|
|
വരി 1: |
വരി 1: |
| ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ് സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്കൂൾ എന്ന പേര് വന്നു.
| | {{PSchoolFrame/Pages}} |
| | |
| '''അധ്യയനവും ആദ്യ അദ്ധ്യാപകരും'''
| |
| | |
| കൃത്യമായ ഫലപ്രാപ്തി ലഭിക്കാതെ വന്നപ്പോൾ വിദ്യാലയം വാര്യമൂല കുഞ്ഞിരാമൻ നമ്പ്യാർക്ക് കൈമാറി. ആദ്യ മാനേജ്മന്റ് അങ്ങനെ നിലവിൽ വന്നു. കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ , C P മാധവൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ, ബാലഗുപ്തൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ നമ്പ്യാർ, മറിയക്കുട്ടി ടീച്ചർ, പി കുഞ്ഞാലൻ കുട്ടി മാസ്റ്റർ ( അറബിക് അധ്യാപകൻ) കുഞ്ഞു ഗുപ്തൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.
| |
| | |
| ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു.
| |
| | |
| 1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്മെന്റ് നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 219 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്കൂൾ മാറുകയും ചെയ്തു.
| |
| | |
| '''ഗതാഗതം / വ്യവസായം'''
| |
| | |
| സ്കൂളിന്റെ പുരോഗതിക്ക് ഏറെ സഹായിച്ച ഗതാഗത മാർഗമായിരുന്നു മൂളിത്തോട് പാലം. മരം കൊണ്ട് നിർമ്മിച്ച പാലമായിരുന്നു 1950 കളിൽ ഉണ്ടായിരുന്നത്. സ്കൂളിന് മുൻവശത്തുള്ള മണ്ണിട്ട റോഡിലൂടെ കാളവണ്ടികൾ പോകുന്നതും നിത്യ കാഴ്ചയായിരുന്നു. 1980 ൽ 5000 പേരുടെ ശ്രമദാനമായി മാനന്തവാടി പുതുശ്ശേരി റോഡ് വന്നതോടെ സ്കൂളിന് കുറെ കൂടി വിദ്യാർത്ഥികളെ ലഭിക്കുകയും യാത്ര സൗകര്യം വർദ്ധിക്കുകയും ചെയ്തു . 1985 - 1986 കാലഘട്ടത്തിൽ മൂളിത്തോട് പാലം കോൺക്രീറ്റ് ആവുകയും അത് വഴി പരിസര ഗ്രാമങ്ങളായ അഞ്ചാംപീടിക, വാളേരി , മൂളിത്തോട് , എന്നീ ഗ്രാമങ്ങൾ വികസന പാതയിലെത്തുകയും ചെയ്തു. 1989 - 90 കാലഘട്ടത്തിലാണ് വൈദുതി എത്തുന്നതും നാട് വ്യാവസായിക മേഖലയിൽ കുറേ അധികം പുരോഗതി കൈവരിച്ചതും. ചുരം കടന്നുള്ള സാധനങ്ങളുടെ കയറ്റുമതി ഇറക്കുമതി സാധ്യത വർദ്ധിച്ചതോടെ സാമ്പത്തിക മേഘലയും ഭദ്രത കൈവരിക്കാൻ തുടങ്ങി.
| |
| | |
| '''കലാവസ്ഥ'''
| |
| | |
| അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു അന്നത്തെ താമസിച്ചിരുന്നത്.
| |
| | |
| കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം
| |
| | |
| ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട പെൺ കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു.
| |
| | |
| '''സ്കൂൾ ഭക്ഷണം'''
| |
| | |
| അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ചോളപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് എടുക്കുന്ന പാലും ഗോതമ്പ് ഉപ്പുമാവ് ആയിരുന്നു അന്നത്തെ പ്രധാന സ്കൂൾ ഭക്ഷണം . താഴേക്കിടയിലുള്ള കുട്ടികളായിരുന്നു അധികവും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത് . അതുകൊണ്ടുതന്നെ സ്കൂൾ ഭക്ഷണം ഏറെ ഉപകാരപ്രദമായിരുന്നു പല കുട്ടികളും അഞ്ചാം ക്ലാസ് കഴിഞ്ഞ അധ്യയന നിർത്തുന്നതും പതിവായിരുന്നു. കുറച്ചു കുട്ടികൾ മാത്രമാണ് ഉപരിപഠനത്തിനായി മാനന്തവാടി വെള്ളമുണ്ട എന്നിവിടങ്ങളിൽ പോയിരുന്നത്.{{PSchoolFrame/Pages}}
| |