"ജി എൽ പി എസ മുണ്ടക്കൽ /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ മുണ്ടക്കൽ /ചരിത്രം (മൂലരൂപം കാണുക)
15:35, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' പ്രാരംഭത്തിൽ മുണ്ടക്കൽ പുതിയടത്തിൽ പീടികയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
പ്രാരംഭത്തിൽ മുണ്ടക്കൽ പുതിയടത്തിൽ പീടികയുടെ ഒരു മുറിയിൽ ഏകാദ്ധ്യാപിക വിദ്യാലയമായി പ്രവർത്തിച്ചു വന്നിരുന്ന ഇവിടുത്തെ ആദ്യ അദ്ധ്യാപിക കുമാരി എൻ പി മീനാക്ഷി ടീച്ചർ ആയിരുന്നു. അവർ 29 വർഷത്തോളം ഇവിടെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചു.തുടക്കത്തിൽ ഒന്നാം ക്ലാസും തുടർന്ന് ഓരോ വർഷവും രണ്ടു മുതൽ അഞ്ച് വരെ ക്ലാസ്സുകളും തുടങ്ങി.രണ്ട വര്ഷം മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിച്ചിരുന്നുള്ളു. 1957 വരെ ഏകാദ്ധ്യാപിക വിദ്യാലയമായിരുന്ന ഇവിടെ ആ വര്ഷം സഹ അധ്യാപകരെ നിയമിച്ചു.സ്കൂളിനൊരു കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി മുണ്ടക്കൽ ദേശസേവ സംഘത്തിന്റെ പേരിൽ ശ്രീ മർക്കനങ്ങോട്ട് രാരിച്ചൻ ഏഴേ മുക്കാൽ സെന്റ് സ്ഥലം സൗജന്യമായി നൽകി.ആ സ്ഥലത്തു നാട്ടുകാർ നിർമ്മിച്ച ഷെഡിൽ 1956 ഓഗസ്റ്റ് 27 മുതൽ സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. | |||
1965 ജൂലൈ 15നു ആ ഷെഡ് പൊളിഞ്ഞു വീണതോടെ സ്കൂളിന്റെ പ്രവർത്തനം ഒരു താത്കാലിക ഷെഡിലേക്ക് മാറ്റി. ഏകദേശം 8 വർഷത്തോളം താത്കാലിക ഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ 1973 ൽ പുതിയ കെട്ടിടം നിർമ്മിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ നിലവിലുള്ള സ്ഥലത്തിനോട് ചേർന്ന് സ്ഥലം വാങ്ങുകയും എസ്എസ്എ യുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച ഇപ്പോൾ കാണുന്ന കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയും കിട്ടി. 2008 നവംബർ 15നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. |