Jump to content
സഹായം

"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ലേഖനം)
No edit summary
വരി 116: വരി 116:


'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത'                                                             - '''സാനിയ കെ. ജെ.'''
'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത'                                                             - '''സാനിയ കെ. ജെ.'''
== '''ലേഖനം - സ്വാമിജിയുടെ ജീവിതത്തിൽ (അനുഷ്ക കൃഷ്ണകുമാർ)''' ==
[[പ്രമാണം:Swami2.jpg|ഇടത്ത്‌|ലഘുചിത്രം]]
1863,    ജനുവരി  12 കൊൽകത്തയിൽ ആണ് സ്വാമി വിവേകാനന്ദന്റെ  ജനനം. ജനുവരി  12 നാണു   വിവേകാനന്ദ  ജയന്തി  ആഘോഷിക്കുന്നത്. യുവജനദിനമായും  അന്ന് തന്നെയാണ് ആചരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം നരേന്ദ്രനാഥ ദത്ത എന്നായിരുന്നു. കൂട്ടുകാരെല്ലാം അദ്ദേഹത്തെ നരേൻ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ എല്ലാവരും അദ്ദേഹത്തെ ബിലേ  എന്നും വിളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ ചെറുപ്പകാലം തൊട്ടുള്ള നിരവധി  ചിത്രകഥകളാണുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ 21ആവേശകരമായ സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ചിത്രകഥയാണ് "സ്വാമിജിയുടെ  ജീവിതത്തിൽ " എന്ന  പുസ്തകത്തിൽ  ഉള്ളത്.
'വിവേകാനന്ദ കൃതികൾ വായിക്കുക, അദ്ദേഹത്തിൽ എല്ലാം സാധകമാണ്' എന്ന് ശ്രീ രവീന്ദ്രനാഥടാഗൂർ പറഞ്ഞത് വളരെ  ശരിയാണ്.നിർമ്മാണാത്മകമായ ചിന്ത ഇന്ന് എന്നത്തേക്കാളും ആവശ്യമാണ്, പ്രത്യേകിച്ചും യുവാക്കൾക്ക്, കാരണം അവരിന്ന് ദുർബലപ്പെടുത്തുന്ന സ്വാധീനതകൾക്കു വല്ലാതെ വശംവദരായിരിക്കുന്നു.
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ ആവേശകരമായ 21 സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ഈ കൃതി മുകളിൽ പറഞ്ഞ ആവശ്യം നേടിയെടുക്കുവാൻ ലക്ഷ്യമിടുന്നതാണ്. മൂലഗ്രന്ഥം തമിഴാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ തർജ്ജമയാണിത്. ശ്രീ കുഞ്ഞുക്കുട്ടൻ നമ്പൂതിരിയാണ് ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്.
1. നരേനിൽ  ശിവന്റെ സ്വാധീനം.
ജീവിതകാലമത്രയും  നരേൻ  ഒരു ഉറച്ച  ശിവഭക്തനായിരുന്നു എന്നും  പേരും  പെരുമയും ഒന്നും  ഒരിക്കലും ആകർഷിച്ചിട്ടില്ല  എന്നും  ഈ  കഥ  വായിക്കുമ്പോൾ മനസ്സിലാകും. ലാളിത്യമായിരുന്നു  സ്വഭാവത്തിന്റെ മുഖമുദ്ര.
2. ഭിക്ഷ  നൽകാനുള്ള  നരേന്റെ വ്യഗ്രത
ഈ  കഥയിൽ  സഹായം  അഭ്യർത്ഥിച്ചു വരുന്നവരോട് നരേൻ  വളരെ  ദയാലുവാണ്  എന്ന് മനസിലാക്കാം. ഇതിൽ  നരേന്റെ ഉപദേശവും  ഉണ്ട്. നാമെപ്പോഴും , അന്യർക്കു നൽകികൊണ്ടിരിക്കണം. ജീവസേവയാണ് ശിവസേവ. അതായത്  മനുഷ്യരെ  സേവിക്കൽ  ഈശ്വരനെ സേവിക്കൽ  തന്നെയാണ്.
