Jump to content
സഹായം

"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ലേഖനം)
No edit summary
വരി 234: വരി 234:


                      - '''അനുഷ്ക കൃഷ്ണകുമാർ 5D'''
                      - '''അനുഷ്ക കൃഷ്ണകുമാർ 5D'''
== ലേഖനം - കുട്ട്യോൾടെ കുഞ്ഞുണ്ണിമാഷ് (അമൃത കെ.ബി 6 C) ==
കുഞ്ഞുണ്ണി മാഷിന്റെ സ്മരണകൾ ഉൾപ്പെടുത്തിയ പുസ്തകമാണ് 'കുട്ട്യോൾടെ കുഞ്ഞുണ്ണി മാഷ്'. മാനവ് ഷെരിഫ് ആണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. കുഞ്ഞുണ്ണി കവിതകൾ വായിക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം എല്ലാം മനസ്സിൽ  ഒരു കുട്ടിത്തം കയറിവരും. വളരെ രസകരമായ രചനാരീതിയാണ് കുഞ്ഞുണ്ണി മാഷിന്റേത്. കുഞ്ഞു വരികളിൽ വലിയ ആശയങ്ങൾ കവിതച്ചെപ്പിലൊതുക്കുന്ന കവി. ഏതു പ്രായക്കാർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും.
'വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
'മഴു കൊണ്ടുണ്ടായ നാടിത്
മഴു കൊണ്ടില്ലാതാകുന്നു'
ഈ വരികളിലെല്ലാം നിറയെ ആശയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ അന്തർ ദാരയിൽ ഒരാദിമശിശുവിന്റെ സത്യദർശനമുണ്ടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. കവിതയുടെ സമ്പ്രദായിക രചനാരീതിയും ഘടനയും അസാധാരണമായ ആത്മവിശ്വാസത്തോടെ ഒരു പൊളിച്ചെഴുത്ത് നിർവഹിക്കുകയും പകരും തനിക്കിണങ്ങുന്ന നവീന മാത്യകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും ചെയ്ത മഹാകവിയാണ് അദ്ദേഹം. വലിയ കവിതകളെഴുതി കാവ്യ സിംഹാസനം കീഴടക്കിയവർക്കിടയിലേക്ക് കുഞ്ഞു കവിതകളെഴുതി കരുത്ത് കാട്ടി കയറിയിരിക്കാൻ കഴിഞ്ഞ മഹാൻ. വലിയ സത്യത്തെ ഒരു ചെറിയ ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹത്തിന്റെ ചില വരികൾ കൂടി പരിചയപ്പെടാം.
<nowiki>''</nowiki>പരത്തി പറഞ്ഞാൽ പർപ്പടം
ഒതുക്കി പറഞ്ഞാൽ പപ്പടം
വേഗം പറഞ്ഞാൽ പപ്പ്ടം
ചുട്ടെടുതൊന്നമർത്തി
യാൽ പ്ടം<nowiki>''</nowiki>
<nowiki>''</nowiki>എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം<nowiki>''</nowiki>
<nowiki>''</nowiki>വലിയൊരീ ലോകം മുഴുവൻ നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക <nowiki>''</nowiki>
<nowiki>''</nowiki>അമ്മ മമ്മിയായെന്നേ മരിച്ചു മലയാളം
ഇന്നുള്ളതിൽ ഡാഡി ജഢമാം മലയാളം<nowiki>''</nowiki>
ഇതുപോലെ നിരവധി കവിതകളും ശോഭയാർന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളും ഉൾപ്പെടുത്തിയ പുസ്തകമാണിത്. എല്ലാവരും വായിക്കുമെന്ന് വിശ്വസിക്കുന്നു.
                                  - അമൃത കെ.ബി 6 C
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491174" എന്ന താളിൽനിന്ന് ശേഖരിച്ചത്