Jump to content
സഹായം

"ഗുരുകലം യു.പി.എസ്. ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 1973-74 കാലഘട്ടത്തിൽ സ്കൂൾ ശ്രീ റ്റി .കെ രാഘവന് കൈമാറ്റം ചെയ്യുകയുണ്ടായി .1976-77 കാലഘട്ടത്തിൽ ഈ സ്കൂൾ പ്രൈമറിതലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തപ്പെട്ടു .1982-83 ൮൩കാലഘട്ടത്തിൽ മാനേജർ ശ്രീ .രാഘവന്റെ മരണത്തെ തുടർന്ന് ജാമാതാവായ ശ്രീ .ജി സുഗതൻ മാനേജർ പദവി ഏറ്റെടുത്തു . 21 അധ്യാപകരും 611  കുട്ടികളുമായി 1993  മാർച്ച് മാസത്തിൽ ഈ സ്കൂളിലെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പിന്നീട് 1983 മുതൽ സ്കൂൾ മാനേജർ ആയിരുന്ന ജി .സുഗതൻ 2015ൽ ഈ സ്കൂൾ മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ശ്രിംഖല ആയിരുന്ന മൗണ്ട് സിയോൺ ഗ്രുപ്പിനു കൈമാറുകയും ശ്രീ എബ്രഹാം കലമണ്ണിൽ ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്തു .ആങ്ങമൂഴിയുടെ അക്ഷര സ്വപ്നങ്ങൾക്ക് നിറം പകർന്നുകൊണ്ട് പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികവുറ്റ സ്കൂളുകളിൽ ഒന്നായി ഗുരുകുലം യു പി സ്കൂൾ 50 ആണ്ടുകൾ പിന്നിട്ടു .ഒരുവർഷത്തോളം നീണ്ടു നിന്ന വിവിധ ആഘോഷപരിപാടികളോടെ 2018 ഏപ്രിൽ മാസത്തിൽ സുവർണജൂബിലി ആഘോഷിച്ചു .2018  മാസത്തോടെ വീണ്ടും ഒരു മാനേജ്‌മെന്റ് മാറ്റം ഉണ്ടാവുകയും മൗണ്ട് സിയോൺ ഗ്രുപ്പിൽ നിന്നും സ്കൂൾ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാകുകയും ചെയ്തു  .
പൊതുവിദ്യാലയങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറയുന്ന ഈ കാലഘട്ടത്തിൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് സുവർണ പ്രഭയോടെ ജില്ലയിലെ തന്നെ ഒരു മികച്ച വിദ്യാലയമായി ഗുരുകുലം യു പി സ്കൂൾ മുന്നേറുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072368" എന്ന താളിൽനിന്ന് ശേഖരിച്ചത്