"ചൂരവിള യു പി എസ് ചിങ്ങോലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചൂരവിള യു പി എസ് ചിങ്ങോലി/ചരിത്രം (മൂലരൂപം കാണുക)
12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് ഉപ ജില്ലയിൽ ചിങ്ങോലി പഞ്ചായത്തിൽ 11-ാം വാർഡിൽ ചൂരവിള തുണ്ടിൽ മുക്ക് റോഡിന്റെ ഇടതു ഭാഗത്തായി ചൂരവിള യു പി എസ് സ്ഥിതി ചെയ്യുന്നു. ഓല മേഞ്ഞ ഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു കുടിപ്പള്ളിക്കുടം ആയിരുന്നു ആദ്യ കാലത്ത് ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന പ്രദേശവാസികൾക്ക് അറിവിന്റെ വെളിച്ചം എത്തിക്കുവാൻ ശ്രി. പാലാപ്ര പി.ആർ. കേശവന്റെ നേതൃത്വത്തിൽ ഒരു സംഘം മഹത് വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിന്റെ പരിണിത ഫലമായിരുന്നു ചൂരവിള സ്കൂൾ . കേരളം ദർശിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ സന്ദേശം ഈ വിദ്യാലയത്തിന് രൂപം നൽകാൻ മുന്നിട്ടിറങ്ങിയവർക്ക് വഴികാട്ടിയായിരുന്നു. അക്ഷരം പഠിച്ചാൽ അകകണ്ണ് തുറക്കുമെന്നും അസമത്വത്തിനും അനീതിക്കുമെതിരെ പ്രതികരിക്കാൻ കഴിയുന്ന ദിശാ ബോധമുള്ള ഒരു സമൂഹം രൂപപ്പെടുമെന്നും ആദ്യകാല സംഘാടകരുടെ വിശ്വാസത്തിൽ നിന്നാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത്. ജാതി മത ഭേദമന്യേ മുഴുവൻ പ്രദേശവാസികളും നൽകിയ പിടിയരിയും നാളികേരവും ഉൾപ്പടെയുള്ള സംഭാവനകളായിരുന്നു സ്കൂളിന്റെ മൂലധനം. |