3. മയക്കപ്പെട്ട  മൂർഖൻ
ഇതിൽ  നരേന്റെ ധ്യാനശീലത്തെ മനസ്സിലാക്കി തരുന്നു
4. പ്രശസ്തനായ  പ്രേതം
ഇത് നല്ല രസമുള്ള  കഥയാണ്. നരേൻ എപ്പോഴും തന്റെ  യുക്തിക്കു നിര ക്കുന്നതാണെങ്കിൽ മാത്രമേ  എന്ത് കാര്യവും സ്വീകരിക്കുകയും ചെയ്യുകയുള്ളൂ.
5. പ്രസരിപ്പുള്ള ധൈര്യശാലി
നരേനു ള്ളിടത്തു സന്തോഷത്തിന്റെ  അന്തരീക്ഷമുണ്ടാകും. ഈ  കഥയിൽ നരേന്റെ നിഷ്കളങ്കതയും  ധൈര്യവും എടുത്തു  പറയുന്നുണ്ട്.
6. ശക്തനും  കുലുങ്ങാത്തവനും
നരേനെ ആർക്കും  പേടിപ്പിക്കാൻ  സാധിക്കില്ല  എന്ന് ഈ  കഥയിൽ  നിന്ന് മനസ്സിലാകും
7.ആവശ്യസമയത്തെ  സുഹൃത്ത്
ഈ കഥയിൽ ഒരു നാവികന്  പരുക്കുപറ്റിയപ്പോൾ ധൈര്യം കൈവിടാതെ കൂട്ടുകാരുടെ  സഹായത്തോടെ പ്രഥമ ശുശ്രുഷ നൽകി. ഭീരുക്കളായാൽ നിങ്ങൾ ഒന്നും തന്നെ നേടുകയില്ല. എന്ത് വന്നാലും പൊരുതുക. ഈ  സ്വഭാവഗുണം സ്വാമി വിവേകാനന്ദന് ചെറുപ്പകാലത്തു  തന്നെ കാണപ്പെട്ടിരുന്നു.
'ഈ  ലോകമൊരു വലിയ വ്യായാമശാലയാണ്. നാം  ഈ  ലോകത്തിൽ  വന്നതു ശക്തരാകാൻ വേണ്ടിയാണ് ', സ്വാമിജി  പറഞ്ഞു.
8. പുകവലിയിലെ  പരീക്ഷണങ്ങൾ
തന്റെ  യുക്തിക്കു  നിരക്കാത്തതൊന്നും  നരേൻ  സ്വീകരിച്ചിരുന്നില്ല. ദക്ഷിണഭാരതത്തിൽ  അതിഥികൾക്ക്  മുറുക്കാൻ കൊടുക്കുന്നപോലെ ബംഗാളിൽ ഹുക്ക  വലിക്കാൻ കൊടുക്കുന്ന പതിവുണ്ട്. ഓരോ  സമുദായത്തിനും  വേറെവേറെ  ഹുക്ക  ആണ് വെച്ചിരുന്നത്. 'ഒരു  സമുദായക്കാർ  ഉപയോഗിച്ച  ഹുക്ക  മറ്റു  സമുദായക്കാർ  ഉപയോഗിച്ചാൽ എന്താണ് ', നരേൻ സ്വയം ചോദിച്ചു. എന്നിട്ട് എല്ലാ ഹുക്കയിൽ നിന്നും പുകയെടുത്തു. എല്ലാ ഹുക്കകളും ഒരുപോലെയാണ്  അനുഭവപ്പെട്ടത്. ഇത് കണ്ട്  മറ്റുള്ളവർ  നരേനെ  ശാസിച്ചു. എന്നാൽ നരേൻ ശാന്തനായി  പറഞ്ഞു എനിക്ക് എല്ലാം ഒരേപോലെയാണ് തോന്നിയത് ഒരു വ്യത്യാസവും കണ്ടില്ല  എന്ന്.
