരുകൊച്ചി ഭരണത്തിന്റെ കീഴിലായി ഗവ എൽ പി എസ് എന്ന് നാമകരണം ചെയ്യപ്പെട്ട വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ശ്രമിച്ചതും നടപ്പിലാക്കിയതിൽ പ്രമുഖരാണ് വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ഗോപാലകൃഷ്ണൻ, പഞ്ചായത്തു പ്രെസിഡന്റായിരുന്ന സുരേന്ദ്രൻ തുടങ്ങിയവർ.  1956 ൽ കേരളം സംസ്ഥാനം രൂപീകൃതമായതോടെ വിദ്യാലയം സർക്കാർ ഭരണത്തിന് കീഴിലായി.  ഇന്ന് കാണുന്ന നിലയിലേക്ക് വിദ്യാലയം വികസിച്ചതിനു പിന്നിൽ പ്രദേശവാസികൾ, മുൻ അധ്യാപകർ, ഭരണകർത്താക്കൾ, പി ടി എ എന്നിവരുടെ അകമഴിഞ്ഞ സേവനങ്ങളാണ്.     
 
   
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574941" എന്ന താളിൽനിന്ന് ശേഖരിച്ചത്