Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,686 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('നരിപ്പറമ്പ് ജിയുപി സ്കൂൾ....... തല മുറകളായി അനേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ.


[[പ്രമാണം:CamScanner 01-19-2022 12.52.30 3(3).jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|CamScanner_01-19-2022_12.52.30_3(3).jpg]]
 
[[പ്രമാണം:CamScanner 01-19-2022 12.52.30 3(3).jpg|ലഘുചിത്രം|300x300ബിന്ദു|തിരുവേഗപ്പുറ.|പകരം=|നടുവിൽ]]1910 ൽ തിരുവേഗപ്പുറ പടനായകത്ത് അപ്പു എഴുത്തച്ഛനാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. ഇപ്പോൾ തിരുവേഗപ്പുറ റേഷൻ കടയുള്ള പള്ളിക്കര തൊടിയുടെ ഒരു ഭാഗത്ത് ഓലഷെഡിലായിരുന്നു തുടക്കം. കൊല്ലവർഷം 1099 ലെ ശക്തമായ  വെള്ളപ്പൊക്കത്തിൽ അത് നിലം പൊത്തി. വിദ്യാലയം തുടർന്നു നടത്തുവാൻ അദ്ദേഹ ത്തിനു കഴിഞ്ഞില്ല. തന്മൂലം അന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന കുറുവാൻ തൊടി കുട്ടപ്പനെഴുത്തച്ഛൻ ഇത് ഏറ്റെടുത്തു. പുഴ വെള്ളം കയറാത്ത ,ഒരു കിലോമീറ്ററോളം അകലെയുള്ള, നരികൾ വിഹരിച്ചിരുന്ന ഈ പറമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.
 
ഇന്ന് പഴയ എൽ. പി. വിഭാഗം കെട്ടിടം നിൽക്കുന്ന പറമ്പ് അന്ന് അഴകപ്പുറം മന കയായിരുന്നു. ഇവിടെയാണ് വിദ്യാലയം പുനരാരംഭിച്ചത്. അധ്യാപകനായിരുന്ന ഒ. കെ. ശേഖരൻ നായർ തുടങ്ങിയവരുടെ സഹായവും ഉണ്ടായിരുന്നു. 1952 ലാണ് വാടക നൽകി നമ്മുടെ വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തത്.
 
1952-ൽ ഈ മുറ്റം നിറയെ നെല്ലികളും, മാവുകളും, പ്ലാവുകളും ഉണ്ടായിരുന്നു. പഴുത്ത ചക്കച്ചുള പറിച്ച് മലർത്തിപ്പിടിച്ച ഓലക്കുടയിലിട്ട് ക്ലാസുകളിൽ കൊണ്ടുനടന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ പടി ഞ്ഞാറെ അറ്റത്തായിരുന്നു ഒന്നാം തരം.
 
എഴുപതുകളുടെ തുടക്കത്തിൽ സ്കൂളിന് കിഴക്കുവശത്ത് ഒരു പഴയ വാടകക്കെട്ടിടവും പടിഞ്ഞാറ് വശത്ത് ഓടിട്ട ഒരു ചെറിയ കരളം സർക്കാർ കെട്ടിടവും മാത്രമാണ് ഉണ്ടായിരുന്നത്. മരസ്സാമഗ്രികൾ ഒന്നും തന്നെ വേണ്ടത്ര ഇല്ല. ക്ലാസ്സ് മുറികൾ വേർതിരിക്കാൻ ഇടഭിത്തിയോ തട്ടികകളോ ഇല്ല. വേർതിരിവിന്റെ അടയാളം പരസ്പരം പുറം തിരിഞ്ഞ് ബെഞ്ചുകളിൽ തിങ്ങിയിരിക്കുന്ന കുട്ടികളുടെ വരികൾ മാത്രം.കുടിവെള്ളത്തിന് ആശയം അറ്റ
 
വേനലിൽ വറ്റുന്ന ഒരു കിണർ മാത്രം. പ്രാഥമികാവ ശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും വളരെ പരിമിതം. ഇതെല്ലാമായിട്ടും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നുവെന്ന സത്യം ഇന്നും അവശേഷിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരസ്പര സ്നേഹവും കൂട്ടായ്മയും സേവനസന്ന ദ്ധതയും നിരന്തര പരിശ്രമവും തന്നെയായിരുന്നു ഇതിന്റെ ആധാരശിലകൾ. തുടർച്ചയായി ഏതാനും വർഷം നടന്ന സ്കൂൾ വാർഷികങ്ങൾ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.
 