9. ആദ്യത്തെ  ഈശ്വരാനുഭവം
നരേന്റെ ആദ്യത്തെ  ഈശ്വരാനുഭവമാണ്  ഇതിൽ പറയുന്നത്. പരമാനന്ദം  കൊണ്ട്  കൊച്ചുഹൃദയം  നിറഞ്ഞു തുളുമ്പി. നരേന്റെ മനസ്സിനും, ശരീരത്തിനും  പുത്തനുണർവ് ഉണ്ടായി എന്ന് പറയുന്നുണ്ട്.
10.ജീവിതലക്ഷ്യത്തോടുള്ള  ശ്രദ്ധ
നരേൻ വളരെ  ത്യാഗിയായിരുന്നു. ശ്രീരാമകൃഷ്ണൻ  ഈ  ത്യാഗബുദ്ധിയെ  പലതവണ  പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ പരീക്ഷിച്ച ഒരു കഥയാണ് ഇതിൽ. നരേന് ലക്ഷ്യത്തിനോടെന്ന പോലെ  മാർഗ്ഗ ത്തിനോടും നല്ല ശ്രദ്ധയുണ്ടായിരുന്നു.
11. ഭയങ്കരമായതിനെ  നേരിടുക
ഭയങ്കരമായതിനെ ധൈര്യപൂർവ്വം നേരിടുക. ഭീരുവിനു പറഞ്ഞിട്ടുള്ളതല്ല  വിജയം. നാം ഭയത്തെയും  കഷ്ടങ്ങളെയും  അറിവില്ലായ്മയെയും പൊരുതി തോല്പ്പിക്കണം എന്നാൽ മാത്രമേ  അവ നമ്മളിൽ നിന്ന് ഓടിപോകൂ  എന്നാണ് ഇതിൽ  പറഞ്ഞത്.
12.ഈശ്വരൻ  ഭക്തരെ  രക്ഷിക്കുന്നു
സ്വാമിജിയുടെ മനസ്സിൽ  ഭക്തിഉണർന്ന് ഹൃദയത്തിലെ  ഭക്തിപ്രവാഹത്തിന്റെ  കവാടം തുറന്നു ഈ  അവസരത്തിൽ നടന്ന രസകരമായ കഥയാണ് ഇതിൽ
13.ശ്രീരാമന്റെ  കൃപ
സ്വാമിജി തന്റെ  തീർത്ഥാടനകാലത്തു പണം  കൊണ്ടുനടക്കാറില്ല. തീർത്ഥാടന  കാലത്തുണ്ടായ  അനുഭവകഥയാണ്  ഇതിലുള്ളത്.
14. എനിക്കൊരു ലക്ഷ്യമുണ്ട്
ഹരിദ്വാറിലേക്ക്  തീവണ്ടിയിൽ  യാത്ര ചെയ്യുമ്പോൾ  ഉണ്ടായ ഒരു അനുഭവ കഥയാണ് ഇതിൽ ഉള്ളത്.
15. വിഗ്രഹരാധനയുടെ പ്രയോജനം
സ്വാമിജി  രാജസ്ഥാനിലെ  ആൾവാർ എന്ന നഗരത്തിൽ  മഹാരാജാവ്  മംഗൽസിങ്ങിന്റെ കൊട്ടാരത്തിൽ  താമസിക്കുകയായിരുന്നു. രാജാവിന്  വിഗ്രഹാരാധന ഇഷ്ടമല്ല. അത് കല്ലിനെ പൂജിക്കലാണെന്നാണ്  അദ്ദേഹം  മനസിലാക്കിയത്. എന്നാൽ  സ്വാമിജി  വിഗ്രഹരാധനയെ അംഗീകരിക്കുന്ന  ആളായിരുന്നു. അവിശ്വാസിയായ  രാജാവിന് സ്വാമിജി  വിഗ്രഹരാധനായുടെ യഥാർത്ഥ പ്രയോജനം വിവരിച്ചു കൊടുക്കുന്നതാണ്  ഇതിൽ ഉള്ളത്.
