Jump to content
സഹായം

"നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 44: വരി 44:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1910 ഫെബ്രുവരിയിൽ ഒരു ഗേൾസ് ഹൈസ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മിസ്സിസ്.നിക്കോൾസൺ,മിസ്സ്.മക്കബിൻ എന്നീ വനിതകളാണ് വിദ്യാലയം സ്ഥാപിച്ചത്. മിസ്റ്റർ.എം.എൻ.ഏബ്രഹാമായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1893 നിൽ മിസ്സിസ്.നിക്കോൾസൺ എന്ന ഇംഗ്ലീഷ് വനിത തൻറെ ഭർത്താവിൻറെ മരണശേഷം ബന്ധുക്കളും ഒത്ത് പാലസ്തീൻ സന്ദർശിക്കാൻ  പോയി. ഒരു രാത്രി ഗതശമന  തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണ ഉണ്ടാകുകയും അവിടെയിരുന്നു സ്വയം സമർപ്പിച്ചു " യേശുവേ ഞാൻ എന്നെ നിൻറെ പാദപീഠത്തിൽ സമർപ്പിക്കുന്നു. നിനക്കുവേണ്ടി ഏതുവേല ചെയ്യുവാനും എവിടെ പോകുവാനും ഞാൻ സമർപ്പിക്കുന്നു.പിന്നീട് സ്വന്ത നാട്ടിൽ എത്തിയതിനുശേഷവും എല്ലാവർഷവും പാലസ്തീനിൽ പോയി സുവിശേഷവേല ചെയ്യുമായിരുന്നു.
 
നവീകരണ കാലഘട്ടത്തിൽ ഒരു  kesvic കൺവെൻഷനിൽ വച്ച് ഇന്ത്യയിൽ സുവിശേഷവുമായി പോകാൻ തയ്യാറുള്ള വനിതകളെ ആവശ്യപ്പെട്ടു മിസ്സിസ് നിക്കോൾസനെ കൂട്ടുകാർ വിളിച്ചു. ആദ്യം വിസമ്മതിച്ചു പെട്ടെന്ന് താൻ ഗത്ശമന തോട്ടത്തിൽ വച്ച് എടുത്ത തീരുമാനം ഓർത്തു. എന്നിട്ടു മറുപടി പറഞ്ഞു. അതേ ദൈവമേ അവിടുന്ന് എന്നെ വിട്ടാലും ഞാൻ അവിടെ പോകും.അങ്ങനെ മിസ്സിസ്. നിക്കോൾസൺ 1897 ഇൽ ഇന്ത്യയിൽ എത്തി. ബോംബെയിൽ വന്നു അവിടെനിന്നും തിരുവിതാംകൂർ കൊച്ചിയിലെത്തി അങ്ങനെ കുന്നംകുളം ഹെഡ് കോട്ടേഴ്സ് ആയി പ്രവർത്തനം ആരംഭിച്ച പല പുരോഗതിയും വരുത്തി.  സഭ ആദ്യം മിസ്സിസ് നിക്കോൾസ നെ സ്വീകരിച്ചില്ല. ക്രമേണ ദൈവം പ്രവർത്തിച്ചു. മിസ്സിസ നിക്കോൾസൺ മാർത്തോമാ സഭയുടെ ഒരു നല്ല ഫ്രണ്ടും സഹായിയുമായി. പിന്നീട് തിരുമേനിയും അച്ഛന്മാരും അവരെ തിരുവല്ലയിൽ കൊണ്ടുവന്നു. ഇവിടെ പ്രവർത്തനം ആരംഭിച്ചു. പല വീടുകൾ സന്ദർശിച്ച് സുവിശേഷവേല നടത്തി. Rev. O.C വർഗീസ് കശ്ശീശ ട്രാൻസ്ലേറ്റ് ചെയ്ത് സഹായിച്ചു. അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരി മിസ്സ്. Mckkbin ദൈവവിളി കേട്ട് ഇംഗ്ലണ്ടിൽ നിന്ന് 1904 ൽ എത്തിച്ചേർന്നു പ്രവർത്തനം ആരംഭിച്ചു. ഈ രണ്ടു വനിതകൾ തിരുവിതാംകൂറിലെ ക്രിസ്തീയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ആളുകൾക്ക് താൽപര്യമില്ലായിരുന്നു. അങ്ങനെ ഇരിക്കെ വേറൊരു വനിത കൂടി ദൈവവിളി കേട്ട് ഇവിടെ വന്നു അതാണ് മിസ്സിസ്. വാർഡ്.
 
