Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ‍‍‍‍ , രത്നഗിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
വിവിധ സാഹചര്യങ്ങളോട് മല്ലടിച്ചുപോന്ന രത്‌നഗിരിയിലെ കുടിയേറ്റകര്ഷകര്ക്കു സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം എന്നത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു .എങ്കിലും അതിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിപ്പോന്നു .ഈ കാലയളവിൽ രത്‌നഗിരി പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത് .1982 മുതൽ 1984 വരെ ശ്രീമതി ലീലാമ്മ കുന്നത് ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവന മനുഷ്ഠിച്ചു .രത്‌നഗിരി ഇടവകയുടെ കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഇതിന്റെ സ്ഥാപക മാനേജർ  റവ .ഫാ ജോസഫ് കറുകമാലി യിൽ  ആയിരുന്നു .ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപിക ശ്രീമതി ലീലാമ്മ തോമസും തുടർന്ന് എം കുഞ്ഞിക്കണ്ണൻ പ്രൊട്ടക്ടഡ് അധ്യാപകനായും ജോലിയിൽ പ്രവേശിച്ചു .1989 ൽ ശ്രീമതി എൽസമ്മ കുര്യക്കോസും 1984 ൽ ശ്രീ ടി  ഡി ജോസഫ് ഈ വിദ്യാലയത്തിൽ അധ്യാപകനായി നിയമിക്കപ്പെട്ടു .1985ൽ എം കുഞ്ഞിക്കണ്ണൻ തന്റെ മാതൃ വിദ്യാലയമായ  തിമിരിയിലേക്കു സ്ഥലം മാറി പോയി .ആ വര്ഷം തന്നെ ശ്രീമതി ലീലാമ്മ തോമസ് പി എസ്  സി സെല ക്ഷൻ ലഭിച്ചതിനാൽ പിരിഞ്ഞു പോയി .1985 മുതൽ (ഡിസംബർ )ശ്രീ ടി ഡി ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി സേവനം തുടങ്ങി .1986 ജനുവരി 25 മുതൽ ശ്രീമതി മേരി എം ജെ എടക്കോം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നും സ്ഥലം മാറ്റം മൂലം ഇവിടെ ജോലിയിൽ പ്രവേശിച്ചു 1988 ജൂൺ 21 മുതൽ ശ്രീമതി റോസിലിയമ്മ സക്കറിയാസിനെ എം കുഞ്ഞിക്കണ്ണന്റെ  ഒഴിവിലേക്ക് നിയമിക്കപ്പെട്ടു .
 
'''കോർപ്പറേറ്റ് സ്കൂൾ'''
 
18-2-1993ൽ രത്‌നഗിരിയിലെ സ്കൂൾ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായി.റവ.ഫാ.മാത്യു വേഗക്കുന്നേൽ ആയിരുന്നു സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജർ.അദ്ദേഹത്തിന് ശേഷം റവ.ഫാ.ക്രിസ്ടി പറമ്പുകാട്ടിൽ മാനേജരായി ചാര്ജടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്തിൽ ബഹു ജന പങ്കാളിത്തത്തോടെ സ്കൂളിൽ ഗ്രൗണ്ട് നിരത്തി സൗകര്യപ്രദമാക്കുകയും കുട്ടികൾക്ക് ഒരു കളിസ്ഥലം തന്നെ സാക്ഷാത്കരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ മാനേജര്മാരായി സേവനമനുഷ്ഠിച്ച നിരവധി വൈദീകരുടെ നേതൃത്വത്തിൽ സ്കൂളിന്റെ ബൗദ്ധീക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
 
'''അധ്യാപകർ'''
 
ഈ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കു അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി അവരുടെ കല പരവും, കായികവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിചു അവരുടെ മാനസികവും വൈകാരികവും ഭൗധീകവുമായ മേഖലകൾ പരിപോഷിപ്പിച്ചു അച്ചടക്കത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ബാലപാഠങ്ങൾ പഠിപ്പിച്ചു അവരെ വിജ്ഞാനത്തിന്റെ വിവിധമേഖലകിലേക്ക് കൈപിടിച്ച് നടത്തിയവർനിരവധിയാണ് .
 
