ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റി നിർത്താം രോഗങ്ങളെ

വ്യക്തിശുചിത്വത്തിന് ഉയർന്ന പരിഗണന നൽകുന്നവരാണ് നമ്മൾ. പക്ഷെ സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. പ്രകൃതിയുടെയും അതിലെ എണ്ണിയാലൊടുങ്ങാത്ത ജീവിവർഗങ്ങളുടെയും സുസ്ഥിതിക്കായി നമ്മുടെ ബാഹ്യപരിസരം സംരക്ഷിക്കേണ്ടതാണ്. നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ തരം രോഗങ്ങളുണ്ട്. രോഗാണുക്കളുടെ നേരിയ ആക്രമണം ഉണ്ടാകുമ്പോൾ തന്നെ അവക്കെതിരെ പ്രതികരിക്കാൻ കഴിഞ്ഞാൽ മാത്രമേ രോഗമുണ്ടാകാതെ ശരീരത്തെ രക്ഷിക്കാനാകൂ. രോഗാണുബാധ ജീവൽപ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നതിനാൽ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ജീവന്റെ നിലനില്പിനാവശ്യമാണ്. രോഗങ്ങൾ പെരുകാൻ പ്രധാനകാരണങ്ങൾ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവയാണ്. രോഗകാരികളായ സൂക്ഷ്മജീവികൾ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയും പ്രോട്ടോസോവ, വിരകൾ മുതലായവയുമാണ്. ഇന്ന് നാം നേരിടുന്ന മഹാമാരി, കൊറോണ അഥവാ കോവിഡ് 19 ഒരു വൈറസ് രോഗമാണ് എങ്ങനെയാണിത് അപകടകാരിയാവുന്നത്? നമ്മുടെ പ്രതിരോധശേഷിയെ തളർത്തുകയാണ് കൊറോണ ചെയ്യുന്നത്. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ജലദോഷം, ചുമ,തുമ്മൽ എന്നിവയാണ്. ശ്വാസതടസ്സമാണ്‌ മുഖ്യലക്ഷണം. കൊറോണയെ തിരുത്താൻ നമ്മൾ സ്വീകരിക്കേണ്ട മാർഗങ്ങളാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരുമായി ഉള്ള സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാൽ സാമൂഹിക അകലം തന്നെയാണ് രക്ഷാമാർഗം. വ്യക്തി ശുചിത്വവും അത്യന്താപേക്ഷിതം തന്നെ. രോഗമുക്തി നേടാൻ മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ നിസ്സാരമാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ച് നാം രോഗാണുവാഹകരാകാൻ ഇടകൊടുക്കാതെ സാമൂഹിക അകലം പാലിച്ച് ഈ ലോകത്തെ തന്നെ രക്ഷിക്കാം.

ആമിന ഫിദ പി കെ
10 A ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത