"ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
11:46, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം ഉപതാൾ സൃഷ്ടിച്ചു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്. നേരത്തെ ക്രിസ്ത്യൻപള്ളി ആയി പ്രവർത്തിച്ചിരുന്ന രണ്ടേക്കർ സ്ഥലം പള്ളി ഭാരവാഹികൾ സെർവന്റ് ഓഫ് ഇന്ത്യ സൊസൈറ്റിക്ക് കൈമാറുകയും ശ്രീ.ടി. കെ നമ്പീശൻ മാസ്റ്റർ, കെ. വി പിള്ള, പി.കുഞ്ഞലവി, ടി. കെ അബ്ദു മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി സൊസൈറ്റി അത് ഗവൺമെന്റ്ലേക്ക് നൽകുകയും ആണ് ഉണ്ടായത്. ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദ്കുട്ടിയായിരുന്നു. സ്ഥലപരിമിതി മൂലം സെഷൻ ആയി തുടങ്ങിയ ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി വേരാംപിലാക്കൽ പോക്കറാണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ എം.അബൂബക്കർ മാസ്റ്റർ ആയിരുന്നു. പിന്നീട് ഡി. സൈലാസ് ഹെഡ്മാസ്റ്ററായി. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിലെ പ്രധാനാധ്യാപക ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ ശ്രീ.യു.കേശവൻ മാസ്റ്റർ ആണ്. ഏതാണ്ട് 22 വർഷം. ആകെ 229 വിദ്യാർത്ഥികളുമായി 1974ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിൽ 627 കുട്ടികളാണുള്ളത്. |