[[പ്രമാണം:CamScanner 01-19-2022 12.52.30 12(2).jpg|നടുവിൽ|ലഘുചിത്രം|423x423ബിന്ദു|ആദ്യകാല അദ്ധ്യാപകർ ]]
ഈ വിദ്യാലയം ഒരു യു. പി യായി ഉയർന്നു കാണുവാനുള്ള അതിയായ ആഗ്രഹം ഇവിടുത്തെ ജനങ്ങളിൽ ഉണ്ടായി. ചിലർ ബോർഡു പ്രസിഡന്റായിരുന്ന പി. ടി. ഭാസ്കരപ്പണിക്കരുമായി ചർച്ച ചെയ്തു. അന്ന് ഡിസ്ട്രിക്ക് ബോർഡിന് ഇത് സാധ്യമാക്കി തരുവാൻ കഴിഞ്ഞിരുന്നില്ല. എൽ. പി സ്ക്കൂളിനടുത്ത് ജനങ്ങളുടെ സഹകരണത്തോടെ സർക്കാരിലേക്കു നൽകാമെന്ന ലക്ഷ്യത്തോടെ യു.പി. ക്ലാസുതുടങ്ങിയാൽ കേരള സംസ്ഥാനം വന്നാൽ നമുക്ക് കാര്യങ്ങൾ നേടുവാൻ കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചുവത്രെ. ഇതോടെ പ്രതീക്ഷകൾ ഉയർന്നു. തിരുവേഗപ്പുറ ഭാഗത്തെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തനങ്ങ ളിൽ അർപ്പണബോധമുള്ളവരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു. തുടർന്ന് ചെക്ക് പോസ്റ്റ് എന്ന്  ഇപ്പോൾ വിളിച്ചു വരുന്ന സ്ഥലത്തിന്റെ തെക്കു ഭാഗത്ത് ഉണ്ടായിരുന്ന ചോലയിൽ ഗോവിന്ദകുറുപ്പിന്റെ മനോഹരമായ കെട്ടിടത്തിൽ 1955 ൽ അന്നത്തെ 6-ാം തരം ആരംഭിച്ചു. താമസിയാതെ നരിപ്പറമ്പ് സ്ക്കൂളിന്റെ തെക്കുവശം കിടക്കുന്ന നെല്ലേക്കാട്ട് ഗോപാലൻ നായരുടെ പറ മ്പിൽ എ. കൃഷ്ണപ്പിഷാരോടിയുടെ നേതൃത്വത്തിൽ ഒരു ഷെഡ് നിർമ്മിച്ച് ക്ലാസ് അങ്ങോട്ടു മാറ്റി. അടുത്ത വർഷം തന്നെ പ്രമോഷൻ ലഭിച്ച കുട്ടി കൾക്ക് 7-ാം തരവും തുടങ്ങി. ഇതിനിടയിൽ 100 രൂപ നൽകി ഗോപാലൻ നായരുടെ പറമ്പ് കമ്മിറ്റി വാങ്ങിയിരുന്നു. പിന്നീട് ഇപ്പോൾ കളിസ്ഥലമായി ഉപയോഗിക്കുന്ന പറമ്പ് 185 രൂപയ്ക്ക് പള്ളിപ്പുറം കെ. കുട്ടികൃഷ്ണ മേനോനിൽ നിന്ന് വാങ്ങുകയും ചെയ്തു.
 
