Jump to content
സഹായം

"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം
No edit summary
(ലേഖനം)
വരി 212: വരി 212:


സ്വാമിജിയെ അറിയാനും. തങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ  കാഴ്ചപ്പാട്  വളർത്താനും ഈ  പുസ്തകം കുട്ടികളെ സഹായിക്കും. യുവഭാരതത്തിന്റെ മഹാശില്പിയായ സ്വാമി വിവേകാനന്ദന് പ്രണാമങ്ങൾ...                                                                                              - ''' അനുഷ്ക കൃഷ്ണകുമാർ 5 D'''
സ്വാമിജിയെ അറിയാനും. തങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ  കാഴ്ചപ്പാട്  വളർത്താനും ഈ  പുസ്തകം കുട്ടികളെ സഹായിക്കും. യുവഭാരതത്തിന്റെ മഹാശില്പിയായ സ്വാമി വിവേകാനന്ദന് പ്രണാമങ്ങൾ...                                                                                              - ''' അനുഷ്ക കൃഷ്ണകുമാർ 5 D'''
== '''ലേഖനം - സുന്ദർലാൽ ബഹുഗുണ ( അതുല്യ വി.ബി.)''' ==
1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തിൽ ജനിച്ചു. ആദ്യമൊക്കെ തൊട്ടുകൂടായ്മയ്ക്ക്  പോരാടി അദ്ദേഹം പിന്നെ സ്ത്രീകളെ അണിനിരത്തിക്കൊണ്ട് മദ്യവിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചു. വിമല ബഹുഗുണ ജീവിതപങ്കാളി ആയിരുന്നു. രാജീവ് ബഹുഗുണ,മാധുരി പഥക്, പ്രദീപ് ബഹുഗുണ എന്നിവരാണ് മക്കൾ.സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ,പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. 1970-കളിൽ ചിപ്ക്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ അവസാനം വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി.
വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയൻ കാടുകളിൽ കൂടി 4700 കിലോ മീറ്റർ അദ്ദേഹം കാൽനടയായി സഞ്ചരിച്ച്  വൻകിട പദ്ധതികൾ മൂലം ഉണ്ടായ വനനശീകരണത്തെ കുറിച്ചും,ജനജീവിതത്തെ കുറിച്ചും പഠിച്ചു.
ഹിന്ദിയിൽ "ചേർന്നു നിൽക്കുക","ഒത്തു നിൽക്കുക" എന്നൊക്കെ അർത്ഥം വരുന്ന ചിപ്കോപ്രസ്ഥാനം 1974 മാർച്ച് 26 ന് ഉത്തർപ്രദേശിൽ ആരംഭിച്ചു.
മരങ്ങൾ മുറിക്കുമ്പോൾ ആളുകൾ അതിൽ കെട്ടിപ്പിടിച്ചു നിന്ന് പ്രതിഷേധിക്കുകയാണ് രീതി,അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ച് തോടെ മരങ്ങൾ വെട്ടുന്നതിന് നിരോധനമേർപ്പെടുത്തി.15 വർഷത്തേക്ക് ഹരിത വൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഭാഗമായാണ് വന്നത്.1987 ന് ലൈവ്‌ലിഹുഡ് അവാർഡ് ( ചിപ്കോ പ്രസ്ഥാനത്തിന്),2009 ജനുവരി 26 ന് പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ അദ്ദേഹം കൈവരിച്ചു. പ്രകൃതിയുടെ പുത്രന് ആദരാഞ്ജലികൾ...
                                       - '''അതുല്യ.വി.ബി 6 B'''
== '''ലേഖനം - ഇനിയില്ല പ്രകൃതിയുടെ കാവലാൾ''' (അനുഷ്ക കൃഷ്ണകുമാർ) ==
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ മറോഡ ഗ്രാമത്തിൽ 1927 ജനുവരി 9നാണു ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ ജനനം.ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാൻ ജീവിതം  മുഴുവൻ  സമർപ്പിച്ച  വ്യക്തിയായിരുന്നു അദ്ദേഹം. 'പരിസ്ഥിതിയാണ്  സമ്പത്ത് ' എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്നുതരാൻ അദ്ദേഹത്തിന് കഴിഞ്ഞു.പതിമൂന്നാമത്തെ വയസ്സ് മുതൽ അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തേക്ക് ഇറങ്ങിയത്.
       തൊട്ടുകൂടായ്മക്കെതിരെ ആണ് ആദ്യ സമരം  നടത്തിയത്. പിന്നീട് 1965 ൽ മദ്യത്തിനെതിരെ സ്ത്രീകളെ അണിനിരത്തി സമരങ്ങൾ തുടങ്ങി. ഹിമാലയത്തിലെ കാടുകൾ സംരക്ഷിക്കുന്നതിനായി വർഷങ്ങളോളം പോരാടി ഉത്തരാഖണ്ഡിലെ റെയിനിയിൽ 1974 മാർച്ച്‌ 26 നാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ഹിമാലയൻ കാടുകളിൽ 4700 km കാൽനടയായി  സഞ്ചരിച്ച് വൻകിട പദ്ധതികൾ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പഠിച്ചു. ഹിന്ദിയിൽ ചേർന്നുനിൽക്കുക എന്നർത്ഥം വരുന്ന ചിപ്കോ പ്രസ്ഥാനം 1974 മാർച്ച്‌ 26 ന് ഉത്തർപ്രദേശിലാണ് ആരംഭിച്ചത്.
    1981 ൽ പത്മശ്രീ നൽകി സമരവീര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം നിരസിച്ചു. പിന്നീട് 2009 ൽ  പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. ജീവിതത്തിലും, സമരപാതയിലും ഭാര്യ വിമലയുടെ സ്വാധീനം നിർണായകമായിരുന്നു.
ദ് റോഡ് ടു സർവൈവൽ, ധർതി  കി പുകാർ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കൾ രാജീവ്‌, പ്രദീപ്‌, മാധുരി എന്നിവരാണ്. ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയിൽ പെട്ട് അദ്ദേഹം ഋഷികേശ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  അന്തരിച്ചത്. അദ്ദേഹത്തിന് പ്രണാമം..
                      - '''അനുഷ്ക കൃഷ്ണകുമാർ 5D'''
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491114" എന്ന താളിൽനിന്ന് ശേഖരിച്ചത്