Jump to content
സഹായം

"കനിവ് ചാരിറ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,766 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2023
Children for Alleppey
(കനിവ് ചാരിറ്റി)
(Children for Alleppey)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:34306 Kaniv.jpg|ഇടത്ത്‌|ലഘുചിത്രം|700x700ബിന്ദു|കനിവ് ചാരിറ്റി]]
'''<big>CHILDREN FOR ALLEPPEY</big>'''
 
ബഹു ജില്ലാ കളക്ടർ ശ്രീ.കൃഷ്ണ തേജ I A S സാറിന്റെCHiLDREN FOR ALLEPPEY ഒരു പിടി നന്മ -പദ്ധതിയുടെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കടക്കരപ്പള്ളി ഗവ.എൽ.പി.സ്കൂളിലെകുട്ടികൾ ശേഖരിച്ച അവശ്യ വസ്തുക്കൾ KAS ഉദ്യോഗസ്ഥരായ ശ്രീ. ഗൗതമൻ KAS,, ശ്രീമതി നന്ദന KAS എന്നിവരുടെ സാന്നിദ്ധ്യത്തിൽ   ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഏറ്റുവാങ്ങി.. ശ്രീ. TK സത്യാനന്ദൻ (വിദ്യാ . സ്റ്റാ. കമ്മറ്റി ചെയർമാൻ), ശ്രീ.അനീഷ് ബാബു (PTA പ്രസിഡന്റ്) ശ്രീമതി. K ശ്രീലത ( HM )കുമാരി മേഘ വൈശാഖ് ( സ്കൂൾ പ്രധാനമന്ത്രി ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
[[പ്രമാണം:34306 charity.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|Children for Alleppey]]
[[പ്രമാണം:34306 charity1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കുട്ടികൾ ശേഖരിച്ച അവശ്യ വസ്തുക്കൾ]]
[[പ്രമാണം:34306 charity2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ശ്രീ.ഗൗതമൻ KAS ശ്രീമതി നന്ദന KAS ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങുന്നു.]]
 
 
'''<big>ഞങ്ങളുണ്ട് കൂടെ</big>'''
 
നന്മപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് '''''<nowiki/>'ഞങ്ങളുണ്ട് കൂടെ'''''' എന്ന പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളെ അംഗീകരിക്കാനും ചേർത്തുപിടിക്കാനും കുട്ടികളുമായി ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട്. ഇങ്ങനെ ഒരു പ്രവർത്തനം തുടങ്ങാൻ ഇടയായത് സ്പെഷ്യൽ സ്ക്കൂളിലെ നമ്മുടെ സ്ക്കൂളിൽ ചേർക്കുകയും മറ്റു കുട്ടികളുമായി ഇടപഴുകി അവരുടെ സ്വഭാവത്തിന് നല്ല മാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലുമാണ്. ഭിന്നശേഷിക്കാരുടെ കഴിവുകളും നന്മകളും അറിയുവാൻ അവരുമായി എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കാറുണ്ട്.  ഇതിന്റെ ഭാഗമായി ജീവ സ്ക്കൂളിലെ കുട്ടികൾ നമ്മുടെ സ്ക്കൂളിൽ വരികയും നമ്മുടെ കുഞ്ഞുമക്കൾ അവരുടെ കൂടെ ചേർന്ന് കളിക്കുകയും  പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നമ്മുടെ കുഞ്ഞുമക്കളിൽ അവരോടുള്ള വേർതിരിവ് ഇല്ലാതാക്കാൻ സാധിച്ചു.
 
അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഭിന്നശേഷിക്കാരായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിച്ചു. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരോടൊപ്പം പ്രവർത്തിച്ചു നിൽക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഇതിനാൽ സാധിക്കാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഈ സ്ക്കൂളിലെ ഓരോ പ്രവർത്തനങ്ങളും ജീവ സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാറുണ്ട്.
 
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം.........
 
'''<big>ACCOK വിശപ്പുരഹിത ചേർത്തല</big>'''
 
ACCOK വിശപ്പുരഹിത ചേർത്തലയുടെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന സ്കൂളാണ് നമ്മുടേത്. സ്ക്കൂളിൽ നടന്ന നാടൻ പലഹാരമേള വരുന്ന തലമുറയ്ക്ക് കൃത്യമായ ഒരു സന്ദേശം തന്നെയായിരുന്നു ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ അവരുടെ അമ്മമാരുടെ സഹായത്തോടെ പാചകം ചെയ്തു കൊണ്ടുവന്ന പലഹാരങ്ങൾ യാതൊരു കൃത്രിമ വസ്തുക്കൾ ചേരാത്ത ആഹാരശീലത്തിന്റെയും പങ്കുവെയ്ക്കലിന്റെയും നന്മയുടെ പാഠങ്ങൾ ആ കുരുന്നു മനസ്സുകൾക്കും ഉത്തമപാഠമായി മാറി. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗത്തിനു തങ്ങളുടെ ഒരു പങ്കു നൽകി, അവരുടെ നാടൻ പലഹാരങ്ങൾ ACCOK ഭക്ഷണ അലമാരയിലേക്ക് കൈമാറി. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പ്രിയപ്പെട്ട കുട്ടികൾ നന്മയുടെ പാതയിൽ പുത്തൻ മാതൃകകളായി മുന്നേറട്ടെ.[[പ്രമാണം:34306 Kaniv.jpg|ഇടത്ത്‌|ലഘുചിത്രം|700x700ബിന്ദു|കനിവ് ചാരിറ്റി]]
[[ചിത്രം:കനിവ്1.jpeg |കനിവ്1.jpeg ]]
[[ചിത്രം:കനിവ്1.jpeg |കനിവ്1.jpeg ]]
[[ചിത്രം:കനിവ്2.jpeg |കനിവ്1.jpeg ]]
[[ചിത്രം:കനിവ്2.jpeg |കനിവ്1.jpeg ]]
[[ചിത്രം:കനിവ്3.jpeg |കനിവ്1.jpeg ]]
[[ചിത്രം:കനിവ്3.jpeg |കനിവ്1.jpeg ]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495490...1893545" എന്ന താളിൽനിന്ന് ശേഖരിച്ചത്