യു. പി. ക്ലാസ് ആരംഭിച്ചതിനു ശേഷം സി. വി. നമ്പീശൻ മാസ്റ്റർ. കുട്ടൻ വാര്യർ, സുകുമാരൻ നെടുങ്ങാടി ഉൾപ്പെടെയുള്ള ഒരു നിവേദക സംഘം മലബാർ ഡിസ്ട്രിക്ക് ബോർഡ് ആസ്ഥാനമായ കോഴിക്കോട് എത്തി. എ. രാമപിഷാരോടി അന്ന് കോഴിക്കോട് ആസ്പത്രിയിലായിരുന്നു. അവർ ബോർഡ് പ്രസിഡന്റ് മൂസാൻ കുട്ടിയുമായി സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധിയായിരുന്ന വി. ടി രാമനെനിവേദനവുമായി വിദ്യാഭ്യാസ ഡയറക്ടറുടെ അടുത്തേക്കയച്ചു. വിദ്യാർത്ഥികളുടെ നാനാ വിധ പ്രശ്നങ്ങൾ രാമൻ അദ്ദേഹത്തെ ധരിപ്പിച്ചു. നിവേദനം അദ്ദേഹം സ്വീക രിച്ചുവെങ്കിലും അനുകൂലമായ ഒരു വാക്കുപോലും പറഞ്ഞില്ല. മാത്രമല്ല വിദ്യാഭ്യാസ കച്ചവടക്കാർ എന്നും മറ്റും ആക്ഷേപിക്കുകയും ചെയ്തുവത് സർക്കാരിലേക്കു നൽകുവാൻ സ്ഥലസൗകര്യങ്ങളോടെ ഒരു വിദ്യാലയം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന രേഖ അദ്ദേഹത്തെ ഏൽപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കി.
 
1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വന്നു. 1957 ൽ മഹാനായ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രി സഭ അധികാരമേറ്റു. പ്രഗൽഭനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്ന് വിദ്യാ ഭ്യാസമന്ത്രി എം. എൽ. എ. ശ്രീ. ഇ. പി ഗോപാലന്റെ നേതൃത്വത്തിൽ നമ്പി ശൻ മാസ്റ്റർ ഉൾപ്പെടെയുള്ള നിവേദക സംഘം തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയേയും കണ്ടു. ജനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനത്തെ അവർ ശ്ലാഘിച്ചു. ജനങ്ങൾ നടത്തിയിരുന്ന ആറും ഏഴും ക്ലാസുകൾക്കുള്ള അംഗീകാരത്തോടെ 1957 ൽ ഈ വിദ്യാലയം ഗവ. അപ്പർ പ്രൈമറി സ്കൂൾ നരിപ്പറമ്പായി നിലവിൽ വന്നു.
 
വിദ്യാലയം ഇവിടം വരെ എത്തിക്കുന്നതുവരെ സേവനധ്യാപകരാ യിരുന്നു. കൃഷ്ണവാര്യരും (കുട്ടൻ വാര്യർ) സുകുമാർ നെടുങ്ങാടിയും, ഏതാനും മാസം മുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരിയും. അംഗീകാരത്തിന്റെ സാങ്കേതികത നോക്കി പാലൂരിൽ നിന്നുള്ള വി. കെ പത്മാവതി ടീച്ചറെ കമ്മറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് ഈ പ്രദേശത്തെ വലിയൊരു വിഭാഗം പ്രവർത്തിച്ചു. ശങ്കുണ്ണി നായർ, നമ്പീശൻ മാസ്റ്റർ, വി. കെ. കേശവൻ നമ്പൂതിരി, എ. രാമപ്പിഷാരോടി, പി. രായൻ ഹാജി, ആർ. എൻ കക്കാട്, കെ. ഹംസ, വി. പി വേലുവൈദ്യർ, കെ. ടി മുഹമ്മദ്, എൻ. ഗോപാ ലൻ നായർ തുടങ്ങിയവരായിരുന്നു കമ്മിറ്റി അംഗങ്ങൾ, ശ്രീ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീ ശൻ ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിരുന്നു.
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350638" എന്ന താളിൽനിന്ന് ശേഖരിച്ചത്