ഈ മൂന്ന് വനിതകൾ ഈ ലക്ഷ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു. പല സ്ഥലങ്ങളും സഞ്ചരിച്ചു. തിരുവല്ലയിൽ Dr. വർഗീസിന്റെ 'കാവൽ' എന്ന വീട്ടിൽ താമസിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പ്രാർത്ഥനയോടുകൂടി പല സ്ഥലവും കണ്ടു. അങ്ങനെ ഈ കുന്നിൻ മുകളിൽ കാടു നിറഞ്ഞ മനോഹരദൃശ്യം അവർക്ക് ഇഷ്ടപ്പെട്ടു. ഈ കുന്നിന്റെ പേര് അന്ന് 'ചുണ്ടേൽകുന്ന്' എന്നായിരുന്നു. ഇവിടെനിന്ന് അവർ ദൈവത്തെ സ്തുതിച്ചു. അവർ അന്വേഷിച്ച സ്ഥലം ഇതുതന്നെ എന്ന് ഉൾപ്രേരണ കിട്ടി. ഈ മൂന്ന് വനിതകൾ ഈ കാട്ടിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സ്ഥലം സ്കൂളിനു വേണ്ടി സമർപ്പിച്ചു. സ്കൂളിനു വേണ്ടി പല വലിയ വ്യക്തികളെ കണ്ട് സ്ഥലം മേടിക്കാൻ തീരുമാനിച്ചു. കുന്നിൻ പുറത്ത് ദൈവസാന്നിധ്യം അനുഭവപ്പെട്ടത് കൊണ്ട് ഇതാണ് ദൈവം തിരഞ്ഞെടുത്തു തന്ന സ്ഥലം എന്നുറച്ച് തീരുമാനിച്ചു. അങ്ങനെ ഇവിടെ സ്കൂൾ ആൻഡ് ട്രെയിനിങ് ഹോം തുടങ്ങി. സ്കൂളിനെക്കാൾ പ്രാധാന്യം ട്രെയിനിങ് ഹോമിന് ആയിരുന്നു. അങ്ങനെ പ്രാർത്ഥനയോടുകൂടി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു മുഴുവൻ കുട്ടികളും താമസിച്ചു പഠിക്കുന്നതിന് ഒരാൾ ചുമതല എടുക്കേണ്ടതായി വന്നു. പ്രാർത്ഥിച്ചതിന്റെ ഫലമായി മിസ്സിസ്. ഇട്ടിയെര എല്ലാം ത്യജിച്ച് എറണാകുളത്തു നിന്നും ഇവിടെ എത്തി ലേഡീസ് സൂപ്രണ്ടായി ചുമതലയേറ്റു. അങ്ങനെ ഈ വനിതകളുടെ പ്രാർത്ഥനയുടെ ഫലമായി 1910 ഫെബ്രുവരി രണ്ടാം തീയതി 32 കുട്ടികളോട് കൂടി ഈ സ്കൂൾ ആരംഭിച്ചു.മിസ്സിസ് വാർഡ് ഫസ്റ്റ്എയ്ഡ്, ഡൊമസ്റ്റിക് സയൻസ്, ഹൈജീൻ, ഇവ പഠിപ്പിച്ചു. മേട്രൺ  ആയി 17 വയസ്സുള്ള 'ചേച്ച' എന്ന വിധവ വന്ന്  പ്രവർത്തിച്ചു. അന്ന് ആരാധനയ്ക്കായി ഇരുവള്ളിപ്ര പള്ളിയിലാണ് കുട്ടികളെ കൊണ്ടു പോയിരുന്നത്. 1925- മിസ്സിസ്  നിക്കോൾസന്റെ ഓർമ്മയ്ക്കായി ചാപ്പൽ ഇവിടെതന്നെ നിർമ്മിച്ചു. തുടർന്ന് രണ്ട് വനിതകൾ കൂടി വന്നു( Miss. Stern, Miss. Vinny ).
 
Miss. Stern H. M അയി അതിനു ശേഷം T. K Kuruvila സാറായിരുന്നു H.M. 1920- ൽ മിസ്സിസ് നിക്കോൾസൺ മരിച്ചു. അവരുടെ മരണശേഷം 1925 മുതൽ മർത്തോമ്മ  മാനേജിംഗ് ബോർഡിനെ ഏൽപ്പിച്ചു. മിസ്സിസ്  വാർഡ് 1925 മുതൽ 1960 വരെ മാനേജറായി 1960-ൽ  മിസ്സിസ് വാർഡും വിന്നിയും റിട്ടയർ  ആയി നീലഗിരിയിലേക്ക് പോയി. മിസ്സിസ് വിന്നി 1997 ൽ 97 ആമത്തെ വയസ്സിൽ മരിച്ചു. പിന്നീട് മിസ്സിസ് വാർഡും മരിച്ചു.


== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരുപത്തഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഇരുപത്തഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062081" എന്ന താളിൽനിന്ന് ശേഖരിച്ചത്