Jump to content
സഹായം

"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം
(ലേഖനം)
വരി 92: വരി 92:


'''___________________________'''
'''___________________________'''
== '''ലേഖനം - സ്വാമി വിവേകാനന്ദൻ ( സാനിയ കെ.ജെ)''' ==
[[പ്രമാണം:Swamiji.jpg|ഇടത്ത്‌|ലഘുചിത്രം]]
കേരളീയരുടെ മനസ്സിൽ വിവേകാനന്ദസ്വാമികൾ അനശ്വര പ്രതിഷ്ഠ നേടിയത് 'ഭ്രാന്താലയം'എന്ന പേരിനാൽ അദ്ദേഹം അന്നത്തെ കേരളത്തെ പരാമർശിച്ചുവെന്നതുകൊണ്ടാണ്. "ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങളും" എന്ന് ചെന്നൈയിലെ ട്രിപ്ലിക്കൻ ലിറ്റററി സൊസൈറ്റിയിൽ വെച്ചുചെയ്ത 'ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തിൽ സ്വാമിജി പറഞ്ഞു. സവർണർ നടക്കുന്ന തെരുവിൽക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതർക്ക് സഞ്ചരിക്കാൻ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുൻനിർത്തിയാണ് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപതിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.
<nowiki>''</nowiki>രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമേ ശക്തിയും മഹത്വവും ലഭിച്ചിട്ടുള്ളൂ എന്ന്"
ഭാരതത്തിൻ്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് സ്വാമി വിവേകാനന്ദൻ ഉറച്ചു വിശ്വസിച്ചു. തൻ്റെ ഓരോ വാക്കും പ്രവർത്തിയും അവർക്കുള്ള ഊർജ പ്രവാഹമായി അദ്ദേഹം മാറ്റി. യാതൊരു ബാഹ്യപ്രേരണയും കൂടാതെ യുവാക്കളുടെ മനോബലം വർധിപ്പിക്കുക എന്ന ക‍ർമ്മം അദ്ദേഹം നിർവഹിച്ചു. ഇവയൊക്കെയും ഭാരതത്തിന് ലഭിച്ച സൗഭാഗ്യമാണ്.
കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ വിചാരധാര ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു. ആ മഹാത്മാവിൻ്റെ ദീർഘവീക്ഷണം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നത് നമ്മെ ബോധിപ്പിക്കുന്ന വസ്തുതയാണ്. ദീർഘവീക്ഷണം എന്ന വാക്കിന് സ്വാമി വിവേകാനന്ദൻ എന്ന് പര്യായം നൽകിയാലും അതിൽ തെല്ലും അതിശയോക്തിയില്ല.
1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത എന്ന നരേന്ദ്രൻ വിധിയുടെ നിയോഗത്താൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യനായി. രാമകൃഷ്ണയുടെ മരണത്തിന് ശേഷം, ഇന്ത്യയിൽ വ്യാപകമായി സഞ്ചരിച്ച വിവേകാനന്ദൻ, ബ്രിട്ടീഷ് ഇന്ത്യയുടെ യഥാർത്ഥ ചിത്രം നേരിട്ട് മനസിലാക്കി. തന്റെ യാത്രകളിൽ, ജനസാമാന്യങ്ങൾ അനുഭവിക്കുന്ന കടുത്ത ദാരിദ്രവും പിന്നോക്കാവസ്ഥയും വിവേകാനന്ദനെ ആഴത്തിൽ സ്വാധീനിച്ചു. ഇന്ത്യയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ജനങ്ങളെ തഴയുന്നതാണെന്ന് മനസിലാക്കുകയും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ മതനേതാവായിരുന്നു അദ്ദേഹം. പിന്നീട് നരേന്ദ്രൻ ലോകാരാധ്യനായ സ്വാമി വിവേകാനന്ദനായി ഇന്നും അനേകായിരം മനസുകളിൽ നിറഞ്ഞ് നിൽക്കുന്നു. 1893 സെപ്റ്റംബർ 11 ന് അമേരിക്കയിലെ ചിക്കാഗോയിൽ വെച്ച് നടന്ന സർവ രാഷ്ട്ര മതമഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ "അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ.."  എന്നാരംഭിക്കുന്ന ഒരൊറ്റ പ്രസംഗം കൊണ്ട് ഭാരതത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച് അദ്ദേഹം ചരിത്രം തിരുത്തി കുറിച്ചു.
ഒരു ഹിന്ദു സന്ന്യാസിയുടെ പ്രവർത്തനങ്ങൾക്കപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിലുള്ള തൻ്റെ വ്യക്തി പ്രഭാവം പാശ്ചാത്യ ലോകർക്ക് മുൻപിൽ വിവേകാനന്ദന് തുറന്നു കാണിക്കാൻ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയൻ ആയിരുന്നതുകൊണ്ടു മാത്രമാണ്.
"ഞാൻ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു.സത്യം ഒരിക്കലും അസത്യത്തോടു കൂട്ടുകൂടുകയില്ല. സമസ്ത ലോകവും എനിക്ക് എതിരായി വന്നാലും സത്യം തന്നെ അവസാനം ജയിക്കും<nowiki>''</nowiki> എന്നത്  അദ്ദേഹം എന്നും ഉറച്ചുവിശ്വസിച്ചിരുന്ന ആശയമായിരുന്നു.
വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ദരിദ്രരെയും സ്ത്രീകളെയും ഉദ്ധരിക്കുക തുടങ്ങിയ തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന് അർപ്പിത മനോഭാവമുള്ള ആളുകളുടെ ഒരു സംഘടന ആവശ്യമായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, 'ദരിദ്രരുടെയും തഴയപ്പെട്ടവരുടെയും വീട്ടുപടിക്കൽ പോലും മഹത്തായ ആശയങ്ങൾ എത്തിക്കുന്നതിനുള്ള ഒരു യന്ത്രസംവിധാനം പ്രവർത്തിപ്പിക്കേണ്ടത്,' അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഈ യന്ത്രമായി പ്രവർത്തിക്കുന്നതിനാണ്, 1897ൽ അദ്ദേഹം രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്. ഇന്ത്യയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ഗ്രാമീണ വികസന കേന്ദ്രങ്ങൾ മുതലായവയുടെ നടത്തിപ്പ്, ഭുമികുലുക്കം, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ഇരകളെ പുനഃരധിവസിപ്പിക്കുന്നതിനും ആശ്വാസം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങളിൽ മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.  
സ്വാമി വിവേകാനന്ദൻ തന്റെ ചെറുപ്പകാലത്ത്, വെറും 39-ാം വയസിൽ അന്തരിച്ചുവെങ്കിലും ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവിൽ അദ്ദേഹം ഏറെ സംഭാവനകൾ നൽകി. ഇന്ത്യയുടെ പ്രാചീന ആത്മീയ പാരമ്പര്യത്തെ പാശ്ചാത്യരുടെ ഊർജ്ജസ്വലതയുമായി അദ്ദേഹം കൂട്ടിയോജിപ്പിച്ചു. <nowiki>''</nowiki>1902 ജൂലായ് നാലിന് സന്ധ്യകഴിഞ്ഞു. യാതൊരു സുഖക്കേടും കൂടാതെ ആ മഹാതേജസ്സ് ഇഹലോകത്തിൽനിന്നു മറഞ്ഞു. ഹാ! നിർഭാഗ്യമായ ലോകമേ! നിന്റെ ഈ വലിയ നഷ്ടം അടുത്തഭാവിയിൽ പരിഹരിക്കപ്പെടുന്നതല്ല, നിശ്ചയംതന്നെ...<nowiki>''</nowiki> വിവേകാനന്ദന്റെ സമാധിയെപ്പറ്റി കുമാരനാശാൻ രേഖപ്പെടുത്തിയ വരികളാണിവ.
ഇന്നും അദ്ദേഹത്തിൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി ഭാരതം ആചരിക്കുന്നു. ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ നമ്മളോരോരുത്തരുടെയും ഭാഗ്യം തന്നെയാണ്, അപ്പോൾ ഭാരതീയനായി ഭാരതത്തിനു വേണ്ടി ജീവിക്കാൻ കഴിയുക എന്നത് നമ്മുടെ സൗഭാഗ്യമായി തന്നെ കരുതി ആത്മാഭിമാനത്തോടെ മുൻപോട്ടു പോകുക. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ <nowiki>''</nowiki>അസൂയയും അഹങ്കാരവും ദൂരെക്കളയൂ. അന്യർക്ക് വേണ്ടി യോജിപ്പോടെ പണിയെടുക്കാൻ പഠിക്കൂ ; ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ഇന്നത്തെ ആവശ്യം<nowiki>''</nowiki> എന്ന തത്വം മനസ്സിലാക്കുക എന്നതാണ്. അതാണ് ഭാരതത്തിലെ യുവതലമുറയ്ക്ക് സ്വാമി വിവേകാനന്ദന് നൽകാൻ കഴിയുന്ന എറ്റവും വലിയ ആദരം.
'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത'                                                             - '''സാനിയ കെ. ജെ.'''
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490860" എന്ന താളിൽനിന്ന് ശേഖരിച്ചത്