Jump to content
സഹായം

"എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം
(എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം)
(എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം)
 
വരി 3: വരി 3:

തോട്ടം തൊഴിലാളികളുടെ  മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസറ്റേഴ്സ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൾ സ്ഥാപിതമായി. 1935 മുതൽ 1962 വരെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം വരെയുള്ള എലിമെൻററി സ്കൂളായി. ഗവൺമെൻറ് നിയമമനുസരിച്ച് 1984 മുതൽ ഒന്നാം ക്ലാസു മുതൽ  ഏഴാം ക്ലാസു വരെയുള്ള യു പി സ്കൂളായി മാറി.പൊതുവെ മലയോര മേഖലയിലെ തൊഴിലാളികളുടെ  സാമ്പത്തിക ,സാമൂഹിക മേഖലകൾ വളരെ ശോച്യാവസ്ഥയിലായിരുന്നുവെങ്കിലും ,എല്ലാവരുടെയും സഹകരണം നിർലോഭം ഈ സ്കൂളിന് കിട്ടിയിരുന്നു. സത്യം , സ്നേഹം എന്ന മുദ്രാവാക്യം കൈമുതലാക്കിയ ആയിരത്തിലധികം വിദ്യാർതഥികൾ  ഈ വിദ്യാലയത്തിലൂടെ കടന്നുപോയി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച് സമൂഹത്തിന് മാതൃകയായി ഇപ്പോഴും നില കൊള്ളുന്നു.

തിരുവിതാംകൂൂറിൽ നിന്നും ജീവിതമാർഗ്ഗം തേടി ഇവിടെ എത്തിച്ചേർന്ന കുടിയേറ്റ ജനതയുടെ ജിവിത സാഹചര്യങ്ങളുടെ  ദയനീയ സ്ഥിതി കണ്ട് മനസ്സലിഞ്ഞ ഫാദർ സെബാസ്റ്റ്യൻ നൊറോണയുടെ പ്രത്യേക ക്ഷണപ്രകാരം 1934 ഒക്ടോബർ 21 ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഇവിടെ എത്തുകയും ഹോളി ഇൻഫൻറ് മേരീസ് കോൺവെൻറ് ഇവിടെ സ്ഥാപിക്കുകയും ചെയ്തു.എത്തിച്ചേർന്ന കാലഘട്ടം മുതൽ തോട്ടം മേഖലയുമായി ബന്ധപ്പെട്ട പരിസരവാസികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സിസ്റ്റേഴ്സ് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പരിഹാരം കണ്ടെത്തിയത് ഒരു ഓർഫനേജ് തുടങ്ങികൊണ്ടായിരുന്നു.ഇവിടെ എത്തിച്ചേർന്നത് മുതൽ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും 1935 ജൂൺ ഒൻപതിന്  പതിനൊന്ന് കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഈ വിദ്യാലയത്തിൻറെ പേര് Mission Girls  Home എന്നായിരുന്നു. 1939 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കൂടുകയും  ചെയ്ത സാഹചര്യത്തിൽ സ്കൂളിൻറെ പേര് ഹോളി ഇൻഫൻറ് മേരീസ് എൽപി സ്കൂൾ എന്നാക്കുകയും ചെയ്തു.കുമാരി ആച്ചി ആദ്യത്തെ ഹെ‍ഡ്മിസ്ട്രസ് ആയിരുന്നു. നാല് സിസ്റ്റേഴ്സും ഇവരോടൊപ്പം പ്രവർത്തിച്ചിരുന്നു.ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്കൾ ആയത് കൊണ്ട് മദ്രാസ് ബോർഡിന്റെ‍ കീഴിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ഒരു എലിമെൻററി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ 1962 ൽ ഗവൺമെൻറിന്റെ പുതിയ ഓർഡർ പ്രകാരം  അഞ്ചാം ക്ലാസ്  എൽപി സ്കൂളിൽ നിന്ന് വേർപ്പെടുത്തുകയും ഒന്നു മുതൽ നാലു വരെ എൽപി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു.1982  വരെ ഈ സ്ഥിതി തുടർന്നു പോന്നു. പിന്നീട് നാലാം ക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസം പ്രശ്നമായി മാറുകയും ചെയ്തതിന്റെ ഫലമായി ഗവൺമെൻറിൽ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി ഉയർത്തപ്പെട്ടു.1982ൽ അ‍‍ഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ,ഏഴും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.
ഈ പുരോഗതിക്ക് ചുക്കാൻ പിടിച്ചത് അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ റോസാൽബ യായിരുന്നുവെന്നത് ഞങ്ങൾ അഭിമാനത്തോടെ  ഓർക്കുന്നു.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403818" എന്ന താളിൽനിന്ന് ശേഖരിച്ചത്