ശ്രീമതി ലീലാമ്മ തോമസ്
 
ശ്രീ കുഞ്ഞിക്കണ്ണൻ
 
ശ്രീമതി എൽസമ്മ കുരിയാക്കോസ്
 
ശ്രീ ടി ഡി ജോസഫ്
 
ശ്രീമതി മേരി കുഴിവേലിൽ
 
ശ്രീമതി ത്രേസ്സ്യ കെ എസ്
 
ശ്രീമതി ജിൻസ് തോമസ്
 
ശ്രീ ജോസഫ് ഇ ജെ
 
ശ്രീ അശോകൻ ഇ വി
 
ശ്രീമതി ശ്യാമള എൻ വി
 
ശ്രീമതി ലിസ്സ്യാമ്മ ജോസഫ്
 
ശ്രീ സോജൻ വർഗീസ്
 
സിസ്റ്റർ അന്നമ്മ ജോസഫ്
 
സിസ്റ്റർ സെലിൻ കെ എ
 
ശ്രീമതി മിനി എബ്രഹാം
 
ശ്രീമതി മേരി ദേവസ്യ
 
ശ്രീമതി റോസിലിയമ്മ സക്കറിയാസ്
 
ശ്രീമതി സെലിൻ ജോസഫ് റ്റി
 
ശ്രീമതി പ്രിൻസി ജൂലിയസ്
 
സിസ്റ്റർ ലിസ്സിപ്പോൾ
 
ശ്രീ സണ്ണി
 
ശ്രീ ജോസഫ്
 
ശ്രീ വിജയരാഘവൻ
 
ശ്രീമതി സിസിലിയമ്മ
 
തുടങ്ങിയവർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു .കൂടാതെ പോയ വർഷങ്ങളിൽ ലീവ് വാക്കൻസികളിൽ
 
സേവനമനുഷ്ഠിച്ചവരും നിരവധിപേരുണ്ടു .
 
'''പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''
 
വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ആയ വളർച്ച ലക്ഷ്യമാക്കി വിവിധ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു .വർഷാരംഭത്തിൽ തന്നെ വാർഷിക കലണ്ടർ തയ്യാറാക്കുകയും സാമൂഹിക -സാംസ്‌കാരിക -സാഹിത്യ -സാമുദായിക ദിനാചരണങ്ങൾ ഉചിതമായി ആചരിക്കുകയും ചെയ്യാറുണ്ട് .പ്രവേശനോത്സവം ,സ്വാതന്ത്ര്യദിനാചരണം ,ഓണാഘോഷം ,ഗാന്ധിജയന്തി ,ശിശുദിനം ,ക്രിസ്മസ് ,സ്കൂൾ വാർഷികം തുടങ്ങിയവ എല്ലാ വർഷവും ആചരിക്കാറുണ്ട് .അതുപോലെതന്നെ ഉപജില്ലാ തലത്തിൽ നടക്കുന്ന കല കായിക പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .എൽ എസ്  എസ് ,കോർപ്പറേറ്റ് തല സ്കോളർഷിപ്പു പരീക്ഷ ,ഡി സി എൽ ,ഐ ക്യു  പരീക്ഷ തുടങ്ങിയ മൽത്സര പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുകയും നിരവധി സ്കോളർഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട് .
 
'''സ്കൂളിന്റെ ഇന്നത്തെ അവസ്ഥ'''
 
ഈ വിദ്യാലയത്തിന്റെ ആരംഭഘട്ടത്തിൽ ഇവിടുത്തെ പ്രദേശവാസികളെല്ലാം ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത് .ഈ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിച്ചർന്ന ധാരാളം വ്യക്തിത്വങ്ങൾ ഈ വിദ്യ ക്ഷേത്രത്തിൽനിന്നും രൂപംകൊണ്ടു എന്നത് അഭിമാനജനകമാണ് .എന്നാൽ ഇന്ന് ഈ സ്കൂളിന്റെ അവസ്ഥ വളരെ ദയനീയമാണ് .ഈ പ്രദേശത്തെ ആളുകളുടെ സാമ്പത്തിക നില ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവും ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമായി .2008-09 വര്ഷം ഈ സ്കൂൾ ഒരു അൺ ഇക്കണോമിക് സ്കൂൾ ആയി മാറി .ഇവിടെ അടുത്തുള്ള ചെമ്പേരി, നെല്ലിക്കുറ്റി ,കുടിയാന്മല സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതോടെ ധാരാളം കുട്ടികൾ ആ സ്കൂളിലേക്ക് പോകാൻ തുടങ്ങി .2021-22 വർഷത്തിൽ സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും പുതിയ കെട്ടിടത്തിന്റെ പണി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
 
'''സംഗ്രഹം'''
 
1982ൽപ്രവർത്തനമാരംഭിച്ച ഈ സ്‍ക്ലൂളിൽ ഇന്ന് എല്ലാവിധ ബൗദ്ധീക സാഹചര്യങ്ങളും ഉണ്ട് ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പൂർവ വിദ്യാർത്ഥികൾ സ്വദേശത്തും വിദേശത്തും ആയി ജോലി ചെയ്യുന്നു ഇന്ന് കുട്ടികളുടെ എണ്ണം കുറവാണെങ്കിലും ഇവിടെ വിദ്യ അഭ്യസിക്കുന്നവർ മികച്ച നിലവാരം പുലർത്തുന്നു.{{PSchoolFrame/Pages}}
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391417" എന്ന താളിൽനിന്ന് ശേഖരിച്ചത്