Jump to content
സഹായം

"കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
(ചെ.)No edit summary
വരി 1: വരി 1:
100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രൈമറി സ്കൂളിൻ്റെ കഴിഞ്ഞ കാലത്തേക്കുള്ള എത്തിനോട്ടത്തിൽ അന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം പ്രശസ്തമാണ് .സമൂഹത്തിൽ അന്യമായിരുന്ന ഒരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന യഞ്ജത്തിൽ അഭിവാജ്യ ഘടകമായിരുന്നു പള്ളിക്കൂടങ്ങൾ .ഈ മഹത്തായ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് മാർത്തോമ്മ സഭ മുൻകൈയെടുക്കുകയും അന്നത്തെ മെത്രാപ്പോലിത്തയും വൈദികരും ആത്മീയ നേതാക്കളും ധീരമായ നേതൃത്വം നൽക്കുകയും ചെയ്തു .ഇപ്രകാരം ദളിതരുടെ ഇടയിൽ ആദ്യമായി മാർത്തോമ്മ സഭ  പ്രവർത്തനം ആരംഭിച്ച പ്രദേശമാണ് ഓതറ .


         102 വർഷങ്ങൾക്ക് മുൻപ് അവർക്ക് വേണ്ടി ഒരു ഷെഡ് കെട്ടി ആരാധന തുടങ്ങി ആ ഷെഡിലാണ് 1894 -ൽ ഓതറ ഇ .എ . എൽ . പി സ്കൂൾ ആരംഭിച്ചത് ഇതിനെ ബ്രാഹ്മണത്ത് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ആരംഭം ഒന്നാം ക്ലാസ് മാത്രമുള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു അത് ക്രമമായി വളർന്ന് 1918 ആയപ്പോഴേക്കും അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു സ്കൂൾ ആയി തീർന്നു ,ഈ സ്കൂൾ ആരംഭിക്കുമ്പോൾ ഇതിൻ്റെ 4 മൈൽ ചുറ്റുപാടിൽ മറ്റ് സ്കൂളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .ഈ പ്രദേശങ്ങളിൽ ഉള്ള അനേകരെ അക്ഷരത്തിൻ്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയ ആദ്യ കാല സ്ഥാപനങ്ങളിൽ ഒന്നാണ് ഇത് ഈ ആവശ്യത്തിലേക്ക് സ്ഥലം സംഭാവന ചെയ്തത് അയിരൂർ ചെറുകര കുടുംബമായിരുന്നു .ചൂളക്കുന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .ഇവിടെയാണ് ഇന്ന് ഇ .എ .എൽ .പി സ്കൂൾ ,എ. എം .എം .ഹൈസ്കൂൾ ,സെൻ്റ് .ആൻഡ്രൂസ് മാർത്തോമ്മ പള്ളി ഇവ സ്ഥാപിതമായിട്ടുള്ളത് .അവരുടെ സംഭാവന നന്ദിയോടെ സ്മരിക്കുന്നു.
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353886" എന്ന താളിൽനിന്ന് ശേഖരിച്ചത്