16. മാന്ത്രികസ്പർശം
ഹരിസിങ്  വലിയ വേദാന്തിയായിരുന്നു. വിഗ്രഹരാധനായിൽ  അദ്ദേഹം  വിശ്വസിച്ചിരുന്നില്ല. സ്വാമിജി എത്ര പറഞ്ഞു  കൊടുത്തിട്ടും   അതു  ബോധ്യമായില്ല. അവസാനം അനുഭവത്തിലൂടെ അത് മനസിലാക്കി കൊടുക്കുകയാണ് ഇതിൽ ഉള്ളത്
17. ചെരുപ്പ് കുത്തിയുടെ  സ്നേഹം
ചെരുപ്പുക്കുത്തിയുടെ ഉത്കൃഷ്ട പ്രവൃത്തിയും സ്നേഹവും മനസ്സിലാക്കിത്തരുന്ന  കഥയാണ് ഇത്.
18. 'ഒരു ഇന്ത്യൻ  യോഗി'
സ്വാമിജി ഹോങ്കോങ് വഴി അമേരിക്കയിലേക്ക്  പോയി.ഇന്ത്യൻ ചിന്ത  ചൈനീസ് സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന് അവിടെ വച്ചു മനസ്സിലാക്കാൻ  സാധിച്ചു  ഈ  കഥയിൽ നിന്ന്.
19.ബാലഗംഗാധര തിലകിനെ കണ്ടുമുട്ടൽ
രണ്ട് മഹാന്മാർ കണ്ടുമുട്ടുമ്പോൾ അത് ഓർമ്മകൾ പങ്കുവയ്ക്കാനും  സന്തോഷിക്കാനും  പറ്റിയ അവസരമാകുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകിനെ കണ്ടുമുട്ടിയ സന്ദർഭമാണ്  ഇതിൽ ഉള്ളത്.
20. പുലി മടങ്ങിപോകുന്നു
അദ്ദേഹം  ഈശ്വരചിന്തയിൽ  മുഴുകിയിരിക്കുമ്പോൾ  ഒരു പുലി വന്നു തന്റെ അടുത്ത്  ഇരുന്നതും പിന്നീട് മടങ്ങി പോകുവാനുണ്ടായ  കാര്യങ്ങളും  ആണ് ഈ  കഥയിൽ ഉള്ളത്.
21. രണ്ട് ആദർശങ്ങൾ
ഇന്ത്യയുടെ  അധഃപതനത്തിന് കാരണം മതമല്ലെന്നും യഥാർത്ഥ  മതമനുസരിച്ചു ജീവിക്കാതിരുന്നതാണെന്നും അദ്ദേഹം  കണ്ടെത്തി.ഹിന്ദു മതത്തിന്റെയും മാതൃരാജ്യത്തിന്റെയും മഹിമ  ഉയർത്തി കാട്ടാൻ അദ്ദേഹം  അമേരിക്കയിൽ പോയി. ത്യാഗവും  സ്നേഹവുമാണ് ഭാരതത്തിന്റെ  ആദർശങ്ങൾ എന്ന് സ്വാമിജി മനസ്സിലാക്കി. ത്യാഗം  മാത്രമാണ് ഇന്ത്യയുടെ ശക്തിസ്രോതസെന്ന് അദ്ദേഹം കണ്ടു.
സ്വാമിജിയെ അറിയാനും. തങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ  കാഴ്ചപ്പാട്  വളർത്താനും ഈ  പുസ്തകം കുട്ടികളെ സഹായിക്കും. യുവഭാരതത്തിന്റെ മഹാശില്പിയായ സ്വാമി വിവേകാനന്ദന് പ്രണാമങ്ങൾ...                                                                                              - ''' അനുഷ്ക കൃഷ്ണകുമാർ 5 D'''
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491032" എന്ന താളിൽനിന്ന് ശേഖരിച്ചത്