Jump to content
സഹായം

"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:


== ചരിത്രം ==
== ചരിത്രം ==
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു. [[കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.


രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. ആവശ്യമായ സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത് ഈ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ,  തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവിവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷം ങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു ജനസംഖ്യ കുറഞ്ഞു യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി.  ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ്  കോക്കാട്ട് ദേവി വിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി.  അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.
മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യാൻ നാം തയ്യാറാകണമെന്ന ചാപ്റ്റർ അഭിപ്രായത്തെ മാനിച്ച് അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ  നേതൃത്വത്തിൽ 7.6.97 ൽ  വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന്‌ നാമകരണം ചെയ്തു.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. സിസ്റ്റർസ്സിന്റെ സാന്നിധ്യം ചുറ്റുപാടുമുള്ള ജനങ്ങളിൽ പുതിയൊരു ഉന്മേഷം ഉണർത്തി.  വർഷങ്ങളായി പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പ്രോത്സാഹനം ഇല്ലായിരുന്നു. 1999 ൽ നടന്ന സബ്ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികളെ പങ്കെടുപ്പിച്ചു. പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വേദോപദേശവും സന്മാർഗ്ഗപഠനവും ആരംഭിച്ചു. വർഷങ്ങളായി ജീവനില്ലാതെ കിടന്നിരുന്ന വിദ്യാലയത്തിൽ കുട്ടികളുടെ സർവതോന്മുഖമായ മിഴിവ് കാട്ടുന്നതിന് ആഘോഷമായി സ്കൂൾ വാർഷികം നടത്തപ്പെടുകയും അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന സിസ്റ്റർ ബ്രൈസ് എല്ലാറ്റിനും ആത്മാർത്ഥമായി സഹകരണം കാഴ്ചവയ്ക്കുകയും അധ്യക്ഷത വഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.  അത് ഗ്രാമത്തിന്റെ ശംഖൊലിയായി മാറി, കുട്ടികളുടെ കഴിവു കണ്ട് രക്ഷാകർത്താക്കൾ നിർവൃതിയടഞ്ഞു.
ഇന്നത്തെ പെട്രോൾ അജിയുടെ ത്വരിതഗതിയിലുള്ള പുരോഗതി കണ്ട് അധ്യാപകർ തങ്ങളുടെ കുട്ടികൾക്കും ഈ നൂതന വിദ്യാഭ്യാസ പുരോഗതി വേണമെന്ന നിർബന്ധിച്ച് അതിനാൽ നമ്മുടെ സ്വന്തം ചിലവിൽ കമ്പ്യൂട്ടർ വാങ്ങി. പഠനം ആരംഭിച്ചു. ഗ്രാമത്തിലെ കുട്ടികൾ എല്ലാം തന്നെ പാവപ്പെട്ടവർ ആയതിനാൽ വാഹനങ്ങളിൽ കയറി വരിക ദുഷ്കരമായിരുന്നു. അതിനാൽ സ്കൂളിന് വേണ്ടി ഒരു മിനിബസ് വാങ്ങുകയുണ്ടായി. കുറഞ്ഞ ചിലവിൽ എല്ലാ കുട്ടികളെയും സ്കൂളിലേക്ക് കൊണ്ടുവരാനായി സാധിച്ചു.
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയിൽ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന അധ്യാപകർക്കൊപ്പം രക്ഷാകർത്താക്കളും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാ സ്കൂളിലേക്കും വ്യാപിക്കാൻ തുടങ്ങി.




160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544885" എന്ന താളിൽനിന്ന് ശേഖരിച്ചത്