"ചേമഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേമഞ്ചേരി യു പി എസ് (മൂലരൂപം കാണുക)
15:36, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906 ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ചേമഞ്ചേരി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . പ്രൈമറി ഉൾപ്പെടെ 20 അധ്യാപകരും 2 അനധ്യാപകരും 1 പാചകത്തൊഴിലാളികളും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് വിശാലമായ കളിസ്ഥലവും ഉറപ്പുള്ള ചുറ്റുമതിലും ഈ വിദ്യാ ലയത്തിന്റെ പ്രത്യേകതകളാണ് . | ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906 ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ചേമഞ്ചേരി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . പ്രൈമറി ഉൾപ്പെടെ 20 അധ്യാപകരും 2 അനധ്യാപകരും 1 പാചകത്തൊഴിലാളികളും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് വിശാലമായ കളിസ്ഥലവും ഉറപ്പുള്ള ചുറ്റുമതിലും ഈ വിദ്യാ ലയത്തിന്റെ പ്രത്യേകതകളാണ് . | ||
ചേമഞ്ചേരി പഞ്ചായത്തിലെ ചേമഞ്ചേരി യു.പി സ്കൂളിൻ്റെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എഴുതിയാൽ തീരാത്തത്രയും കഥകളുണ്ട്. ചേമഞ്ചേരിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് ചേമഞ്ചേരി യു.പി. ഒരു എഴുത്തുപള്ളിക്കൂടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് അറിവിൻ്റെ നിറകുടമാണ്. | |||
നാട്ടെഴുത്തച്ഛൻമാരിൽ നിന്ന് നേടിയ വിദ്യാധനം അർഹിക്കുന്നവർക്ക് ദാനം ചെയ്യുക എന്ന പുണ്യകർമo - അധ്യാപനം നടത്തി വിദ്യാലയത്തിന് ആരംഭം കുറിച്ചത് മുണ്ടാടത്ത് നാരായണൻ നായർ ആയിരുന്നു, അധ്യാപനത്തിൽ തൽപരരായ ഒരു കൂട്ടം ചെറുപ്പക്കാർ അദ്ദേഹത്തിന് പിന്തുണ നൽകി ഒപ്പം കൂടി.ഇക്കാലഘട്ടത്തിലാണ് സ്കൂളിന് ഗവൺമെൻ്റ് അംഗീകാരം കിട്ടുന്നത്. വിദ്യാലയത്തിൻ്റെ നടത്തിപ്പും അധ്യാപകരുടെ ശമ്പളത്തിനുമായി വർഷത്തിലൊരിക്കൽ തുച്ഛമായ ഒരു സംഖ്യ ഗ്രാൻ്റായി സർക്കാറിൽ നിന്നും ലഭിച്ചിരുന്നു.എങ്കിലും അധ്യാപക പദവി സ്നേഹാദരങ്ങളോടെ സമൂഹം കരുതിയത് കൊണ്ടായിരിക്കാം അധ്യാപകർക്കു കുറവുണ്ടായിരുന്നില്ല. | |||
1931-ൽ നാലാം തരം വരെയുള്ള വിദ്യാലയമായി വളർന്നു.അതു വരെ നാലാംതരക്കാർ അധ്യാപകരായിരുന്ന സ്ഥലത്ത് അവർ പരിശീലനം നേടിയരിക്കണമെന്ന ഉത്തരവുണ്ടായപ്പോൾ | |||
അത്തരക്കാരായ പലരും LTT C ക്ക് പോയി. പകരം എട്ടാംതരക്കാരായ അധ്യാപകർ വന്നു തുടങ്ങി.1939 ൽ അഞ്ചാം തരം വരെയായി ഉയർന്നതോടെ ഒരു അധ്യാപകനെങ്കിലും പരിശീലനം നേടിയ ആളായിരിക്കണമെന്ന ഉത്തരവു വന്നു.കെ.ജി.രാഘവൻ മാസ്റ്റർ, ഉപ്പിലാടത്ത് കൃഷ്ണൻ നായർ തുടങ്ങിയവർ ഈ സമയത്ത് സേവനം അനുഷ്ഠിച്ചു. ഇക്കാലത്തിൽ സ്കൂൾ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ ഫണ്ട് കണ്ടെത്താൻ കഴിയാതെ ,എല്ലാം തകിടം മറിയുന്നു.ഇതോടെ സ്കൂളിൻ്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യുന്നു. | |||
പിന്നീട് ചെറൂപ്പുറത്ത് കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി ചേമഞ്ചേരി ന്യൂ ബോയ്സ് സ്കൂൾ എന്ന പേരിൽ വീണ്ടും അംഗീകാരം ലഭിക്കുകയുണ്ടായി.. ഈ സമയത്ത് ധാരാളം പ്രഗത്ഭരായ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു.കെ.എൻ കൊല്ലോറ, കെ.ടി പോൾ കെ ശങ്കരൻ കിടാവ്, ഇ ശങ്കരൻ, പി.ഗോപാലൻ, ടി.പി. ദാമോദരൻ തുടങ്ങിയവർ ഇവരിൽ പ്പെടുന്നു .ജനസംഖ്യയിൽ അനുദിനം വന്നുകൊണ്ടിരിക്കുന്ന വർദ്ധനവ്വം വിദ്യാഭ്യാസത്തോടുണ്ടായ താൽപര്യവും ഒത്തുചേർന്നപ്പോൾ കട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് ഡിവിഷൻ ക്ലാസുകളും വർദ്ധിച്ച് വന്നു | |||
1957 ൽ കെ.ശങ്കരൻ നായരും കെ.കനക വല്ലിയും ചന്ദ്രമതിയും അധ്യാപന രംഗത്തെത്തുന്നു.അന്ന് ഈ പ്രദേശത്ത് ഏറ്റവുമധികം വിദ്യാത്ഥികൾ പ0നം തുടരുന്ന ഒരു വിദ്യാലയം കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാനേജ്മെൻ്റ് തൽപരരായ അധ്യാപകർ ഈ അനുകൂല ഘടകങ്ങളാണ് ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയത്. അധ്യാപക യൂനിയൻ്റെ സജീവ പ്രവർത്തകനായിരുന്ന കമ്പന ഉണ്ണിക്കിടാവിൻ്റെ നിസ്വാർത്ഥ സേവനവും കൂടിച്ചേർന്നപ്പോൾ വിദ്യാലയം യു.പി ആകാനുള്ള അനുവാദം ലഭിച്ചു. | |||
അതു വരെ LP സ്കൂളിന് വേണ്ടി ഉപയോഗിച്ചിരുന്ന താൽക്കാലിക കെട്ടിടം മാറ്റി പുതിയ 5 ക്ലാസ് മുറികളുള്ള കെട്ടിടമായി ഉയർത്തി.1994 ൽ കാപ്പാട് ഐനുൽ ഹുദാ യതീംഖാന ചേമഞ്ചേരി യു.പി സ്കൂളിൻ്റെ മാനേജ്മെൻറ് പദവി ഏറ്റെടുത്തു. സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ പ്രശംസനീയമായ പുരോഗതി കൈവരിക്കാൻ പുതിയ മാനേജ്മെൻ്റിന് കഴിഞ്ഞു എന്നതും പ്രശംസനീയവുമാണ്. | |||
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും 400 ഓളം വിദ്യാത്ഥികളും പഠിക്കുന്ന ഒരു മഹത് സ്ഥാപനമായി ചേമഞ്ചേരി യു.പി സ്കൂൾ ഇന്നും നിലനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |