Jump to content
സഹായം

"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(CLUB)
 
വരി 1: വരി 1:
== JRC ==
== JRC ==
2017 അധ്യായന വർഷത്തിൽ ആണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പറവൂരിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.സാമൂഹിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന, സേവന മനോഭാവമുള്ള ഒരു കൂട്ടം കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓരോ ജെ ആർ സി യൂണിറ്റുകളും പ്രവർത്തിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുന്ന 20 കുട്ടികളുടെ ബാച്ച് ആണ് ഓരോ വർഷവും JRC Cadets ആയിട്ട് തെരഞ്ഞെടുക്കപ്പെടുന്നത്. അഭിരുചി പരീക്ഷകൾ നടത്തിയാണ് സെലക്ഷൻ. സ്കൂൾ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവർക്കുണ്ടായിരിക്കും കുട്ടികൾ സേവന മനോഭാവത്തോടെ കൂടി വളർന്നു വരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഗവൺമെന്റ് ഗ്രേസ്മാർക്ക് അനുവദിച്ചിട്ടുണ്ട്..
പ്രളയബാധിത പ്രദേശങ്ങളിൽ സാധനസാമഗ്രികൾ ശേഖരിച്ച് എത്തിക്കുക
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നടത്തിയ  പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിച്ചു നൽകുക, തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാം JRC കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
കോവിഡ് മഹാമാരി കാലത്ത് നമ്മുടെ JRC കേഡറ്റുകൾ മാസ്ക് ചലഞ്ച് എന്ന പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കുക യുണ്ടായി. വിവിധ സ്ഥാപനങ്ങളിലും വ്യക്തികൾക്കും മാസ്ക് വിതരണം നടത്തി, നമ്മുടെ കേഡറ്റുകൾ തങ്ങളുടെ സാമൂഹികപ്രതിബദ്ധത വ്യക്തമാക്കുകയുണ്ടായി.
ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ കടമകൾ നിർവ്വഹിക്കുവാൻ ഓരോ JRC കേഡറ്റും താൽപര്യത്തോടെ മുന്നോട്ട് വരുന്നുണ്ട്.
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457235" എന്ന താളിൽനിന്ന് ശേഖരിച്ചത്